മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ഇന്ന് : അവകാശപ്പോരാട്ടങ്ങളിലെ സുവര്‍ണതാരകം

പിന്നാക്ക സമുദായങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി പോരാടിയ വിപ്ലവകാരി, സ്വന്തം സമുദായാംഗങ്ങളുടെ സാമ്പത്തികോന്നമനത്തിനായി നിരന്തരം സമരം നയിച്ച വ്യക്തി, ശ്രീമൂലം പ്രജാസഭാംഗം എന്നീ നിലകളില്‍ അദ്ദേഹം പ്രശസ്തനായി. പഴയ നാട്ടുരാജ്യമായ തിരുവിതാംകൂറിലെ അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ പുരോഗതിക്കായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനമത്രയും. ആ പോരാട്ടങ്ങള്‍ കേരളത്തിന്റെ സാമൂഹിക-രാഷ്‌ട്രീയ ഘടനയെ മെച്ചപ്പെടുത്തുന്ന നിരവധി മാറ്റങ്ങള്‍ക്ക് കാരണമായി. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും അശ്രാന്തവുമായ പരിശ്രമങ്ങള്‍ വലിയൊരു വിഭാഗത്തിന്റെ ജീവിതത്തെ മാറ്റിമറിക്കുന്നതായി.

തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ പെരുങ്കാറ്റു വിളയിലെ പ്ലാവറ കുടിയില്‍ 1863 ഓഗസ്റ്റ് 28ന് അവിട്ടം നക്ഷത്രത്തില്‍ ആണ് (കൊല്ലവര്‍ഷം 1039, ചിങ്ങം 14) അയ്യന്‍കാളി ജനിച്ചത്. പിതാവ്: അയ്യന്‍, മാതാവ്: മാല.

പിന്നാക്ക വിഭാഗങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി അയ്യങ്കാളി നടത്തിയ ഒറ്റയാള്‍പ്പോരാട്ടമായ വില്ലുവണ്ടി സമരം കേരളത്തിന്റെ എക്കാലത്തെയും രാഷ്‌ട്രീയ ചരിത്രത്തില്‍ ധീരോദാത്തമായ സംഭവമായി സുവര്‍ണ ലിപികളാല്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു. സമൂഹം ഉപജാതികള്‍ക്ക് അതീതമായി ചിന്തിക്കുകയും അനാചാരങ്ങളെ എതിര്‍ക്കുകയും വിദ്യാഭ്യാസത്തിലൂടെ സ്വാതന്ത്ര്യം കൈവരിക്കുകയും വേണം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അക്കാലത്ത്
പുലയ-പറയ സമൂഹം എല്ലാതരത്തിലും സാമൂഹ്യമായി ബഹിഷ്‌കൃതരായിരുന്നു. ഈ അധഃകൃത വിഭാഗങ്ങളുടെ ചുറ്റുപാടുകള്‍ മാറ്റുന്നതിനായി പുലയ സമുദായത്തില്‍ നിന്ന് ആദ്യമായി സധൈര്യം മുന്നോട്ടുവന്ന് പ്രവര്‍ത്തനമാരംഭിച്ചത് അയ്യന്‍കാളിയാണ്.

ചുറ്റുംനടമാടിയ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ആദ്യമുയര്‍ന്ന സ്വരമായിരുന്നു അയ്യന്‍ കാളിയുടേത്. സ്വസമുദായത്തില്‍ നിന്നുതന്നെ ഉയര്‍ന്ന എതിര്‍പ്പുകള്‍ അവഗണിച്ച് മുപ്പതാം വയസില്‍ പോരിനിറങ്ങിയ അദ്ദേഹം തുടക്കത്തില്‍ ഏകനായിരുന്നു. പിന്നീട് അനുയായികളെ സംഘടിപ്പിച്ച് ആയോധന പരിശീലനം നല്‍കി സമരസജ്ജരാക്കി.

