യുവതികളടക്കം നാലുപേർ കൂത്താട്ടുകുളം പോലീസിന്റെ പിടിയിൽ

കൂത്താട്ടുകുളം: ഫാമിലി കൗണ്‍സിലിംഗ് ആവശ്യമുണ്ടെന്ന് പറഞ്ഞ് മലപ്പുറം മഞ്ചേരി സ്വദേശിയെ വിളിച്ചുവരുത്തി ഹണി ട്രാപ്പില്‍ പെടുത്തി പണവും കാറും തട്ടിയെടുത്ത കേസില്‍ യുവതികളടക്കം നാലു പ്രതികളെ കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വട്ടപ്പാറ പുതുശ്ശേരിപ്പടിക്കല്‍ അഭിലാഷ് (28), ശാന്തന്‍പാറ ചെരുവില്‍ പുത്തന്‍വീട്ടില്‍ ആതിര (28), അടിമാലി കാട്ടാഞ്ചേരി അക്ഷയ (21),കൊല്ലം ചടയമംഗലം വലിയകുഴി നൗഫല്‍ മന്‍സലില്‍ അല്‍ അമീന്‍ (23) എന്നിവരാണ് കൂത്താട്ടുകുളം പോലീസിന്റെ പിടിയിലായത്.ആലുവയില്‍ താമസിക്കുന്ന ഫാമിലി കൗണ്‍സിലറും യൂട്യൂബറുമായ മലപ്പുറം സ്വദേശിയുടെ പരാതിയെ തുടര്‍ന്നാണ് കൂത്താട്ടുകുളം പോലീസ് പ്രതികളെ അറസ്റ്റു ചെയ്തത്. സുഖമില്ലാതെ കിടക്കുന്ന അനിയന് കൗണ്‍സിലിംഗ് നല്‍കണമെന്ന് പറഞ്ഞ് വ്യാഴാഴ്ച പകല്‍ രണ്ടോടെ അക്ഷയ യുവാവിനെ കൂത്താട്ടുകുളത്തെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെവച്ച് മയക്ക് മരുന്ന് കലര്‍ത്തിയ പാനീയം കുടിപ്പിച്ച് മയക്കിയതിനുശേഷം പ്രതികളില്‍പ്പെട്ട സ്ത്രീയുമായി ചേര്‍ന്നുള്ള സ്വകാര്യ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവാവിനെ ഭഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ ആവശ്യപ്പെടുകയും തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ വഴി 9000 രൂപയും, ഇയാളുടെ വാഹനവും യുവതികളില്‍ ഒരാളുടെ പേരിലേക്ക് ഉടമ്പടി പ്രകാരം എഴുതി മേടിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പുത്തന്‍കുരിശ് ഡിവൈഎസ്പി ടി.ബി വിജയന്‍ പറഞ്ഞു. അഭിലാഷ് വാടകക്കെടുത്ത ലോഡ്ജ് മുറിയിലാണ് സംഭവം നടന്നത്.യൂട്യൂബറുടെ പരാതിയെ തുടര്‍ന്ന് പ്രതികളുടെ മൊബൈല്‍ ലൊക്കേഷനും വാഹനത്തിന്റെ നമ്പറും പിന്തുടര്‍ന്ന് കൂത്താട്ടുകുളം പോലീസ് തൃപ്പൂണിത്തുറയില്‍ നിന്നും പ്രതികളെ പിടികൂടുകയായിരുന്നു. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലാകുന്നത്. പുത്തന്‍കുരിശ് ഡിവൈഎസ്പി ടി.ബി വിജയന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. സബ് ഇന്‍സ്പെക്ടര്‍ എം.എ ആനന്ദ്, എ.എസ്.ഐ രാജു പോള്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.വി.അഭിലാഷ്, ആര്‍.രജീഷ്, പി.കെ.മനോജ്, പ്രീജ മോള്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

