തിളച്ച കടലക്കറിയില്‍ വീണ് ഒന്നര വയസുകാരി വെന്തുമരിച്ചു

തിളച്ച കടലക്കറിയില്‍ വീണ് ഒന്നര വയസുള്ള പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലെ ദുദ്ധി പ്രദേശത്താണ് ദാരുണ സംഭവം. ചാട്ട് വില്‍പ്പനക്കാരന്റെ മകളാണ് മരിച്ചത്. കടലക്കറി പാചകം ചെയ്യുന്നതിനിടെയാണ് പിഞ്ചുകുഞ്ഞ് ചൂടുള്ള പാത്രത്തില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ദേഹമാസകലം പൊള്ളിയ കുഞ്ഞിന് ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു..പൊലീസിനെ അറിയിക്കാതെ കുടുംബം പെണ്‍കുട്ടിയെ ദഹിപ്പിച്ചതായി ദുദ്ധി സര്‍ക്കിള്‍ ഓഫീസര്‍ രാജേഷ് കുമാര്‍ റായ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിന് വിദഗ്ധ ചികിത്സ നല്‍കുന്നതിനായി ഡോക്ടര്‍മാര്‍ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്‌തെങ്കിലും അവിടെ വച്ച് ചികിത്സയ്ക്കിടെ കുഞ്ഞ് മരിച്ചതായും പൊലീസ് പറയുന്നു.

RELATED STORIES