തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ ‍ഡിഎംകെ നേതാവ് ഉള്‍പ്പെട്ട സംഘം ജവാനെ അടിച്ചുകൊന്നു

പ്രഭു എന്ന ജവാനാണ് കൊല ചെയ്യപ്പെട്ടത്.. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ ഡിഎംകെ നേതാവ് ഒളിവിലാണ്.

വാര്‍ഡിലെ ഒരു പൊതു വെള്ളടാങ്കില്‍ നിന്നും വെള്ളമെടുക്കുന്നത് സംബന്ധിച്ചാണ് തര്‍ക്കമുണ്ടായത്. പ്രഭു, പ്രഭാകരന്‍ എന്നീ പട്ടാളക്കാരായ സഹോദരന്മാരോട് വെള്ളമെടുക്കരുതെന്ന് ഡിഎംകെ നേതാവ് വിലക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഡിഎംകെ നേതാവും പട്ടാളക്കാരായ സഹോദരന്മാരും തമ്മില്‍ വാക്കേറ്റമുണ്ടായി.

സര്‍ക്കാരിന്‍റെ നിരവധി പദ്ധതികളുടെ ചുമതലക്കാരന്‍ വാര്‍ഡ് കൗണ്‍സിലറായ ഡിഎംകെ നേതാവാണെന്ന് പറയപ്പെടുന്നു. പിന്നീട് ഡിഎംകെ നേതാവ്10 പേരടങ്ങുന്ന ഗുണ്ടാസംഘത്തെ കൊണ്ടുവന്നു. ഇവരാണ് പട്ടാളക്കാരായ സഹോദരന്മാരെ അടിച്ചത്. അവശരായ സഹോദരന്മാരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പ്രഭു മരിച്ചു. പ്രഭാകരന്‍റെ നിലഗുരുതരമായി തുടരുന്നു.

ഡിഎംകെ പാര്‍ട്ടി നേതാക്കള്‍ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

RELATED STORIES