തിരുവിതാംകൂറില്‍ കര്‍ഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യന്‍ കാളിയായിരുന്നു. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന സവര്‍ണ്ണ നീതി നിഷേധത്തിനെതിരേ ആയിരുന്നു സമരം. കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം സാദ്ധ്യമായതോടെ 1905-. അധ:സ്ഥിത വിഭാഗല്‍ സമരം ഒത്തുതീര്‍പ്പായി. അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ ഈ പണിമുടക്കു സമരമാണ് പിന്നീടു കേരളത്തിലുടനീളം കര്‍ഷകത്തൊഴിലാളി മുന്നേറ്റത്തിന് ഊര്‍ജ്ജം പകര്‍ന്നത്.

1886-ല്‍ എല്ലാ ജാതിമതസ്ഥര്‍ക്കും ഉപയോഗിക്കാനായി രാജവീഥി തുറന്നു കൊടുക്കപ്പെട്ടെങ്കിലും സമൂഹം അത് അനുവദിച്ചില്ല. അയ്യന്‍കാളിക്ക് ഏറ്റവും എതിര്‍പ്പുണ്ടായിരുന്ന സാമൂഹിക അസമത്വമായിരുന്നു സഞ്ചാര സ്വാതന്ത്ര്യ നിഷേധം. പ്രമാണിമാരുടെ വില്ലുവണ്ടിയാത്രയെ അതേ നാണയത്തില്‍ അദ്ദേഹം നേരിട്ടു. സ്വന്തമായി കാളവണ്ടി വാങ്ങി, മുണ്ടും മേല്‍മുണ്ടും തലപ്പാവും ധരിച്ച്, പൊതുവീഥിയിലൂടെ അദ്ദേഹം വില്ലുവണ്ടിയില്‍ യാത്ര നടത്തി. ആവേശഭരിതരായ അനുയായികള്‍ അകമ്പടി സേവിച്ചു. അധഃസ്ഥിത ജനവിഭാഗങ്ങളുടെ അനിഷേധ്യനേതാവും ആരാധ്യ പുരുഷനുമായി അദ്ദേഹം മാറി.

കര്‍ഷകത്തൊഴിലാളി സമരത്തില്‍ നിന്നും ലഭിച്ച ഊര്‍ജ്ജവുമായി അയ്യന്‍കാളി തന്റെ ജാതിയിലുള്ള സ്ത്രീകളോട് മുലക്കച്ചയണിയുവാനും അടിമത്തത്തിന്റെ അടയാളമായ കല്ലുമാല ത്യജിക്കാനും ആഹ്വാനം ചെയ്തു. കൊല്ലത്തെ പീരങ്കി മൈതാനത്തു സമ്മേളിച്ച പിന്നാക്ക വനിതകള്‍ ആവേശത്തോടെ കല്ലുമാലകള്‍ പൊട്ടിച്ചെറിഞ്ഞു. ഇതാണ് കല്ലുമാല സമരം എന്ന് അറിയപ്പെടുന്നത്.

അയ്യന്‍ കാളിയുടെ ആദ്യകാല പ്രവര്‍ത്തനങ്ങളുടെ നല്ലൊരു ശതമാനവും വിദ്യാലയ പ്രവേശന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. 1904-ല്‍ വെങ്ങാനൂരില്‍ ദളിതരുടെ ആദ്യത്തെ പള്ളിക്കൂടം അദ്ദേഹം നിര്‍മ്മിച്ചു.

1907 -ല്‍ പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്കു പള്ളിക്കൂട പ്രവേശനം അനുവദിച്ച് ഉത്തരവ് ഉണ്ടായി. ഉത്തരവായെങ്കിലും അയിത്തജാതിക്കുട്ടികള്‍ക്ക് സ്വാഭാവികമായി വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിയുമായിരുന്നില്ല. പിന്നീട് 1914-ല്‍ ഇതേ ആവശ്യത്തിനായി വിദ്യഭ്യാസ ഡയറക്ടര്‍ കര്‍ശനമായ ഉത്തരവു പുറപ്പെടുവിച്ചു. എന്നിട്ടും ഫലമില്ലാതെ വന്ന ഘട്ടത്തിലാണ് പ്രത്യേക പള്ളിക്കൂടം എന്ന ആശയവുമായി അയ്യന്‍കാളി മുന്നോട്ടു നീങ്ങിയത്. ഇതിന്റെ ഫലമായി 1914-ല്‍ വെങ്ങാനൂര്‍ പുതുവല്‍വിളാകത്തു മലയാളം പള്ളിക്കൂടം അനുവദിച്ചുകൊണ്ടു സര്‍ക്കാര്‍ ഉത്തരവായി. 1905-ല്‍ അയ്യന്‍കാളിയും കൂട്ടരും കെട്ടിയുയര്‍ത്തിയ കുടിപ്പള്ളിക്കൂടമാണ് ഇങ്ങനെ സര്‍ക്കാര്‍ പള്ളിക്കൂടമായത്.

