വാലന്റൈന്‍സ് ദിനത്തില്‍ കാമുകന് സര്‍പ്രൈസ് നല്‍കാന്‍ പോയ പതിനേഴുകാരിയെ കാമുകന്‍ ക്രൂരമായി കൊലപ്പെടുത്തി

ജാര്‍ഖണ്ഡിലെ ഗര്‍വാ ജില്ലയിലെ അജ്‌നി ഗ്രാമത്തിലാണ് സംഭവം. പ്രണയ ദനത്തില്‍ വീട്ടുകാരറിയാതെ കാമുകനെ കാണാനെത്തിയ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ കാമുകന്‍ ബലാത്സംഗം ചെയ്ത ശേഷം സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കയറ്റി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ഇനിയും പിടികൂടാനില്ല.

കാമുകന്റെ വീടിന് സമീപത്തുള്ള വയലില്‍ നിന്നുമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഞായറാഴ്ച രാത്രിയാണ് പെണ്‍കുട്ടി വീട്ടുകാരെ അറിയിക്കാതെ കാമുകനെ കാണാന്‍ പോയതെന്ന് പൊലീസ് പറയുന്നു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

RELATED STORIES