വൈദ്യുതി വാങ്ങിയതിന് അധികം ചെലവഴിച്ച തുക നാട്ടുകാരില്‍ നിന്നും പിരിച്ചെടുക്കാന്‍ കെ.എസ്.ഇ.ബി

യൂണിറ്റിന് 30 പൈസ വീതം എല്ലാ ഉപയോക്താക്കളില്‍ നിന്നും സര്‍ചാര്‍ജ് ആയി പിരിച്ചു നല്‍കണമെന്ന് വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടു.

2020 ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെയുളള കാലയളവില്‍ പുറത്തുനിന്ന് വൈദ്യൂതി വാങ്ങിയതിന് ബോര്‍ഡിന് അധികം ചെലവായ 87.07 കോടി രൂപ പിരിച്ചെടുക്കാന്‍ യൂണിറ്റിന് 9 പൈസ നിരക്കില്‍ ഫെബ്രുവരി 1 മുതല്‍ മേയ് 31 വരെയുളള കാലയളവില്‍ സര്‍ചാര്‍ജ് ചുമത്തിയിട്ടുണ്ട്. ഇത് പിരിച്ചുകൊണ്ടിരിക്കുകയാണ്.

ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ വൈദ്യുതി വാങ്ങിയതിന് 187 കോടി രുപ അധികം ചെലവഴിച്ചുവെന്നാണ് ബോര്‍ഡിന്റെ കണക്ക്. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത കല്‍ക്കരി ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് വില വര്‍ധനയ്ക്കുളള പ്രധാന കാരണം.

കഴിഞ്ഞ ഒക്‌ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെ വൈദ്യുതി വാങ്ങാനായി അധികം ചെലവഴിച്ച തുകയും അതിന്റെ സര്‍ചാര്‍ജും ഇതുവരെ ചോദിച്ചിട്ടില്ല. അത് 30 പൈസയില്‍ അധികമാകാനാണ് സാധ്യത കൂടുതല്‍. ഇറക്കുമതി കല്‍ക്കരിക്കു വില കൂടുന്നതിനാല്‍ സര്‍ചാര്‍ജ് വരും മാസങ്ങളില്‍ വര്‍ധിക്കാനാണ് സാധ്യത.

RELATED STORIES