സംസ്ഥാനത്ത് അന്നദാനമായോ പ്രസാദമായോ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്ന ആരാധനാലയങ്ങൾക്ക് ലൈസൻസോ രജിസ്‌ട്രേഷനോ വേണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്

ഫുഡ് സേഫ്റ്റി കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ക്ഷേത്രങ്ങളിൽ ഉത്സവകാലം ആരംഭിക്കാനിരിക്കെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നിർദേശവുമായി വകുപ്പ് രംഗത്തെത്തിയത്. സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ വർധിച്ചുവരുന്ന സാഹചര്യത്തിൽ സർക്കാർ പരിശോധന ശക്തമാക്കിയിരുന്നു. “കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായാണ് ആരാധനാലയങ്ങളിലുൾപ്പെടെ നൽകുന്ന ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി സ്വീകരിച്ചത്.

RELATED STORIES