വഴിയോരക്കച്ചവടം അവസാനിപ്പിക്കുവാൻ വേണ്ട  നടപടി എടുക്കണം

കോട്ടയം കഞ്ഞിക്കുഴിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വഴിയോരക്കച്ചവടം അവസാനിപ്പിക്കുവാൻ വേണ്ട  നടപടി എടുക്കണം എന്ന് KVVES കഞ്ഞിക്കുഴി യൂണിറ്റ്  കോട്ടയം മുൻസിപ്പൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

കോട്ടയം:ആയിര കണക്കിന് വാടകയും,കറണ്ട് ബില്ലും ജിഎസ്ടിയും, ഇതര ടാക്സുകളും നൽകി   ഗവൺമെന്റിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വ്യാപാരം നടത്തുന്ന വ്യാപാരികൾക്ക് ഗവൺമെൻറ് ഒരു സംരക്ഷണവും നൽകുന്നില്ല എന്ന് പ്രസിഡണ്ട് ജോജി തോമസ് പറഞ്ഞു.ഇക്കഴിഞ്ഞ മാസം തന്നെ കഞ്ഞിക്കുഴി യൂണിറ്റിൽ നിന്ന് പ്ലാസ്റ്റിക് കാരിബാഗ് നൽകിയതിന് 25,000 രൂപ മുതൽ പിഴ മുൻസിപ്പൽ അധികൃതർ ചുമത്തി..

ഇതേസമയം വഴിയോരക്കച്ചവടക്കാരുടെ അടുത്ത് ഉദ്യോഗസ്ഥർ സമീപിക്കുമ്പോൾ ഈ കച്ചവടത്തിന്റെ ഉടമകളെ കുറിച്ച് യാതൊരു ധാരണയും ഇവിടെ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഇല്ല.

കേരളത്തിൽ ഉടനീളം ഇങ്ങനെയുള്ള വ്യാപാരങ്ങൾ തകൃതിയായി നടക്കുന്നുണ്ട് ഇതിന് കുടപിടിക്കുകയാണ് സംസ്ഥാന സർക്കാരും പല ട്രേഡ് യൂണിയനുകളും.ഇതിനെതിരെ കഞ്ഞിക്കുഴി KVVES യൂണിറ്റൽ ഒരു അടിയന്തര യോഗം പ്രസിഡൻറ് ജോജിയുടെ   അധ്യക്ഷതയിൽ  ചേർന്നു,  തുടർന്നുള്ള  നടപടികളെ കുറിച്ച്  തീരുമാനമെടുത്തു.  ജനറൽ സെക്രട്ടറി ബിനു കരുണാകരൻ മറ്റ് വ്യാപരികളും പങ്കെടുത്തു.

RELATED STORIES