നെല്ല് സംഭരണം സഹകരണ സംഘങ്ങളെ ഏൽപ്പിക്കില്ല: ഭക്ഷ്യമന്ത്രി

നെല്ലുസംഭരണത്തിന് സഹകരണ സംഘങ്ങളെ ചുമതലപ്പെടുത്തില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. നെല്ല് സംഭരിക്കാൻ സാധിക്കില്ലെന്ന് സഹകരണ വകുപ്പ് തന്നെ അറിയിച്ചു. നെല്ല് സംഭരണവും വിതരണവും  വിജയകരമായി നടത്താൻ സപ്ലൈക്കോയ്ക്ക് സാധിക്കുമെന്ന്  സഹകരണ മന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.

കർഷകർക്ക് പണം നൽകാൻ തയ്യാറാണെന്നാണ് സഹകരണ വകുപ്പ് അറിയിച്ചിട്ടുള്ളത്. വകുപ്പുകൾ തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ല. നെല്ല് സംഭരിച്ച ഇനത്തിൽ 644 കോടി രൂപയാണ് കേന്ദ്രം തരാനുള്ളത്. സംസ്ഥാനം കണക്കുകൾ നൽകുന്നില്ല എന്ന് പറയുന്നത് തെറ്റാണ്. ഓരോ വർഷവും ഉദ്യോഗസ്ഥർ കേന്ദ്രത്തെ കാര്യങ്ങൾ ധരിപ്പിക്കുന്നുണ്ട്. കേന്ദ്രസർക്കാർ ഓരോ വർഷവും പുറത്തിറക്കുന്ന നിബന്ധനകളാണ് കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്നും മന്ത്രി.

RELATED STORIES