1911 ഡിസംബര്‍ 5 ന് മഹാത്മാ അയ്യന്‍കാളിയെ തിരുവിതാംകൂര്‍ ശ്രീമൂലം പ്രജാസഭാംഗം ആയി നാമനിര്‍ദേശം ചെയ്തു.തന്റെ സമുദായത്തിന്റെ ശബ്ദം നിയമനിര്‍മ്മാണ സഭയില്‍ ഉയര്‍ത്താനും ഒട്ടേറെ അവകാശങ്ങളും ആനുകൂല്യങ്ങളും സര്‍ക്കാരില്‍ നിന്നു നേടിയെടുക്കാനും ശ്രീമൂലം പ്രജാസഭാംഗം എന്ന നിലയില്‍ അയ്യങ്കാളിക്കായി. പ്രജാസഭയില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ ഇന്നു ചരിത്രരേഖയാണ്.

1941 ജൂണ്‍ 18ന് 77-ാം വയസ്സില്‍ അയ്യന്‍കാളി മരണടഞ്ഞു. 1980 നവംബറില്‍ കവടിയാറില്‍ മഹാത്മാ അയ്യന്‍കാളിയുടെ പ്രതിമ സ്ഥാപിക്കപ്പെട്ടു.

RELATED STORIES

  • സുവിശേഷ പ്രഭാഷകയായ സിസ്റ്റർ അന്നാ കണ്ടത്തിൽ യാത്രയായി - സുപ്രസിദ്ധ കൺവെൻഷൻ പ്രസംഗിക സുവിശേഷിക കർത്തൃദാസി സിസ്റ്റർ കണ്ടത്തിൽ o 2026 മാർച്ച്‌ 7 ശനിയാഴ്ച്ച രാത്രി 10.30 ന് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ നിര്യാതയായി. ചില വർഷങ്ങളായി ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. രോഗം മൂർച്ചിച്ച് അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട്.

    ഹൃദയത്തെ കാക്കാൻ വാഴപ്പഴത്തിന് സാധിക്കുമോ? ; വിദഗ്ധർ പറയുന്നത് ഇങ്ങനെയാണ് ... - വാഴപ്പഴത്തിലെ ആന്റിഓക്‌സിഡന്റുകൾ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും ശരീരത്തിലെ വീക്കം തടയാനും സഹായിക്കുന്നു. കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിലൂടെ, ഈ ആന്റിഓക്‌സിഡന്റുകൾ ഹൃദയത്തിന്റെ കോശങ്ങളെ സംരക്ഷിക്കുകയും ദീർഘകാല രോഗങ്ങളിൽ നിന്ന് ഹൃദയത്തെ കാക്കുകയും ചെയ്യുന്നു.

    മുത്തച്ഛൻ ഓടിച്ച വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരൻ മരിച്ചു - പിക്കപ്പ് വാൻ പിറകോട്ട് എടുക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞ് വാഹനത്തിനടിയിൽ പെടുകയായിരുന്നു. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരിക്കുന്നു

