മഹാഗണി മരത്തില്‍ കുടുങ്ങി ബോധരഹിതനായ മധ്യ വയസ്‌കനെ അഗ്‌നിശമന സേന സുരക്ഷിതമായി താഴെ ഇറക്കി

പത്തനംതിട്ട: തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പത്തനംതിട്ട നഗരത്തിന് സമീപ പ്രദേശമായ പുത്തന്‍പീടിക വടക്ക് നടുവത്തുകാവ് എന്ന സ്ഥലത്താണ് നാരങ്ങാനം സ്വദേശി കുഞ്ഞുമോന്‍(55) മരത്തിന് മുകളില്‍ കുടുങ്ങിയത്. 70 അടിയോളം ഉയരമുള്ള മരം വെട്ടുന്നതിനിടയില്‍ തലചുറ്റല്‍ അനുഭവപ്പെടുകയും മരത്തിന്റെ ശിഖിരത്തില്‍ അഭയം പ്രാപിക്കുകയുമായിരുന്നു.


വിവരം അറിഞ്ഞ് പത്തനംതിട്ടയില്‍ നിന്നും എത്തിയ അഗ്്നിശമന സേന സ്റ്റേഷന്‍ ഓഫിസര്‍ അജിത്കുമാറിന്റെ നേതൃത്വത്തിൽ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാരായ രമേശ്കുമാര്‍, പ്രേംകുമാര്‍ എന്നിവര്‍ മരത്തിന് മുകളില്‍ കയറി കുഞ്ഞുമോനെ വലയിലാക്കി താഴെയിറക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞുമോനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED STORIES