എടത്വാ പാലത്തിന് താഴെ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കുട്ടനാട് കാവാലം അഞ്ചാം വാർഡ് മുണ്ടടിത്തറ പൊന്നപ്പൻ്റെ മകൻ നിതിൻ (26) എന്നയാളാണ് മരിച്ചത്.

ഇന്നലെ രാവിലെയാണ് മൃതദേഹം പാലത്തിന് താഴെ കാണപ്പെട്ടത്. യുവാവ് എടത്വയിലെ ഒരു സ്വകാര്യ ഹോട്ടലിൽ ബിൽ സെക്ഷനിൽ ജോലി നോക്കി വരികയായിരുന്നു.

സംഭവത്തിൽ എടത്വാ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം സംസ്കരിച്ചു. അമ്മ: ഓമന, സഹോദരി: നീനൂ.

RELATED STORIES