കട്ടിപ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണം

താമരശ്ശേരി: രാവിലെ 8 മണിയോടെയായിരുന്നു സംഭവം. യുവാവിന് ഗുരുതരമായി പരിക്കേറ്റു. കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി ദാമോദരന്റെ മകന്‍ റിജേഷിനാണ് പരിക്കേറ്റത്. 35 വയസ്സുകാരനായ റിജേഷ് ഭിന്നശേഷിക്കാരനാണ്. സംസാരശേഷിയില്ലാത്ത ഇദ്ദേഹം രാവിലെ അച്ഛനൊപ്പം റബ്ബര്‍ ടാപ്പിങിനായാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. തുടര്‍ന്ന് റബ്ബര്‍ ടാപ്പിങ് ജോലി ചെയ്തുകൊണ്ടിരിക്കെയാണ് യുവാവിനെ കാട്ടുപോത്ത് ആക്രമിച്ചത്.


ഗുരുതരമായി പരിക്കേറ്റ റിജോഷിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം റിജേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

RELATED STORIES