വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പോലീസുകാരന്‍ അറസ്റ്റില്‍

തൃശൂര്‍ രാമവര്‍മപുരം പോലീസ് ക്യാമ്പിലെ കെ സി ശ്രീരാജാണ് അറസ്റ്റിലായത്.ഈസ്റ്റ് പോലീസാണ് ശ്രീരാജിനെ അറസ്റ്റ് ചെയ്തത്. കാസര്‍ഗോഡ്കാരിയായ 32 കാരി യുവതിയുടെ പരാതിയെ തുടര്‍ന്നാണ് പ്രതി അറസ്റ്റിലായത്.

ഫേസ്ബുക്ക് വഴിയാണ് പോലീസുകാരന്‍ യുവതിയെ പരിചയപ്പെടുന്നത്. പ്രണയം നടിച്ച് ഗുരുവായൂരിലെയും തൃശൂരിലെയും ഹോട്ടലുകളില്‍ കൊണ്ടുപോയി തന്നെ പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. ആറ് മാസത്തോളം ഒന്നിച്ച് താമസിച്ചതിനുശേഷം യുവതി ആത്മത്യയ്ക്ക് ശ്രമിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരങ്ങള്‍ അറിയുന്നത്. തൃശൂരില്‍ ജോലിക്കായി താമസിച്ചെന്നായിരുന്നു യുവതി വീട്ടുകാരെ ധരിപ്പിച്ചിരുന്നത്.

എന്നാല്‍ ഈ വിഷയത്തില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ പാലക്കാട്ടെയും കാസര്‍ഗോട്ടെയും സിപിഐഎമ്മിന്റെ ചില പ്രാദേശിക നേതാക്കള്‍ തന്നെ സമീപിച്ചുവെന്നും യുവതി വ്യക്തമാക്കി. പരാതി പിന്‍വലിക്കാന്‍ ഇവര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും യുവതി ആരോപിച്ചു.

RELATED STORIES