    ഡോ വില്ലി എബ്രഹാമിന് ക്രിസ്റ്റ്യൻ കൗൺസിലർ സർട്ടിഫിക്കേഷന്‍ അംഗീകാരം. - ക്രിസ്റ്റ്യൻ കൗൺസിലറായി സർട്ടിഫിക്കേഷൻ പൂർത്തിയാക്കിയതോടെ മാനസികവും ആത്മീയവുമായ മേഖലകളിൽ തകർന്നുപോകുന്ന അനേകം ജീവിതങ്ങൾക്ക് മികച്ച ഉപദേശങ്ങൾ നൽകി അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ സാധിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. കുടുംബ ജീവിതങ്ങളുടെ താളപ്പിഴകൾക്കും ബൈബിൾ അധിഷ്ഠിതമായ കൗൺസിലിംഗ് നൽകുന്ന സേവനങ്ങൾ നൽകുവാൻ ദൈവം ഇടവരുത്തുമെന്ന പ്രതീക്ഷയിലാണ് വിശ്വാസി സമൂഹം. ഈ ഉയർച്ചക്ക് ലാൻഡ് വേ ന്യൂസിൻ്റെ അഭിനന്ദനങ്ങൾ

    ഗാന്ധിധാം പാസ്റ്റർ എൻ. സ്റ്റീഫൻ യാത്രയായി - ലെ പാസ്റ്റർ എൻ. സ്റ്റീഫൻ (89) ഇന്ന് പുലർച്ചെ 3:00-ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദീർഘവർഷങ്ങൾ കർത്താവിനെ വിശ്വസ്തതയോടെ സേവിച്ച അദ്ദേഹം അനേകർക്ക് ഒരു അനുഗ്രഹമായിരുന്നു

    ക്രിസ്മസ് ബംബര്‍ ലോട്ടറി ഒന്നാം സമ്മാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പരാതിക്കാരന് തിരിച്ചടി - ക്രിസ്മസ് ബംബര്‍ ലോട്ടറി ഒന്നാം സമ്മാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പരാതിക്കാരന് തിരിച്ചടി : യഥാര്‍ത്ഥ വിജയി എന്ന് അവകാശപ്പെട്ട് പിറവം സ്വദേശി കെ.കെ. സജിമോന്‍ സമര്‍പ്പിച്ച ഹര്‍ജി കേരള ഹൈക്കോടതി തള്ളി

    പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് രാജിവെച്ചു - പശ്ചിമ ബംഗാള്‍ സര്‍ക്കാരുമായി നിരന്തരം പോരടിച്ച ശേഷമാണിപ്പോള്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചു കൊണ്ടുള്ള കത്ത് സിവി ആനന്ദബോസ് നൽകുന്നത്. ഗവർണ്ണർ പദവിയിൽ മതിയായ സമയം ചെലവഴിച്ചു കഴിഞ്ഞെന്ന് ആനന്ദബോസ് വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. നിലവിലെ തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എൻ രവിയെ പുതിയ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിക്കും. അതേസമയം, ഗവർണ്ണറെ സമ്മർദ്ദത്തിലാക്കി രാജിവെപ്പിച്ചതെന്നും രാജി ഞെട്ടിച്ചെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു.

    വീട്ടിനുള്ളിലെ എസിയിൽ നിന്ന് പാമ്പുകളെ കുടുംബമായി കണ്ടെത്തി - ടോര്‍ച്ച് തെളിച്ചു നോക്കിയപ്പോള്‍ കൊമ്പേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണ് എന്ന് മനസ്സിലാക്കി. എ സി ഇളക്കി മാറ്റാതെ ഇതിനെ പിടിക്കാന്‍ കഴിയില്ല എന്നു മനസ്സിലാക്കി എ സി ടെക്‌നീഷ്യനെ വിളിച്ചുവരുത്തി. എസി തുറന്നപ്പോള്‍ അഞ്ച് ഓളം വില്ലൂന്നി പാമ്പുകളെ ഉള്ളില്‍ കണ്ടു. എസിയുടെ ഔട്ടര്‍ വാട്ടര്‍ പൈപ്പിനു സമീപം ചുമരില്‍ ഉണ്ടാക്കിയ ദ്വാരത്തിലൂടെയായിരുന്നു ഇവ എസിക്കുള്ളില്‍ എത്തിയത്.

