വളർത്തുനായയെ കുളിപ്പിക്കുന്നതിനിടെ സഹോദരങ്ങൾ മുങ്ങി മരിച്ചു

ഹരിപ്പാട്: സ്വദേശികളും മുംബൈ ഡോംബിവ്‌ലി വെസ്റ്റ് ഉമേഷ് നഗറിൽ താമസക്കാരുമായ ഡോ. രഞ്ജിത്ത് (23), കീർത്തി (17) എന്നിവരാണ് മരിച്ചത്. മാതാപിതാക്കളായ രവീന്ദ്രൻ, ദീപ എന്നിവർ‍‍ ചികിത്സക്കായി നാട്ടിൽ പോയപ്പോഴാണ് സംഭവം.


കീർത്തി കാൽ തെറ്റി കുളത്തിൽ വീണപ്പോൾ രഞ്ജിത്ത് രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടിയെന്നാണ് ലഭിക്കുന്ന വിവരം. അഗ്നിരക്ഷാസേനയെത്തി ഏറെ നേരം തിരച്ചിൽ നടത്തിയ ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. നവിമുംബൈയിലെ ആശുപത്രിയിൽ ഹൗസ് സർജനാണ് രഞ്ജിത്. കീർത്തി ഈ വർഷം പ്ലസ് ടു പൂർത്തിയാക്കിയതാണ്.

RELATED STORIES