എറണാകുളം കോലഞ്ചേരി എംഒഎസ്‌സി മെഡിക്കൽ കോളേജ് ആശുപത്രി സ്‌ഥാപക മെഡിക്കൽ ഡയറക്‌ടർ‌ ഡോ. കെ. സി. മാമ്മൻ അന്തരിച്ചു

കോലഞ്ചേരി (എറണാകുളം): മലങ്കര ഓർത്തഡോക്‌സ് സിറിയൻ ചർച്ച് (എംഒഎസ്‌സി) മെഡിക്കൽ മിഷൻ ആശുപത്രി സ്‌ഥാപക മെഡിക്കൽ ഡയറക്‌ടറും പ്രമുഖ ശിശുരോഗ വിദഗ്‌ധനും വെല്ലൂർ മെഡിക്കൽ കോളജ് പീഡിയാട്രിക്സ് വിഭാഗം മുൻ പ്രഫസറുമായ കഞ്ഞിക്കുഴി മൗണ്ട്‌ വാർധ തയ്യിൽ കണ്ടത്തിൽ ഡോ. കെ.സി.മാമ്മൻ (ബാപ്പുക്കുട്ടി -  93)  അന്തരിച്ചു.

നാളെ (28-11-2023-ചൊവ്വ) രാവിലെ 09:00-നു ഭൗതികശശീരം വസതിയിലെത്തിച്ച്‌ പൊതുദർശനത്തിനു വെക്കും.

സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2നു വീട്ടിൽ നടക്കുന്ന പ്രാർഥനയ്ക്കു ശേഷം വൈകിട്ട് 4നു  കോട്ടയം പുത്തൻ പള്ളിയിൽ.

ഡോ. കെ.സി.മാമ്മന്റെ ദീർഘവീക്ഷണത്തോടെയുള്ള നടപടികളാണു മെഡിക്കൽ മിഷൻ ആശുപത്രിയെ ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ആതുരാലയവും മെഡിക്കൽ കോളജുമായി വളർത്തിയെടുത്തത്.  100 കിടക്കകളുമായി തുടങ്ങിയ ആശുപത്രിയെ 1100 കിടക്കകളുള്ള മൾട്ടി സ്‌പെഷ്യൽറ്റി ആശുപത്രിയായി വളർത്തുന്നതിൽ അദ്ദേഹം നിർണായക പങ്കു വഹിച്ചു.

അഗാധമായ ദൈവവിശ്വാസവും ആഴമേറിയ മനുഷ്യസ്‌നേഹവും തികഞ്ഞ അധ്വാനശീലവും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു.

മികച്ച ഡോക്‌ടർ, അധ്യാപകൻ, ഭരണാധികാരി എന്നീ നിലകളിൽ അദ്ദേഹം തിളങ്ങി. 

തിരുവിതാംകൂറിലെ ഉത്തരവാദ ഭരണ പ്രക്ഷോഭത്തിൽ സജീവമായി പങ്കെടുത്തതിന്റെ പേരിൽ ദിവാൻ അടച്ചുപൂട്ടിയ മലയാള മനോരമ ദിനപത്രം 1947ൽ പുനരാരംഭിക്കാൻ മുന്നിൽ നിൽക്കുകയും പിന്നീടു ചീഫ് എഡിറ്ററാവുകയും ചെയ്ത കെ.എം.ചെറിയാന്റെയും , പത്തനംതിട്ട കല്ലൂപ്പാറ മാരേട്ടു സാറാമ്മയുടെയും മകനായി 1930 മാർച്ച് 4നു കെ.സി.മാമ്മൻ ജനിച്ചു. മഹാത്മാഗാന്ധിയോടുള്ള ആദരവു കാരണം പിതാവ് കെ.എം.ചെറിയാനാണു മകൻ കെ.സി.മാമ്മനെ ബാപ്പുക്കുട്ടി എന്ന് ഓമനപ്പേരിട്ടു വിളിച്ചത്.  

മദ്രാസ് ക്രിസ്ത്യൻ കോളജ് സ്കൂൾ, എംഡി സെമിനാരി സ്കൂൾ എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം. മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് 1948ൽ ഇന്റർ മീഡിയറ്റ് പാസായ ശേഷം വെല്ലൂർ മെഡിക്കൽ കോളജിൽ എംബിബിഎസിനു ചേർന്നു. 1954 മുതൽ 58വരെ വെല്ലൂർ ആശുപത്രിയിൽ ജോലി ചെയ്തു.