    പാർട്ടി മെമ്പർഷിപ് പുതുക്കാൻ തയാറാകാതെ സിപിഎം നേതാവ് ജി. സുധാകരൻ - വീട്ടിൽ സ്‌കൂട്ടണി ഫോം എത്തിച്ചെങ്കിലും പൂരിപ്പിച്ചു നൽകാൻ തയാറായില്ല. സുധാകരൻ ഒഴികെ 18 അംഗംങ്ങളിൽ 17 പേരുടെയും ഫോം ജില്ലാകമ്മറ്റിക്ക് നൽകി. ജില്ലാ കമ്മറ്റിക്ക് നേരിട്ട് ചുമതലയുള്ള ബ്രാഞ്ചിലാണ് സുധാകരൻ. എം.വി ഗോവിന്ദന്റെ പ്രതികരണമാണ് സുധാകരനെ പ്രകോപിതനാക്കിയതെന്നാണ് സൂചന.

    പുല്ലാട് അഴകേടത്ത് അനിയൻ വാഹനാപകടത്തിൽ മരണപ്പെട്ടു - റോഡരികിലിരുന്ന് വാഹനത്തിന്റെ ടയർ മറ്റുന്നതിനിടെ തിരുവല്ല ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറുയായിരുന്നു. വാഹനത്തിന്റെ അടിയിൽപെട്ട അനിയൻ തൽക്ഷണം മരിച്ചു. പരേതൻ പൂവത്തൂർ ഐപിസി സഭാംഗമാണ്. ഭാര്യ: മോളി. മക്കൾ: അനി, സുനി, മിനി, ലിനി സംസ്കാരം പിന്നീട്

    ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയോ? പേടിക്കേണ്ട വഴിയുണ്ട് - സ്ത്രീകൾക്കും കുട്ടികൾക്കും റെയിൽവേ നിയമങ്ങളിൽ പ്രത്യേക പരിഗണന നൽകുന്നുണ്ട്. രാത്രികാലങ്ങളിൽ ടിക്കറ്റില്ലാത്തതിന്റെ പേരിൽ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളെയോ കുട്ടികളെയോ ട്രെയിനിൽ നിന്ന് ഇറക്കിവിടാൻ പാടില്ലെന്ന് നിയമമുണ്ട്. സുരക്ഷിതമായ ഒരു റെയിൽവേ സ്റ്റേഷനിൽ എത്തുന്നതുവരെ അവർക്ക് യാത്ര തുടരാം. കൂടാതെ, കൈവശം ലോവർ ബർത്ത് ടിക്കറ്റ് ഉള്ള പ്രായമായവർക്കും ഗർഭിണികൾക്കും ഭിന്നശേഷിക്കാർക്കും യാത്രയ്ക്കിടയിൽ അത്തരം സീറ്റുകൾ ലഭ്യമല്ലെങ്കിൽ, പരിശോധകനോട് ആവശ്യപ്പെട്ടാൽ മുൻഗണനാക്രമത്തിൽ സൗകര്യപ്രദമായ സീറ്റുകൾ അനുവദിച്ചു നൽകേണ്ടതാണ്.

    ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ സെപ്റ്റോ വഴി വാങ്ങിയ മുട്ടയിൽ പ്ലാസ്റ്റിക് നൂലുകൾ കണ്ടെത്തിയെന്ന ആരോപണവുമായി ഒരു ഉപഭോക്താവ് രംഗത്ത് - സംഭവം വിവാദമായതോടെയാണ് എഗ്ഗോസ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്. പ്ലാസ്റ്റിക് മുട്ടകൾ എന്നത് വെറുമൊരു മിഥ്യ മാത്രമാണെന്നും ശാസ്ത്രീയമായി അങ്ങനെയൊന്ന് നിർമ്മിക്കാൻ സാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി. സ്റ്റോറേജ് സൗകര്യങ്ങളിലെയോ താപനിലയിലെയോ വ്യത്യാസം കാരണം മുട്ടയുടെ ഘടനയിൽ മാറ്റം വരാമെന്നും ഇത് പ്ലാസ്റ്റിക് ആണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ലെന്നും അവർ അറിയിച്ചു.

