യു.എ.ഇയില്‍ ഉച്ചയോടെ മഴ പ്രതീക്ഷിക്കാമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി

ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചാറ്റല്‍ മഴ ലഭിച്ചിരുന്നു. പകല്‍ ചില സമയങ്ങളില്‍ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കിഴക്കോട്ടും തെക്കോട്ടും ചില സംവഹന മേഘങ്ങള്‍ രൂപപ്പെടാനുള്ള സാധ്യതയുണ്ട്, ഉച്ചയോടുകൂടി മഴ ലഭിക്കും.

താപനില പൊതുവെ കുറയാനാണ് സാധ്യത. കുറഞ്ഞ താപനില 19 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 39 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.

പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കാം.

RELATED STORIES