നിമിഷപ്രിയയ്ക്ക് തിരിച്ചടി : യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയുടെ അപ്പീൽ യെമൻ സുപ്രീം കോടതി തള്ളി

കേന്ദ്രം ഇക്കാര്യം ദില്ലി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് അമ്മ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു യെമൻ സുപ്രീം കോടതി. ഹർജിയിൽ 7 ദിവസത്തിനകം തീരുമാനമെടുക്കണമെന്നും സർക്കാരിനെ അറിയിച്ചു. പാസ്പോർട്ട് അടക്കം രേഖകൾ കൈമാറാനും കോടതി നിർദേശിച്ചു.

കഴിഞ്ഞ മാസമാണ് ഇത് സംബന്ധിച്ച ഹർജി ദില്ലി ഹൈക്കോടതിയുടെ മുന്നിലെത്തിയത്. യെമനിലേക്ക് പോകാനുള്ള സൗകര്യമൊരുക്കണമെന്നും അതിനായുളള നടപടികൾ ഊർജ്ജിതമാക്കണമെന്നും കാണിച്ച് നിമിഷപ്രിയയുടെ അമ്മയാണ് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. ഇതിൽ കേന്ദ്രത്തിന് നോട്ടീസടക്കം ദില്ലി ഹൈക്കോടതി നൽകുകയും വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേസ് വീണ്ടും പരി​ഗണിച്ചപ്പോഴാണ് യെമനിലെ സുപ്രീം കോടതി ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ അപ്പീൽ തള്ളിയെന്നുള്ള കാര്യം കേന്ദ്രസർക്കാർ ദില്ലി ഹൈക്കോടതിയെ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

അതേസമയം, വിഷയവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും നിമിഷപ്രിയയുടെ കുടുംബത്തെ അറിയിച്ചിട്ടില്ല എന്നതാണ് പ്രധാന കാര്യം. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷ കാത്ത് യെമൻ ജയിലിൽ കഴിയുന്നത്. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണു നിമിഷപ്രിയ.

RELATED STORIES