    തൃശൂരില്‍ യുവ ഡോക്ടര്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ - രാവിലെ പത്ത് മണി വരെ മെഡിക്കല്‍ കോളജിലെ ഒപിയില്‍ റയാന്‍ പ്രവര്‍ത്തിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

    റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ മുംബൈയിലെ പ്രശസ്തമായ അബോഡ് എന്ന ആഡംബര വസതി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ED) കണ്ടുകെട്ടി - എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകൾ അനിൽ അംബാനിയെയും അദ്ദേഹത്തിന്റെ കമ്പനിയെയും ഫ്രോഡ് പട്ടികയിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നു. ഏകദേശം 40,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അനിൽ അംബാനിക്കെതിരെയുള്ള പാപ്പരത്ത നടപടികളും കോടതിയിൽ പുരോഗമിക്കുകയാണ്. അംബാനി കുടുംബത്തിന്റെ ആസ്തികൾ സംരക്ഷിക്കാൻ നടത്തിയ Restructuring പ്രക്രിയകൾ നിയമവിരുദ്ധമാണെന്ന് ഇഡി കണ്ടെത്തി. അംബാനിയുടെ വസതിയിൽ ഇഡി ഇതിനോടകം പലതവണ പരിശോധനകൾ നടത്തിയിരുന്നു. ബാങ്ക് വായ്പകൾ അനുവദിക്കുന്നതിൽ ക്രമക്കേട് നടന്നതായും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. ഈ പണം വിദേശങ്ങളിലേക്കും മറ്റും കടത്തിയോ എന്ന കാര്യവും ഏജൻസി പരിശോധിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയിൽ ഉണ്ടായിരുന്ന അനിൽ അംബാനിക്ക് ഈ നടപടി വലിയ തിരിച്ചടിയാണ്. സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ഇത്രയും വലിയൊരു ആഡംബര വസതി കണ്ടുകെട്ടുന്നത് ഇതാദ്യമായാണ്. കേസിൽ കൂടുതൽ വ്യക്തികളെയും കമ്പനികളെയും ഉൾപ്പെടുത്തി അന്വേഷണം വിപുലീകരിക്കാനാണ്

    കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെട്ട ആരോഗ്യ മന്ത്രി വീണാ ജോർജിന് ഇന്ന് വിദഗ്ധ പരിശോധന നടത്തും - ഇന്നലെ രാത്രി 10 മണിയോടെയാണ് മന്ത്രിയെ പരിയാരത്ത് എത്തിച്ചത്. കെഎസ്‌യു പ്രവർത്തകർ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു എന്ന പരാതിയിലാണ് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് പ്രവേശിപ്പിച്ചത്. അതേസമയം, ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ അതിക്രമവുമായി ബന്ധപ്പെട്ട വധശ്രമ കേസിൽ പിടിയിലായ അഞ്ച് കെഎസ്‌യു പ്രവർത്തകർ റിമാൻഡിൽ. കെഎസ്‌യു ജില്ലാ

    വിശ്വാസികൾ വീടുകളിൽ ചിരാത് തെളിയിക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി - അയ്യപ്പന്റെ ജന്മദിനമായ ഏപ്രിൽ ഒന്നിന് കേരളത്തിലെ വിശ്വാസികൾ വീടുകളിൽ ചിരാത് തെളിയിക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

