ഇന്ത്യൻ മരുന്ന് കമ്പനികൾ ഒരു വർഷത്തിനുള്ളിൽ വികസിപ്പിച്ചെടുത്തത് നാല് അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകൾ : ചികിത്സാ ചെലവ് 100 മടങ്ങ് കുറയുമെന്ന് അവകാശവാദം

സർക്കാർ ഏജൻസികളുടെ സഹായത്തോടെയാണ് മരുന്നുകൾ വികസിപ്പിച്ചത്. രോഗങ്ങളിൽ ഭൂരിഭാഗവും ജനിതകമാണെന്നാണ് വിവരം. ഇതാകട്ടെ കൂടുതലായും കുഞ്ഞുങ്ങളെയാണ് ബാധിക്കുന്നത്.

ഈ മരുന്നുകൾ കൊണ്ട് ചികിത്സാ ചെലവ് 100 മടങ്ങ് കുറയുന്നുവെന്നാണ് മരുന്നുകമ്പനികളുടെ അവകാശവാദം. ഉദാഹരണത്തിന് ജനിതക വൈകല്യമായ ടൈറോസിനേമിയ ചികിത്സയ്ക്ക് പ്രതിവർഷം 2.2 കോടി മുതൽ 6.5 കോടി വരെ വാർഷിക ചെലവ് ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ ഒരു വർഷത്തേക്ക് 2.5 ലക്ഷം രൂപ മതിയാകും. കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ കുട്ടിക്ക് പത്ത് വയസാകുമ്പോഴേക്ക് മരണം സംഭവിക്കും. നിറ്റിസിനോൺ ( Nitisinone ) എന്നാണ് കുട്ടിയ്ക്ക് നൽകുന്ന മരുന്നിന്റെ പേര്.

ഇതുകൂടാതെ ഗൗച്ചേഴ്സ് ഡിസീസ് ( Gaucher’s Disease ), വിൽസൺസ് ഡിസീസ്( Wilson’s Disease), ലെനോക്സ് ഗാസ്റ്റൗട്ട് സിൻഡ്രോം (Lennox Gastaut Syndrome) എന്നീ അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്.

RELATED STORIES