അധ്യാപിക കുഴഞ്ഞുവീണു മരിച്ചു

വിരമിക്കുന്നതിന് മുന്നോടിയായി സഹപ്രവര്‍ത്തകര്‍ ഒരുക്കിയ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു. വെഞ്ഞാറമൂട് പിരപ്പന്‍കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ കാരേറ്റ് സ്വദേശിനി മിനിയാണ് (56) മരിച്ചത്. വെഞ്ഞാറമൂട്ടിലെ ഹോട്ടലിലായിരുന്നു ചടങ്ങ് നടത്തിയിരുന്നത്. പരിപാടിയില്‍ പങ്കെടുക്കാനായി കാറില്‍ എത്തിയ മിനി കുഴഞ്ഞുവീഴുകയാരുന്നു. ഉടനെ സഹപ്രവര്‍ത്തകര്‍ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

RELATED STORIES