ഇനി പണി കൊടുക്കുന്നവർക്കും പണി കിട്ടാൻ സാധ്യത ; മായം കലര്‍ന്ന ഭക്ഷണപാനീയങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് ആറ് മാസത്തെ തടവും 25,000 രൂപ പിഴയും നല്‍കണമെന്ന് പാര്‍ലമെന്ററി സമിതി ശുപാര്‍ശ ചെയ്തു

മായം കലര്‍ന്ന ഭക്ഷണത്തിന്റെ ഉപഭോഗം മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുക്കുകയും നിലവിലെ ശിക്ഷ അപര്യാപ്തമായതിനാലുമാണ് ശുപാര്‍ശയെന്ന് ആഭ്യന്തരകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി വ്യക്തമാക്കി.

ദോഷകരമായ ഭക്ഷണപാനീയങ്ങളുടെ വില്‍പ്പന പൊതുജനങ്ങളെ വലിയ തോതില്‍ ബാധിക്കുമെന്നും നിലവിലെ ശിക്ഷ പോരെന്നുമാണ് സമിതി വ്യക്തമാക്കുന്നത്. നിലവില്‍, ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കല്‍ കുറ്റത്തിന് ആറുമാസം വരെ തടവോ അല്ലെങ്കില്‍ 1,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ആണ് ശിക്ഷാ വിധി.

ഭാരതീയ ന്യായ സംഹിത പ്രകാരം ചെറിയ കുറ്റങ്ങള്‍ക്കുള്ള ശിക്ഷയായി സാമൂഹ്യപ്രവര്‍ത്തനം ഏര്‍പ്പെടുത്തിയത് സ്വാഗതാര്‍ഹമായ ശിക്ഷാനടപടിയെന്നും കമ്മിറ്റി വിശേഷിപ്പിച്ചു. ഈ നീക്കം വളരെ പ്രശംസനീയമായ ശ്രമമാണെന്നു കമ്മിറ്റി പറഞ്ഞു.

RELATED STORIES