കേന്ദ്രമന്ത്രി വി മുരളീധരന്‍റെ ഉള്ളൂരിലെ വീടിന് നേരെ ആക്രമണം

വീട്ടിൽ ആരും ഇല്ലാതെയിരുന്ന സമയത്തായിരിന്നു ആക്രമണം നടന്നത്. വീടിന്‍റെ ജനൽ ചില്ലുകൾ തകർത്തു. കാർ പോർച്ചിൽ രക്തപാടുകളും കണ്ടെത്തി. മെഡിക്കൽ കോളെജ് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

മോഷണ ശ്രമമോ ആക്രമണമോ ആകാമെന്നാണ് പൊലീസിന്‍റെ നിഗമനം. വീട് വൃത്തിയാക്കാന്‍ എത്തിയ സ്ത്രീയാണ് കാർപ്പോർച്ചിലെ ചോരപ്പാടുകളും ജനൽചില്ലുകൾ പൊട്ടിയ നിലയിലും കണ്ടെത്തിയത്. വീടിന്‍റെ ടെറസിലേക്ക് കയറുന്ന പടികളിലും രക്തപാടുകളുണ്ട്.

പോർച്ചിൽ ഒരു വലിയ കരിങ്കലും ഉണ്ട്. ആക്രമണസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഇതിന്‍റെ തൊട്ട് പുറകിലാണ് വി മുരളീധരന്‍റെ ഓഫീസ്. ഫോറന്‍സിക്ക് സംഘവും സ്ഥലത്തെത്തി പരിശോധിക്കുന്നുണ്ട്. അയൽ വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.

RELATED STORIES