ആലപ്പുഴയിലെ എടത്വയിൽ വനിതാ കൃഷി ഓഫീസര്‍ പ്രതിയായ കള്ളനോട്ട്‌ കേസില്‍ ഒരാള്‍ കൂടി അറസ്‌റ്റില്‍

ആലപ്പുഴ: മുനിസിപ്പല്‍ വെസ്‌റ്റ്‌ വില്ലേജില്‍ സക്കറിയ ബസാര്‍ യാഫി പുരയിടം വീട്ടില്‍ ഹനീഷ്‌ ഹക്കിമി(36)നെയാണ്‌ സൗത്ത്‌ എസ്‌.ഐ. വി.ഡി. റെജിരാജിന്റെ നേതൃത്വത്തില്‍ പിടികൂടിയത്‌. ഇയാള്‍ സംഘത്തിലെ പ്രധാന കണ്ണിയാണെന്ന്‌ പോലീസ്‌ പറഞ്ഞു


ഫെഡറല്‍ ബാങ്കിന്റെ ആലപ്പുഴ കോണ്‍വെന്റ്‌ സ്‌ക്വയര്‍ ബ്രാഞ്ചില്‍ കഴിഞ്ഞ 23ന്‌ ലഭിച്ച 500 രൂപയുടെ ഏഴ്‌ വ്യാജ കറന്‍സി നോട്ടുകളുടെ ഉറവിടം തേടിയുള്ള അന്വേഷണത്തില്‍ എടത്വാ കൃഷി ഓഫീസറായിരുന്ന ജിഷമോള്‍ അടക്കം നാലുപേരാണ്‌ അറസ്‌റ്റിലായിട്ടുള്ളത്‌. കഴിഞ്ഞ ദിവസം പാലക്കാട്ട്‌ വാളയാറില്‍ കുഴല്‍പ്പണസംഘത്തെ ആക്രമിച്ച കേസില്‍ പിടിയിലായ സംഘത്തിലെ രണ്ട്‌ പേര്‍ക്ക്‌ ഈ സംഘവുമായി ബന്ധമുള്ളതായും തെളിഞ്ഞിട്ടുണ്ട്‌.

RELATED STORIES