RELATED STORIES

  • മൂർഖൻ പാമ്പിനെ പിടികൂടി കുപ്പിയിൽ അടച്ചുവെച്ച് കുട്ടികൾ - ഇതോടെ രക്ഷിതാവ് പാമ്പ് പിടുത്തക്കാർക്ക് ഫോട്ടോ അയച്ചു കൊടുക്കുകയായിരുന്നു. ഇവരാണ് പിടികൂടിയത് മൂർഖനാണെന്ന് അറിയിച്ചത്. സ്നേക്ക് റെസ്ക്യൂവർ ഫൈസൽ വിളക്കോടാണ് കുട്ടികൾ പിടികൂടിയത് മൂർഖനാണെന്ന് തിരിച്ചറിഞ്ഞത്. വലിയൊരു അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് കുട്ടികൾ രക്ഷപ്പെട്ടത്. സ്കൂൾ അവധിയായിരുന്നതിനാൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു കുട്ടികൾ. മുറ്റത്തിനടുത്ത് കൂടി ഒരു പാമ്പിൻകുഞ്ഞ് ഇഴഞ്ഞുപോകുന്നത് കണ്ടു. കുട്ടികൾക്ക് അത് പാമ്പാണെന്ന് മനസ്സിലായില്ലെന്നാണ് പറയുന്നത്. ഇഴഞ്ഞുപോകുന്നത് കണ്ട്, പാമ്പിനെ കൈകൊണ്ട് പിടിച്ച് അവിടെയുണ്ടായിരുന്ന ഒരു പ്ലാസ്റ്റിക് കുപ്പിക്കുള്ളിലാക്കി അടച്ചു. ഈ സമയത്ത് കുട്ടികൾക്ക്

    വന്ദേഭാരത് എക്സ്പ്രസ് തീവണ്ടികള്‍ക്ക് സ്റ്റോപ്പുള്ള എല്ലാ സ്റ്റേഷനുകളിലും ഇനി കറന്റ് റിസര്‍വേഷൻ ടിക്കറ്റ് ബുക്കിങ് സൗകര്യം ലഭ്യമാകും - വന്ദേഭാരത് തീവണ്ടികളുടെ ടിക്കറ്റ് ബുക്കിങ് ഇതുവരെ പ്രത്യേകമായ നിബന്ധനകളോടെയാണ് നടപ്പിലാക്കിയിരുന്നത്. ചാര്‍ട്ട് തയ്യാറാക്കിയ ശേഷം ശേഷിക്കുന്ന ടിക്കറ്റുകള്‍ ലഭ്യമാകാറുണ്ടെങ്കിലും, പല സ്റ്റേഷനുകളിലും കറന്റ് റിസര്‍വേഷന്‍ സൗകര്യം ഇല്ലാതിരുന്നതിനാല്‍ യാത്രക്കാര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിലയായിരുന്നു. ഇനി എല്ലാ സ്റ്റോപ്പ് സ്റ്റേഷനുകളിലൂടെയും കറന്റ് ടിക്കറ്റ് സൗകര്യം ലഭ്യമാകുന്നതോടെ യാത്രക്കാര്‍ക്ക് ഒട്ടും വൈകാതെ യാത്ര ആരംഭിക്കാവുന്ന സാഹചര്യം ഒരുക്കിയിരിക്കുകയാണ്

    രാഷ്ട്രീയത്തിൽ താൻ കണ്ട ഏറ്റവും വലിയ മനുഷ്യസ്‌നേഹിയാണ് ഉമ്മൻ ചാണ്ടിയെന്ന് രാഹുൽ ഗാന്ധി - ഉമ്മൻ ചാണ്ടി നേരിട്ടത് നീതികരിക്കാനാകാത്ത രാഷ്ട്രീയവേട്ടയാണ്. ക്രൂരമായ രാഷ്ട്രീയ ആക്രമണം അദ്ദേഹം നേരിട്ടു. അപ്പോൾ പോലും ആരെയും കുറ്റപ്പെടുത്തി ഉമ്മൻ ചാണ്ടി സംസാരിച്ചിട്ടില്ല. കേരള രാഷ്ട്രീയത്തിന്റെ ആവിഷ്‌കാരമാണ് ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിയെ പോലെ ഒരുപാട് പേരെ വളർത്താനാണ് ശ്രമം. പ്രവൃത്തിയിലൂടെ വഴികാട്ടുന്ന ആളാണ് ഗുരു. ഉമ്മൻ ചാണ്ടി എന്റെ ഗുരുവാണ്. ജനങ്ങളെ കേൾക്കുന്ന നേതാക്കളാണ് രാഷ്ട്രീയത്തിൽ നിൽക്കേണ്ടത്. ആർഎസ്എസ്, സിപിഎം നജങ്ങളുടെ

