ആലപ്പുഴ–ധൻബാദ് എക്സ്പ്രസിൽ നിന്നും പൊട്ടിത്തെറി

തിങ്കളാഴ്ച രാവിലെ ആറുമണിയോടെ ആലപ്പുഴയില്‍നിന്ന് തിരിച്ച ട്രെയിന്‍ മാരാരിക്കുളത്ത് എത്തിയപ്പോഴാണ് സംഭവം . ഇതോടെ ട്രെയിൻ നിർത്തി പരിശോധന നടത്തി . ട്രെയിനിലെ പാന്‍ട്രി കാറിന്റെ ഭാഗത്തുനിന്നാണ് പുക ഉയര്‍ന്നത്.

ബ്രേക്ക് ബൈൻഡിങ്ങിലെ തകരാറാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പരിശോധനയിൽ കണ്ടെത്തി. തകരാർ പരിഹരിച്ച് 40 മിനിറ്റോളം വൈകിയാണ് ട്രെയിന്‍ യാത്ര പുനഃരാരംഭിച്ചത്.

RELATED STORIES