ജോലിയവസരം : കേരളത്തിൽ ഉടനീളം 150 പോസ്റ്റുകളിലേക്ക് അവസരം

കേരളത്തിലുടനീളം 150 ഓളം പോസ്റ്റുകളിലേക്കായി പി.എസ്.സി മുഖാന്തിരമാണ് നേരിട്ടുള്ള റിക്രൂട്ട്‌മെന്റിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
പോസ്റ്റ് & കാറ്റഗറി
അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്കാണ് നിയമനം.
ജനറല്‍ കാറ്റഗറിക്കാര്‍ക്കാണ് ഇപ്പോഴുള്ള നിയമനം. 433/2023 ആണ് കാറ്റഗറി നമ്പര്‍.
പ്രൊബേഷന്‍
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ജോയിന്‍ ചെയ്യുന്ന ദിവസം മുതല്‍ രണ്ട് വര്‍ഷത്തേക്ക് പ്രൊബേഷന്‍ കാലാവധിയാണ്.
പ്രയപരിധി
18 വയസ് മുതല്‍ 28 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. (02-01-1995 നും 01-01-2005നും ഇടയില്‍ ജനച്ചവരായിരിക്കണം). എസ്.സി, എസ്.ടി, ഒ.ബി.സി, ഭിന്ന ശേഷി വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ നിയമാനുസൃതമായ ഇളവുകളുണ്ടായിരിക്കും.

ഫിനാന്‍സ്/ ബാങ്കിങ്ങില്‍ എം.ബി.എ, എ.സി.എ, എ.സി.എം.എ, എ.സി.എസ്, കോ- ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ് ഓഫ് കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എസ്.സി എന്നീ യോഗ്യതയുള്ളവര്‍ക്ക് പ്രത്യേക മുന്‍ഗണന ലഭിക്കുന്നതാണ്.

ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 24,060 മുതല്‍ 69,610 രൂപ വരെ പ്രതിമാസ ശമ്പളമായി ലഭിക്കുന്നതാണ്.
അപേക്ഷിക്കേണ്ട വിധം: താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖാന്തിരം ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷന്‍ പൂര്‍ണമായും വായിച്ച് മനസിലാക്കണം. നവംബര്‍ 29 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. അപേക്ഷ സമര്‍പ്പിക്കുന്നതിനായി : www.keralapsc.gov.in സന്ദര്‍ശിക്കുക.

RELATED STORIES