    കോട്ടയത്ത് യുവ ഡോക്ടറെ മുറിയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി - കോട്ടയം വെള്ളൂരിലാണ് സംഭവം. കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ജൂബിലാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് ജൂബിലിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

    കശ്ശീശ പട്ടംകൊട ശുശ്രൂഷ തിങ്കളാഴ്ച - ഡീക്കൻ നിതിൻ പി. ഷിബു, നെടുംകുന്നം മുളയംവേലി എട്ടാനിക്കുഴിയിൽ ഷിബു പോളിന്റെയും ഷീബ ഷിബുവിന്റെയും മകനാണ്. പുന്നവേലി സി. എം. എസ്. എൽ. പി. സ്കൂൾ, സി. എം. എസ്. ഹൈസ്കൂൾ, കറുകച്ചാൽ എൻ. എസ്. എസ്. ഹയർസെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം തുരുത്തിക്കാട് ബി. എ. എം. കോളജിൽ നിന്ന് ബിരുദവും, ആലുവ യു. സി. കോളജിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പുന്നവേലി സെന്റ് തോമസ് മാർത്തോമാ ഇടവകയിലും പത്തനംതിട്ട മല്ലപ്പള്ളി സെന്ററിലും വിവിധ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ഡീക്കൻ നിതിൻ പി. ഷിബു മാർത്തോമാ യുവജന സഖ്യം കോട്ടയം - കൊച്ചി ഭദ്രാസന സെക്രട്ടറിയും കേന്ദ്ര മാനേജിംഗ് കമ്മിറ്റി

    വീഡിയോ: ടെലിവിഷൻ അവതാരക ഓടി രക്ഷപ്പെട്ടു; പിന്നിൽ ബോംബു സ്ഫോടനം - സിറിയയിലെ ദമാസ്‌കസില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം ഇസ്രയേല്‍ ബോംബ് ആക്രമണത്തില്‍ ദൃശ്യങ്ങള്‍ പുറത്ത്. സിറിയിലെ ഔദ്യോഗിക ടിവി ചാനലില്‍ അവതാരക വാര്‍ത്ത വായിക്കുന്നതിനിടെ പിന്നില്‍ സ്‌ഫോടനം നടക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

    ചെരുപ്പെടുക്കാൻ ഷെഡിനുമുകളിൽ കയറി; താഴ്ന്ന് കിടന്ന വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു - സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനും വീഴ്ചയുണ്ടായിട്ടുണ്ട്. തേവലക്കര, മൈനാഗപ്പള്ളി പടിഞ്ഞാറെ കല്ലട, മണ്‍റോതുരുത്ത് എന്നീ നാല് പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കുന്ന 11 അംഗ ജനകീയ കമ്മിറ്റിയാണ് സ്‌കൂള്‍ മാനേജ്‌മെന്റ്. കമ്മിറ്റിയുടെ സെക്രട്ടറിയാണ് സ്‌കൂള്‍ മാനേജര്‍. ആര്‍ക്കും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാകില്ലെന്നും എംഎല്‍എ പറഞ്ഞു. അതേസമയം വിദ്യാര്‍ഥിയുടെ

    മൂർഖനെ കഴുത്തിൽ ചുറ്റി ബൈക്ക് യാത്ര; - അദ്ദേഹത്തെ രഘോഗഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് ഗുണ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. അവിടെ വെച്ച് സുഖം പ്രാപിക്കുന്നതായി തോന്നിയതിനാൽ വൈകുന്നേരം ഡിസ്ചാർജ് ചെയ്തു. എന്നാൽ അർദ്ധരാത്രിയോടെ നില വഷളായി. ഗുരുതരാവസ്ഥയിൽ വീണ്ടും ആശുപത്രിയിലേക്ക് തിരികെ കൊണ്ടുവന്നു. പക്ഷേ കൂടുതൽ ചികിത്സ നൽകുന്നതിന് മുമ്പ് മരിച്ചു’, എന്നാണ് അഡീഷണൽ പൊലീസ് സൂപ്രണ്ട് മാൻ സിംഗ് താക്കൂർ നൽകുന്ന വിശദീകരണം..

