പാസ്റ്റർ ജോസ് പ്രകാശിനായി സാമ്പത്തികമായി ചെറിയൊരു കൈതാങ്ങ് നൽകണേ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കാരക്കോണത്തു വച്ച് അപകടം സംഭവിച്ച പാസ്റ്റർ ജോസ് പ്രകാശിൻ്റെ നില അതീവ ഗുരതരമായി തുടരുന്നു. തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഡ്രൈവർ ഉറങ്ങി പോയതിനാൽ നിയന്ത്രണം വിട്ട ബസ് നിറുത്തിയിരുന്ന ബൈക്കിൽ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും സ്ഥിതിഗതി വളരെ മോശമായതിനാൽ തുടർ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഡോക്ടർമാരുടെ നിഗമനത്തിൽ പ്രതീക്ഷ മങ്ങുന്ന വാക്കുകളാണ് പറയപ്പെടുന്നതെന്നറിയുന്നു. എങ്കിലും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ദൈവജനത്തിൻ്റെ പ്രാർത്ഥന തുടർന്നുകൊണ്ടേയിരിക്കുന്നു. ദീർഘ വർഷങ്ങളായി തെക്കൻ തിരുവിതാം കൂറിലെ പല സഭകളിലും താൻ ശുശ്രൂക്ഷിച്ചിട്ടുണ്ട്. ഇപ്പോഴും ദൈവ വേലയിൽ താൻ നിലനിൽക്കുന്നു. വളരെ സാധുവായ ഭവനത്തിലെ അംഗമാണ്. ചികിത്സക്കായും മറ്റും സാമ്പത്തികം വളരെ ആവശ്യമായി വന്നിരിക്കുന്ന ഈ അവസരം കരുണയുള്ളവരുടെ സഹായത്തിൻ്റെ കരം തുറക്കണമേ....

പാസ്റ്റർ ജോസ് പ്രകാശ് ചെറുവക്കൽ New Life Biblical Seminary (NLBS) യിലെ 2000 - 2003 ബാച്ച് വിദ്യാർത്ഥിയാണ്. അനുഗ്രഹിക്കപ്പെട്ട ഒരു ദൈവ ദാസനും കർത്താവിനായി ഉപയോഗിക്കപ്പെടുന്ന വ്യക്തിയുമാണ്.

പാസ്റ്റർ ജോസ് പ്രകാശ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ട്രോമാ ഐസിയുവിൽ വെ ന്റിലേറ്ററില്‍ ആയിരിക്കുന്നു. ഡോക്ടർമാർ പറയുന്നത് നൂറിൽ ഒരു ശതമാനം മാത്രമേ പ്രതീക്ഷക്ക് വകയുള്ളുവെന്നും  വെന്റിലേറ്റർ മാറ്റിയാൽ ജീവൻ നഷ്ടപ്പെടുമെന്നുമാണ് അഭിപ്രായം. എന്നാൽ ഇപ്പോൾ അറിയാൻ കഴിഞ്ഞത് ലെൻസിന്റെ ഭാഗത്ത് നിന്നും ക്ലോട്ടായ ബ്ലഡ്  ഹോളിട്ട് ട്യൂബ് ഇറക്കി നീക്കം ചെയ്യാമെന്നും പറഞ്ഞിട്ടുണ്ട്. നടുവിന് പൊട്ടലുണ്ട് കാലിന് മുറിവുണ്ട് ചെസ്റ്റ് ചതഞ്ഞിട്ടുണ്ട്. തലയ്ക്ക് പൊട്ടലുണ്ട് കണ്ണിന്റെ ഭാഗം മുതൽ താടി വരെ പൊട്ടലും ചതവുമുണ്ട്. ഇന്റേണൽ ബ്ലീഡിംഗുമുണ്ട്. എത്ര പരിശ്രമിച്ചിട്ടും ഇതുവരെയും ബ്ലീഡിങ് നിന്നിട്ടില്ല. ദയവായി എല്ലാവരും പ്രാർത്ഥിക്കുകയും ജീവിതത്തിലേക്ക് മടങ്ങി വരാൻ ഒരുമിച്ച് സഹായിക്കുകയും ചെയ്യണമേ......

കൂടുതൽ വിവരങ്ങൾക്കും സഹായം അയക്കുവാനും +91 95398 42713.

Account Details 

Pr. Jose Prakash,
Account N: 670 93 969332
SBI,  Ottasegaramangalam Branch, 
IFSC Code:  SBIN0070322.

RELATED STORIES