നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നിട്ട് ചൊവ്വാഴ്ച ഒമ്പതുവർഷം പൂർത്തിയാകുന്നു

രണ്ടാംമോദി സർക്കാരിന്റെ നാലാം വാർഷികവും എൻ.ഡി.എ. ഭരണത്തിന്റെ ഒമ്പതാം വാർഷികവുമാണ് ഈ മാസം 30 മുതൽ ആഘോഷിക്കുന്നത്. 2014 മേയ് 26-ന് ഒന്നാം സർക്കാരും 2019 മേയ് 30-ന് രണ്ടാം സർക്കാരും അധികാരമേറ്റു. രണ്ടാം മോദി സർക്കാർ ചുമതലയേറ്റ ദിവസം കണക്കാക്കിയാണ് വാർഷികാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. സർക്കാരിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ തിങ്കളാഴ്ച രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ മുതിർന്ന നേതാക്കളും കേന്ദ്രമന്ത്രിമാരും പത്രസമ്മേളനങ്ങൾ നടത്തി. താഴെത്തട്ടു മുതൽ ദേശീയതലം വരെയാണ് വിവിധ ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിക്കുക.


ഒ​മ്പ​തു വ​ർ​ഷ​ത്തെ ബി.​ജെ.​പി ഭ​ര​ണം രാ​ജ്യ​ത്തി​ന് സു​ര​ക്ഷി​ത അ​തി​ർ​ത്തി​ക​ളു​ണ്ടാ​ക്കി​യെ​ന്ന് യു.​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് പ​റ​ഞ്ഞു. വ​ട​ക്കു കി​ഴ​ക്ക​ൻ മേ​ഖ​ല​ക്ക് 2014ന് ​മു​മ്പ് റെ​യി​ൽ​വേ വി​ഹി​തം 2000 കോ​ടി​യാ​യി​രു​ന്ന​ത്, മോ​ദി സ​ർ​ക്കാ​ർ 10,200 കോ​ടി​യാ​ക്കി ഉ​യ​ർ​ത്തി​യെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് പ​റ​ഞ്ഞു.

RELATED STORIES