അമേരിക്കയിലെ ടെക്‌സാസിലെ വിവിധ ഭാഗങ്ങളില്‍ കാലാവസ്ഥ കടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മിസിസിപ്പി താഴ്വരയില്‍ ഇടിമിന്നല്‍ ഉണ്ടാകുമെന്നും കാറ്റും ആലിപ്പഴ വര്‍ഷവും ഒരുപക്ഷേ ചുഴലിക്കാറ്റും ഉണ്ടായേക്കാമെന്നും ദേശീയ കാലാവസ്ഥാ സേവനം അറിയിച്ചു.

26 ദശലക്ഷത്തിലധികം ആളുകള്‍ ഏതെങ്കിലും തരത്തിലുള്ള കഠിനമായ കാലാവസ്ഥയില്‍ അപകടത്തിലായേക്കാമെന്നാണ് മുന്നറിയിപ്പ്. ഉച്ചതിരിഞ്ഞ് കൊടുങ്കാറ്റ് ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. അര്‍ക്കന്‍സാസിലും മിസോറിയിലും ബുധനാഴ്ച രാത്രി മുതല്‍ വെള്ളപ്പൊക്ക സാധ്യതയും നിരീക്ഷിക്കപ്പെടുന്നുണ്ട്.

മിഡ്വെസ്റ്റിലും, അയോവ, വിസ്‌കോണ്‍സിന്‍, മിനസോട്ട എന്നിവിടങ്ങളില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും ശീതകാല കൊടുങ്കാറ്റിനും സാധ്യതയുണ്ട്.
ദേശീയ കാലാവസ്ഥാ സേവനത്തിന്റെ കൊടുങ്കാറ്റ് പ്രവചന കേന്ദ്രം പറയുന്നതനുസരിച്ച് ടെക്‌സാസ് മുതല്‍ ടെന്നസി വരെയും ഇന്ത്യാനയുടെ ചില ഭാഗങ്ങളിലുമുള്ള 26 ദശലക്ഷത്തിലധികം ആളുകള്‍ ഏതെങ്കിലും തരത്തിലുള്ള കഠിനമായ കാലാവസ്ഥ മൂലം അപകടത്തിലാകുമെന്നാണ് റിപ്പോര്‍ട്ട്.

RELATED STORIES