രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കുതിക്കുന്നു

140 കോടി ജനതയില്‍ 88 കോടിയാളുകളും (60 ശതമാനത്തിലധികം) ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു. ഏഴുവര്‍ഷത്തിനിടെ ഉപയോക്താക്കളുടെ എണ്ണം ഇരട്ടിയായെന്നും കേന്ദ്ര ടെലികോം വകുപ്പിന്റെ കണക്കുകള്‍ പറയുന്നു.

എന്നാൽ, ഇക്കാലയളവിൽ ഫോണ്‍ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണത്തിൽ കുറവാണുണ്ടായത്. 2016-17 കാലത്ത് 119 കോടിയിലേറെ വരിക്കാരുണ്ടായിരുന്നത് 117 കോടിയായി. വരിക്കാര്‍ കുറഞ്ഞെങ്കിലും ഉള്ളവരില്‍ കൂടുതല്‍പ്പേരും ഇന്റര്‍നെറ്റ് സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.ആകെ നെറ്റ് ഉപയോക്താക്കളില്‍ 60 ശതമാനത്തോളവും നഗരമേഖലയിലാണ്. ഗ്രാമീണ മേഖലയിലും എണ്ണം കൂടുന്നുണ്ട്.

RELATED STORIES