ആനയെ കട്ടവനെ കാണാത്ത മുഖ്യമന്ത്രി ചേന കട്ടവനെതിരെ രോഷം കൊള്ളുകയാണെന്ന് കെ.കെ.രമ

സര്‍ക്കാർ ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചാണ് കെ.കെ. രമ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്.


പ്രളയ ദുരിതാശ്വാസ ഫണ്ടുകൾ മുക്കിയ പാർട്ടിക്കാരെ ഓർത്ത് നാണക്കേടുണ്ടാവാത്ത മുഖ്യമന്ത്രി അഴിമതിക്കാർക്കെതിരെ നിലപാടെടുക്കും എന്ന് പറയുന്ന ഗീർവ്വാണ പ്രസംഗം ആരെയും അമ്പരപ്പിക്കുന്നതാണെന്നും രമ കുറിച്ചു.മുഖ്യമന്ത്രിക്ക് സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അഴിമതിക്കേസിൽ അഴിയെണ്ണുന്നതിലും ഒട്ടും നാണക്കേടില്ലെന്നും അവർ കുറിച്ചു.

RELATED STORIES