    എഴുത്തുകാരി വിനീത കുട്ടഞ്ചേരിയെ (44) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച വൈകിട്ട്. - എല്ലാം അനുഭവിച്ചു കഴിഞ്ഞെന്നു കരുതി ഒരു തുണ്ട് കയറിൽ തൂങ്ങിയാടും മുൻപ്, ഒരു കഷ്ണം മൂർച്ചയിൽ ചോർന്നു പോകും മുമ്പ്, ഒരു കിണറാഴമളന്നു ചത്തു വീർക്കും മുൻപ്, വേഗതയേറിയ വണ്ടിക്ക് മുൻപിലേക്കെടുത്തു ചാടും മുൻപ്, ഒന്ന് നിൽക്കൂ..... പറയട്ടെ. നിങ്ങളുടെ കുട്ടിക്കാലത്ത് മറന്നു വെച്ച മനുഷ്യരാരെങ്കിലുമിവിടെ ബാക്കി ഉണ്ടോ. നിങ്ങളുടെ ജീവിതത്തിനൊരു ഫുൾസ്റ്റോപ്പിടും മുൻപ് അവരിലാരെയെങ്കിലുമൊന്ന് കാണാൻ പോകണം. വണ്ടിയിലിരിക്കുമ്പോൾ ഓർമ്മിക്കണം. ചില വ്യക്തികളെ നമ്മളെന്തിനാണ് കണ്ടു മുട്ടിയതെന്ന്!... നിങ്ങളെ സ്നേഹിച്ചവർ, നിങ്ങൾക്ക് സ്നേഹം നിഷേധിച്ചവർ, നിങ്ങളുടെ ബലഹീനതകളെ പരിഗണിച്ചവർ, സ്നേഹത്തെ മുതലെടുത്തവർ, ഒരു വാക്ക് ചോദിക്കും മുൻപ് സഹായിക്കാൻ കൈകൾ നീട്ടിയവർ, നിങ്ങളുടെ നീട്ടിയ കരങ്ങളേയും

    നിമിഷപ്രിയയ്ക്കു മാപ്പില്ല, വധശിക്ഷ നടപ്പാക്കുന്നതു വരെ പോരാടും; പ്രതികരിച്ച് തലാലിന്റെ സഹോദരന്‍ - കാലതാമസം തങ്ങളുടെ മനസിലെ മാറ്റില്ലെന്നാണ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്. എത്രസമയമെടുത്താലും പ്രതികാരം ചെയ്യുമെന്നും കുറിപ്പില്‍ പറയുന്നു. അറബിയിലാണ് പോസ്റ്റ്. വധശിക്ഷ വരെ തങ്ങള്‍ മുന്നോട്ടുപോകുമെന്നും തലാലിന്റെ സഹോദരന്‍ പറയുന്നു

    പ്രശസ്ത അമേരിക്കൻ വേദശാസ്ത്രജ്ഞൻ ജോൺ എഫ് മക് ആർതർ (84) അന്തരിച്ചു - 1969 മുതൽ അഞ്ച് പതിറ്റാണ്ടിലേറെ കാലിഫോർണിയയിലെ സൺ വാലിയിലുള്ള ഗ്രേസ് കമ്മ്യൂണിറ്റി ചർച്ചിന്റെ സീനിയർ പാസ്റ്ററായി മക്ആർതർ സേവനമനുഷ്ഠിച്ചു. മാക് ആർതറിന്റെ ബൈബിളിന്റെ വിശദീകരണ പഠിപ്പിക്കൽ ശൈലി പാസ്റ്റർമാരുടെയും സഭാ നേതാക്കളുടെയും ഇടയിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. അമേരിക്കയിലെ ദൈവശാസ്ത്ര

    മോഡലും സോഷ്യൽ മീഡിയ ഇന്‍‌ഫ്ലുവന്‍സറുമായ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു - പിതാവിനെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു റേച്ചൽ അമിതമായ അളവിൽ ഗുളികകൾ കഴിച്ചതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഉടൻ തന്നെ ഒരു സർക്കാർ ആശുപത്രിയിലും പിന്നീട് ഒരു സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും, ഒടുവിൽ ജിപ്‌മെറിൽ മരണം സംഭവിക്കുകയായിരുന്നു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും, സമ്മർദ്ദവും വ്യക്തിപരമായ പ്രശ്നങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം

