ഇന്ത്യക്കാരുടെ വിസ അപേക്ഷകളില്‍ വേഗത്തിലുള്ള നടപടികളുണ്ടാകുമെന്ന് ഇന്ത്യയിലെ യു.എസ്. അംബാസഡര്‍ എറിക് ഗാര്‍സെറ്റി

വിദ്യാര്‍ഥികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും വിസയ്ക്കായി കാത്തിരിക്കേണ്ടിവരുന്ന സമയം കഴിഞ്ഞ ഏതാനും ആഴ്ചകളായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.

യു.എസിലേക്കുള്ള അപേക്ഷകരുടെ എണ്ണം വളരെയധികം കൂടിയിട്ടുണ്ട്. നടപടികള്‍ വേഗത്തിലാക്കാൻ ബെംഗളൂരുവിലും അഹമ്മദാബാദിലും പുതിയ കോണ്‍സുലേറ്റുകള്‍ ആരംഭിക്കും. ഹൈദരാബാദ് കോണ്‍സുലേറ്റില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കും.

നിര്‍മിതബുദ്ധിയെ നിയന്ത്രിക്കാന്‍ ചട്ടക്കൂടൊരുക്കുന്നതില്‍ ഇന്ത്യയും യു.എസും തമ്മില്‍ കൂടുതല്‍ സഹകരണം വേണമെന്നും ഗാര്‍സെറ്റി പറഞ്ഞു. ഇന്ത്യ-യു.എസ്. ടു പ്ലസ് ടു യോഗത്തില്‍ പ്രതിരോധസഹകരണം ശക്തിപ്പെടുത്താനുള്ള സുപ്രധാന ചുവടുകളുണ്ടായി. വളര്‍ന്നുവരുന്ന മേഖലകളിലും സഹകരണം വേണമെന്ന് അദ്ദേഹം പറഞ്ഞു.

RELATED STORIES