സപ്ലൈകോയിലെ 13 ഇനം സബ്സിഡി സാധനങ്ങളുടെ വില കൂട്ടുന്നത് നവകേരള സദസിന് ശേഷം നടപ്പിൽ വരുത്താൻ ഭക്ഷ്യ വകുപ്പ് ആലോചന

7 വർഷത്തിന് ശേഷം വില കൂട്ടാൻ ഇന്നലെ ചേർന്ന എൽഡിഎഫ് യോഗമാണ് അനുമതി നൽകിയത്. തീരുമാനം എടുക്കാൻ ഭക്ഷ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. വില കൂട്ടിയാലും പൊതു വിപണിയിൽ നിന്ന് 25 രൂപ എങ്കിലും കുറവ് വരുത്താനും നീക്കമുണ്ട്. വില കൂട്ടാൻ തീരുമാനം വന്നതോടെ കുടിശ്ശിക ആയുള്ള 1,525 കോടി ഇനി കിട്ടുമോ എന്ന് സപ്ലൈകോയ്ക്ക് ആശങ്കയുണ്ട്. സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടിയാൽ പിന്നെ ആളുകൾ എത്താതെയാകുമോ എന്നും ആശങ്കയുണ്ട്.

ഏഴ് വർഷത്തിന് ശേഷമാണ് സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങൾക്ക് വില കൂട്ടുന്നത്. വൻപയർ, ചെറുപയർ, പഞ്ചസാര, പച്ചരി, മുളക്, മല്ലി എന്നിവയ്‌ക്കെല്ലാം വില കൂടും. തീരുമാനം എടുക്കാൻ ഭക്ഷ്യ മന്ത്രിയെ എൽഡിഎഫ് യോഗം ചുമതലപ്പെടുത്തി. വില കൂട്ടണം എന്ന സപ്ലൈക്കോയുടെ ആവശ്യം പരിഗണിച്ചാണ് എൽഡിഎഫ് യോഗം തീരുമാനം എടുക്കാൻ ഭക്ഷ്യമന്ത്രിയെ ചുമതലപ്പെടുത്തിയത്. വിപണിയിൽ ഇടപെട്ടതിന്റെ പേരിൽ സപ്ലൈകോയ്ക്ക് സർക്കാർ നൽകാനുള്ള കുടിശ്ശിക 1525 കോടിയാണ്.

RELATED STORIES