    കുട്ടികളെക്കൊണ്ട് കാല് കഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ല, നടപടിയെടുക്കും: വി ശിവൻകുട്ടി - കഴിഞ്ഞ ദിവസമാണ് ഭാരതീയ വിദ്യാനികേതന്റെ നേതൃത്വത്തിലുള്ള ചില സ്‌കൂളുകളിൽ കുട്ടികളെക്കാെണ്ട് അധ്യാപകരുടെ കാല് കഴുകിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നത്. സംഭവം വിവാദമായിരുന്നു. വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ട ജനാധിപത്യ ബോധത്തിന്റെ അഭാവമാണ് ഗുരുപൂജ പോലെയുള്ള ആചാരങ്ങളിലൂടെ പുറത്തുവരുന്നതെന്ന് ഡിവൈഎഫ്‌ഐ അപലപിച്ചു. കേന്ദ്ര സർക്കാറിന് കീഴിൽ, ആർഎസ്എസ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സരസ്വതീ വിദ്യാലയത്തിലാണ് ഈ ബ്രാഹ്‌മണിക് ദുരാചാരം നടന്നതെങ്കിലും കേരളത്തിനിത് അപമാനമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു

    കൊല്ലത്ത് ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി - മരണകാരണം വ്യക്തമല്ല. കുണ്ടറ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു. രജിത മോളുടെ ഭർത്താവ് വിദേശത്താണ്. മകൻ കോഴിക്കോട് പഠിക്കുകയാണ്. രജിത തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്

    പകര്‍ന്നു നല്‍കേണ്ടത് അജ്ഞതയല്ല, അറിവാണ്; അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ - സംഘപരിവാര്‍ നാടിനെ എങ്ങോട്ട് നയിക്കാന്‍ ശ്രമിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ പ്രവര്‍ത്തിയെന്ന് ജെയിംസ് സാമുവല്‍ ഫേസ്ബുക്കില്‍ കുറിച്ചു

    ബൽറാം നൂലിൽ കെട്ടിയിറക്കിയ നേതാവ്’; വിമർശിച്ച് സിവി ബാലചന്ദ്രൻ - ഞാനാണ് വലുതെന്ന ഭാവം തൃത്താലയിൽ നടക്കില്ലെന്നും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തൃത്താലയിലെ പ്രവർത്തകർക്ക് അറിയാമെന്നും സിവി ബാലചന്ദ്രന്റ മുന്നറിയിപ്പ്. പാർട്ടിക്ക് മേലെ വളരാൻ ശ്രമിച്ചാൽ പിടിച്ച് പുറത്തിടണമെന്നും അദേഹം ആവശ്യപ്പെട്ടു. പ്രവർത്തനം സോഷ്യൽ മീഡിയയിൽ മാത്രമാണെന്നും പാർട്ടി വളർത്താൻ ഇടപെടുന്നില്ലെന്നും സിവി ബാലചന്ദ്രന്റെ വിമർശനം

    അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു - കോഴിക്കോട് ഭാഗത്തേയ്ക്ക്‌ പോവുകയായിരുന്ന കാർ കുണ്ടൂപ്പറമ്പ് ഭാഗത്തേക്ക്‌ പോയ ബൈക്കിൽ ഇടിക്കുക ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ 20 മീറ്ററോളം ബൈക്കിനെ നിരക്കി നീക്കി. ഇന്നു പുലർച്ചെ ഒരു മണിക്ക് പുതിയങ്ങാടി വച്ചാണ് അപകടം

    ഭാരത് മാതാ മുദ്രാവാക്യം കമ്മ്യൂണിസ്റ്റ് ശൈലിയല്ല,ബിനോയ് വിശ്വം - സിപിഐയുടെ മൂന്ന് മന്ത്രിമാർക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു. മന്ത്രിമാരായ ജി ആർ അനിൽ, പി പ്രസാദ്, ചിഞ്ചു റാണി എന്നിവർക്കെതിരെയാണ് വിമർശനം.

    വെളിച്ചെണ്ണ വില; ലിറ്ററിന് 400 രൂപയ്ക്ക് മുകളിൽ - അതേസമയം, വില ഉയർന്നതോടെ കേരളത്തിലുൾപ്പെടെ പലരും നാളികേരകൃഷിയിലേക്ക് തിരിച്ചുപോകുന്നുണ്ടെന്ന് കേരഫെഡ് ചെയർമാൻ വി ചാമുണ്ണി നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ മാസം ആദ്യത്തോടെ 84 ശതമാനത്തിലേറെയാണ് വർധനയുണ്ടായത്. ചില്ലറവില 71 ശതമാനവും കൂടി