കൊച്ചു പറമ്പിൽ  പ്രെയിസൻ കെ. സാബു അക്കരെ നാട്ടിൽ

കോട്ടയം: ഞാലിയാകുഴി ശാരീരിക അസ്വസ്ഥതയെ തുടർന്ന് മിക്തസയിലായിരുന്ന കൊച്ചു പറമ്പിൽ  പ്രെയിസൻ കെ. സാബു 29/5/2023 വെളുപ്പിനെ 2 മണിക്ക് നിര്യാതനായി. ചെറിയ പ്രായത്തിലെ ശരീരിക ബലഹീനതയാലായിരുന്ന പ്രെയിസൻ (19) മറ്റ് കുട്ടികളിൽ നിന്നും ആത്മീയ കാര്യങ്ങളിൽ വളരെ വ്യത്യസ്തനായിരുന്നു.  നടക്കുവാൻ കഴിയാത്ത വ്യക്തി എന്ന് ആരും പറയുകയില്ല മറ്റുള്ളവരോടുള്ള തന്റെ പെരുമാറ്റം വളരെ പ്രത്യേകതയുളവാക്കുന്നതായിരുന്നു. ആരെ കണ്ടാലും സ്നേഹത്തോടെ ഇടപെടുന്ന വ്യത്തിത്വത്തിന്റെ മാതൃകയായിരുന്നു. തനിക്ക് സ്വയമായി നടക്കുവൻ  അസാധ്യമായിരുന്നുവെങ്കിലും ദൈവീക കാര്യങ്ങളിൽ ആവുന്നിടത്തോളം  പാട്ടും പ്രാർത്ഥനയുമായി മുന്നോട്ട് പോയി കൊണ്ടിരിക്കുമ്പോഴാണ്  പെട്ടെന്ന് ശരീരം ബലഹീനമാകുകയും കോട്ടയത്തുള്ള മാങ്ങാനം ആശുപത്രിയിൽ ചിക്സയിൽ ആകുന്നതും ചില ദിവസങ്ങൾ കഴിഞ്ഞ് ഭവനത്തിൽ കൊണ്ടുവരികയും വീണ്ടും പ്രയാസമനുഭവിക്കുകയും ചെയ്തതിനാൽ തുടർ ചിക്തസക്കായി ആശുപത്രിയിൽ  പ്രവേശിപ്പിക്കുകയും അവിടെ വച്ച് തന്റെ ഭവനത്തിലേക്ക് യാത്രയാകുകയും ചെയ്തു.

 

പിതാവ്: പാസ്റ്റർ സാബു കെ. ജോൺ; മാതാവ്: ആനിയമ്മാ ജോൺ; സഹോദരങ്ങൾ: പ്രെയിസിമോൾ , ബ്ലെസ്സൻ. സംസ്ക്കാരം: ദൗതീക ശരീരം ഇന്ന് വൈകിട്ട് 4 മണിക്ക്  ഭവനത്തിൽ കൊണ്ടുവരികയും ചൊവ്വാഴ്ച്ച രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂക്ഷകർക്ക് ശേഷം സഭാ സെമിത്തേരിയിൽ സംസ്ക്കരിക്കുകയും ചെയ്യും.

ദുഃഖത്തിലായിരിക്കുന്ന കൊച്ചു പറമ്പിൽ കുടുംബംഗങ്ങൾക്ക് ലാൻഡ് വേ തീയോളജിക്കൽ സെമിനാരിയുടെയും

എല്ലാ അദ്ധ്യാപക വിദ്യാർത്ഥികളുടെ അനുശോചനങ്ങളും പ്രാർത്ഥനകളും രേഖപ്പെടുത്തുന്നു.

RELATED STORIES