പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ലയ്ക്ക് വീണ്ടും അവഗണന

വന്ദേഭാരതിനു വേണ്ടി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്നതിന് ഉടന്‍ പരിഹാരമുണ്ടാകുമെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. പുതിയ ടൈംടേബിളില്‍ ഇക്കാര്യം പരിഹരിക്കുമെന്നും പക്ഷേ എപ്പോള്‍ മുതല്‍ തീരുമാനം നടപ്പിലാക്കുമെന്ന് പറയാനാവില്ലെന്നും അദ്ദേഹം വ്യക്തതമാക്കി. ചെങ്ങന്നൂരില്‍ വന്ദേഭാരതിന് സ്‌റ്റോപ് അനുവദിച്ചതിനു പിന്നാലെ നാട്ടുകാര്‍ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്ദേഭാരതിനു വേണ്ടി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്നത് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

അതേസമയം, സാധാരണ നിലയില്‍ ആറ് മാസം കൂടുമ്പോഴാണ് റെയില്‍വേ ടൈംടേബിള്‍ പുതുക്കുന്നത്. ഒക്‌ടോബര്‍ ഒന്നിനാണ് ഒടുവില്‍ ടൈം ടേബിള്‍ പുതുക്കിയത്.

RELATED STORIES