സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്

കൊട്ടാരക്കര: സ്വദേശി സന്തോഷ് കുമാറിനെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.നെയ്യാര്‍ ഡാം, മാവേലിക്കര, കായംകുളം,അടൂര്‍ അടക്കമുള്ള പത്തിലധികം സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. 30 ഓളം പേരാണ് ഇയാള്‍ക്കെതിരെ നിലവില്‍ പരാതി നല്‍കിയത്. എന്നാല്‍ ഇതില്‍ കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടാകാമെന്നാണ് പൊലീസ് പറയുന്നത്.

ഒരാളില്‍ നിന്ന് മാത്രം രണ്ടര ലക്ഷത്തോളം രൂപയാണ് ഇയാള്‍ വാങ്ങിയത്. ഇങ്ങനെ ലക്ഷക്കണക്കിന് രൂപയാണ് ഇയാള്‍ തട്ടിയെടുത്തതെന്നും പൊലീസ് പറയുന്നു. മിലിറ്ററി ഇന്റലിജൻസും ഇയാള്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കി.

RELATED STORIES