    ഹില്ലി അക്വ ഇനി മുതൽ പരിസ്ഥിതി സൗഹൃദ ബയോ-ഡീഗ്രേഡബിൾ ബോട്ടിലിൽ - ബയോ ബോട്ടിലുകൾ ചോളം, കരിമ്പ് മുതലായ പുനരുപയോഗിക്കാവുന്ന വിഭവങ്ങളിൽ നിന്നുള്ള അന്നജത്തിൽ നിന്ന് നിർമ്മിക്കുന്ന പോളി ലാക്ടിക് ആസിഡ് പ്രീഫോമുകളാണ്. സുതാര്യവും ഭാരം കുറഞ്ഞതുമായ ഇവ പരമ്പരാഗത പ്ലാസ്റ്റിക് കുപ്പികളോട് സാമ്യമുള്ളതാണ്. വ്യാവസായിക സൗകര്യങ്ങളിൽ കൃത്യമായ താപനിലയും ഈർപ്പവും ലഭ്യമായാൽ ഇവ കമ്പോസ്റ്റിംഗ് പ്രക്രിയയ്ക്ക് വിധേയമാകുന്നു. കൂടാതെ ക്യാപ്പ്, ലേബൽ, പാക്കേജിങ് മെറ്റീരിയൽസ് എന്നിവയും ബയോ ഡിഗ്രേഡബിൾ വസ്തുക്കളായിരിക്കും. കൊച്ചി ആസ്ഥാനമായുള്ള Eight Specialist Services Private Limited എന്ന സ്റ്റാർട്ടപ്പ് സ്ഥാപനമാണ് ബയോ ബോട്ടിലുകളുടെ അസംസ്‌കൃത വസ്തുക്കൾ വിതരണം ചെയ്യുന്നത്. ഹരിത ചട്ടം പ്രഖ്യാപിച്ച പ്രദേശങ്ങളായ ശബരിമല, മലയാറ്റൂർ തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾക്കും സംസ്ഥാന വിനോദസഞ്ചാര മേഖലയ്ക്കും ഈ ഉൽപ്പന്നം ഏറെ ഗുണകരമായിരിക്കും. സംസ്ഥാന സർക്കാരിന്റെ ജലവിഭവ വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള

    ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അം​ഗീകരിച്ച സർക്കാർ നിലപാടിനെ അഭിനന്ദിച്ചു - കമ്മീഷൻ റിപ്പോർട്ടിലെ പലകാര്യങ്ങളും നടപ്പാക്കിയെന്ന് പറയുമ്പോഴും അവ ഏതൊക്കെയെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. മാധ്യമ വാർത്തകൾ മാത്രാണ് സഭകളുടെയും മുന്നിലുള്ളത്. കമ്മീഷൻ റിപ്പോർട്ടിൽ സർക്കാർ തുറന്ന മനസോടെ ചർച്ചകൾ നടത്തുമെന്നാണ് പ്രതീക്ഷ. ജെ.ബി കമ്മീഷനിലെ ശുപാർശകൾ മിക്കതും നിയമ ഭേ​ദ​ഗതി വേണ്ടവയാണ്. എന്നാൽ സർക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ ഇവ എങ്ങനെ നടപ്പാക്കും എന്നതിൽ അവ്യക്തയുണ്ടെന്നും മെത്രാപ്പോലീത്താ പ്രതികരിച്ചു. സർക്കാരിന്റെ നീക്കം

    അടൂർ ഇടക്കാട് ജെസ്സി സണ്ണി യാത്രയായി - പത്തനാപുരം ശാലേംപുരം സ്വദേശിയും ഷാർജ ശാലേം അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ജേക്കബ് വർഗീസിൻ്റെ (ജോണിക്കുട്ടി പാസ്റ്റർ) ഭാര്യ ലാലി, ജെസിയുടെ മൂത്ത സഹോദരിയാണ്. ഇടയ്ക്കാട് ശാലേം അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സ്ഥാപകാംഗങ്ങളിൽ പെട്ട ആലുംമൂട്ടിൽ പാപ്പച്ചായൻ്റെയും പൊന്നമ്മാമ്മയുടെയും മകളാണ്. ജെസിയുടെ ഭർത്താവ് ബ്രദർ സണ്ണി ഗൾഫിൽ വച്ച് ഒരു അപകടത്തിൽ വർഷങ്ങൾക്കു മുൻപ് നിത്യതയിൽ ചേർക്കപ്പെട്ടു. മക്കൾ സ്റ്റെഫി, സിജോ. രണ്ടു പേരും വിവാഹിതരാണ്. ജെയിംസ് പാപ്പച്ചൻ, യോഹന്നാൻ പാപ്പച്ചൻ, ലാലി, മിനി, കുഞ്ഞുമോൾ എന്നിവർ സഹോദരങ്ങൾ. ജെയിംസ് പാപ്പച്ചൻ