മുളക്കുഴയിൽ വൻ മോഷണം

20 പവൻ സ്വർണ്ണവും പതിനായിരം രൂപയുമാണ് ഇവിടെ നിന്നും നഷ്ടമായത്. സംഭവത്തിൽ ചെങ്ങന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

മുളക്കുഴ ഊരിക്കടവ് സ്വദേശി റോജി കുര്യന്റെ വീട്ടിലായിരുന്നു കവർച്ച നടന്നത്. ജനലഴികൾ മുറിച്ചുമാറ്റിയാണ് മോഷ്ടാവ് അകത്തേയ്ക്ക് കടന്നത്. പുലർച്ചെ നാലരയ്ക്ക് റോജിയുടെ ഭാര്യ ഡെയ്‌സി അടുക്കള ഭാഗത്ത് വെളിച്ചം കണ്ടു. ബഹളം വെച്ചെങ്കിലും മോഷ്ടാവ് ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പണവും സ്വർണവും നഷ്ടപ്പെട്ടതറിയുന്നത്. സിസിടിവി ഉള്ളതിനാൽ വീടിന്റെ പിൻഭാഗം വഴിയാണ് കള്ളൻ അകത്തേയ്ക്ക് കടന്നത്.

കഴിഞ്ഞ ദിവസം വീടിന് സമീപത്ത് സംശയാസ്പദമായി രണ്ടുപേരെ കണ്ടെന്ന് വീട്ടുകാർ വ്യക്തമാക്കുന്നു. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം നടക്കുന്നത്. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് ചെങ്ങന്നൂർ പോലീസ് അറിയിച്ചു.

RELATED STORIES