ഡൽഹിയിൽ ശക്തമായ കാറ്റും മഴയും

ഇന്ന് രാവിലെ മുതല്‍ ഇടി മിന്നലോടു കൂടിയ ശക്തമായ മഴയാണ് ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും പെയ്യുന്നത്. കനത്ത മഴ വിമാന സര്‍വീസുകളെ ബാധിച്ചിട്ടുണ്ട്. നിരവധി വിമാനങ്ങളാണ് മോശം കാലാവസ്ഥയെ തുടര്‍ന്നു വൈകുന്നത്.

അടുത്ത രണ്ട് മണിക്കൂര്‍ കൂടി മഴ തുടരുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

RELATED STORIES