തുടർന്നു ലണ്ടനിൽനിന്നു ഡിസിഎച്ച് ഡിപ്ലോമയും എഡിൻബറയിൽനിന്ന് എംആർസിപി ബിരുദവും നേടി. രണ്ടുവർഷം ഇംഗ്ലണ്ടിൽ ജോലിചെയ്തശേഷം തിരിച്ചെത്തി വെല്ലൂർ മെഡിക്കൽ കോളജിൽ പീഡിയാട്രിക്സ് വിഭാഗത്തിൽ 1962 മുതൽ 70 വരെ പ്രഫസറായി സേവനമനുഷ്ഠിച്ചു. തുടർന്നു ജോലി രാജിവച്ചു കോലഞ്ചേരിയിലെ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചേരുകയായിരുന്നു.

കോലഞ്ചേരി ആശുപത്രിയിൽ ഡോ. മാമ്മൻ പ്രതിഫലം വാങ്ങാതെയാണു പ്രവർത്തിച്ചത്. 1970 മുതൽ 1988 വരെ ആശുപത്രി ഡയറക്‌ടറായിരുന്നു. കണ്ടത്തിൽ കുടുംബയോഗം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ബാലികാമഠം സ്കൂൾ മാനേജരായിരുന്നു. ആലുവയിലെ ഫെലോഷിപ് ഹൗസിന്റെയും ചാക്കോ ഹോംസിന്റെയും ബോർഡ് അംഗമായി വർഷങ്ങളോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

ഡോ. അന്നാമ്മ മാമ്മൻ (കുരീക്കാട്ട്) ആണു ഭാര്യ.

മക്കൾ: ഡോ. സാറ (യുഎസ്എ), അന്നു (തിരുവനന്തപുരം), മേരി (ബെംഗളൂരു).

മരുമക്കൾ: ഡോ. ക്രിസ്റ്റി തോമസ് പാറത്തുണ്ടയിൽ (യുഎസ്എ), തോമസ് കുര്യൻ ഉപ്പൂട്ടിൽ, ടി.കെ.കുര്യൻ തെക്കേത്തലയ്ക്കൽ (ബെംഗളൂരു).

സഹോദരങ്ങൾ: സരസു ജേക്കബ്, പരേതയായ സാറ (മാമ്മി).

RELATED STORIES

  • ഇറാനിലെ സാഹചര്യം വഷളാകുന്ന സാഹചര്യത്തിൽ നിരവധി ഇന്ത്യക്കാർ മടങ്ങിയെത്തി - ഇറാനിലെ പ്രക്ഷോഭങ്ങൾ അപകടകരമാണെന്ന് മടങ്ങിയെത്തിയ ജമ്മു കശ്മീർ സ്വദേശി സൂചിപ്പിച്ചു. കേന്ദ്രസ‍ർക്കാർ വളരെ മികച്ച ശ്രമം നടത്തിയാണ് വിദ്യാർഥികളെ തിരികെ കൊണ്ടുവന്നതെന്നും അദ്ദേഹം പറ‍ഞ്ഞു. മടങ്ങിയെത്തിവരെ സ്വീകരിക്കാൻ കുടുംബാംഗങ്ങളും വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇറാനിൽ തീർഥാടനത്തിന് പോയ ഒരു ബന്ധുവിനെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ ഒരു കുടുംബം സന്തോഷം പങ്കുവെച്ചു. “എന്റെ ഭാര്യയുടെ അമ്മായി തീർഥാടനത്തിന് ഇറാനിൽ പോയിരുന്നു. ഇറാൻ എപ്പോഴും ഇന്ത്യയുടെ നല്ല സുഹൃത്താണ്, മോദി സർക്കാരിൽ വളരെ ആത്മവിശ്വാസമുണ്ടായിരുന്നു. അവർ നിരന്തരം പിന്തുണ നൽകി. ഇത് സാധ്യമാക്കിയതിന് ഇന്ത്യൻ സർക്കാരിന് നന്ദി പറയുന്നു. ഞങ്ങളുടെ കുടുംബാംഗം ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതിൽ ഞങ്ങൾ വളരെ സന്തോഷത്തിലാണ്”- ഒരു ബന്ധു പറഞ്ഞു. ഡിസംബർ 28ന് ടെഹ്‌റാനിലെ ഗ്രാൻഡ് ബസാറിൽ ആരംഭിച്ച പ്രതിഷേധം പിന്നീട് രാജ്യത്തെ 31 പ്രവിശ്യകളിലേക്കും വ്യാപിക്കുകയായിരുന്നു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കെതിരായ പ്രതിഷേധം പിന്നീട് ഭരണകൂടത്തിനെതിരായ പ്രതിഷേധമായി മാറുകയായിരുന്നു. പ്രതിഷേധങ്ങളെ അടിച്ചമ‍ർത്താൻ ഭരണകൂടം നീക്കമാരംഭിച്ചതോടെ ആയിരങ്ങൾ കൊല്ലപ്പെട്ടു. നോ‍ർവേ കേന്ദ്രീകരിച്ചുള്ള സ്വതന്ത്ര സംഘടനയായ ഇറാൻ ഹ്യൂമൻ റൈറ്റ്സിന്റെ റിപ്പോർട്ട്

    മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണത്തിൽ പ്രതിഷേധിക്കുന്നു : മാർത്തോമ മെത്രാപ്പോലീത്ത - മതേതര രാജ്യത്ത് ജീവിക്കുന്ന ആരും ഭരണഘടനക്ക് എതിരായി പ്രവർത്തിക്കാൻ ശ്രമിക്കരുത്. വെറുപ്പും പകയും വിദ്വേഷവും വളർന്നുവരുന്ന ഈ നാട്ടിൽ അതിനോട് ചേർന്ന് നിൽക്കുവാൻ ക്രൈസ്തവ വിഭാഗത്തിന് സാധ്യമല്ല. ഇവിടെ സ്നേഹത്തിന്റെയും ക്ഷമയുടെയും പരസ്പര സഹകരണത്തിന്റെയും മാർഗം കാട്ടിക്കൊടുക്കുകയാണ് ക്രൈസ്തവ ദൗത്യം. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണമായും പുറത്തു വിടാത്തത് സംശയങ്ങൾ ഉളവാക്കുന്നതാണ് എന്നും മെത്രപ്പോലിത്താ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.യോഗത്തിൽ എൻ സി എം ജെ സ്റ്റേറ്റ് പ്രസിഡൻ്റ് അഡ്വ. ഡോ. പ്രകാശ് പി തോമസ് അധ്യക്ഷത വഹിച്ചു.

    പത്തനംതിട്ട പമ്പ ആശുപത്രിയിൽ ചികിത്സ തേടിയ ശബരിമല തീർഥാടകയുടെ കാലിലെ ബാൻഡേജിനുള്ളിൽ സർജിക്കൽ ബ്ലേഡ് വച്ച് കെട്ടിയതായി പരാതി - വീട്ടിലെത്തി മുറിവ് തുറന്നു നോക്കിയപ്പോഴാണ് ബാൻഡേജിനുള്ളിൽ നിന്ന് സർജിക്കൽ ബ്ലേഡ് കണ്ടെത്തിയതെന്നാണ് പ്രീത പറയുന്നത്. പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്രയ്‌ക്കൊപ്പമാണ് പ്രീത പമ്പയിലെത്തിയത്. കാലിൽ മുറിവുണ്ടായതിനെത്തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. നഴ്സിങ് അസിസ്റ്റന്‍റ് ആണ് മുറിവ് ഡ്രസ് ചെയ്തതെന്നും അവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയിരുന്നുവെന്നും പ്രീത

    വേ​ന​ല്‍​ച്ചൂ​ട് ക​ന​ത്തു തു​ട​ങ്ങി​യ​തോ​ടെ നാ​ട​ന്‍ ക​രി​ക്കി​നും ശീ​ത​ള​പാ​നീ​യ​ങ്ങ​ള്‍​ക്കും ഡി​മാ​ന്‍​ഡേ​റി - നേ​ര​ത്തെ 25 -35 എ​ന്ന നി​ര​ക്കി​ലാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് വി​ല ല​ഭി​ച്ചി​രു​ന്ന​ത്. വേ​ന​ലെ​ത്തി​യ​തോ​ടെ ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്നു വ്യാ​പ​ക​മാ​യി ക​രി​ക്ക് എ​ത്തു​ന്നു​ണ്ട്. തേ​നി, ക​മ്പം, ഉ​ത്ത​മ​പാ​ള​യം, ആ​ണ്ടി​പ്പെ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നെ​ല്ലാം വാ​ഹ​ന​ങ്ങ​ളി​ല്‍ ക​രി​ക്കെ​ത്തു​ന്നു​ണ്ട്. നാ​ട​ന്‍ ക​രി​ക്ക് ആ​വ​ശ്യ​ത്തി​നു ല​ഭ്യ​മാ​കാ​ത്ത സ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു​ള്ള ക​രി​ക്ക് ക​ച്ച​വ​ട​ക്കാ​ര്‍ വാ​ങ്ങു​ന്ന​ത്.

    ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിനെതിരെ കേസെടുത്ത് പോലീസ് - അതേസമയം ഫ്ളാറ്റ് നിര്‍മാണത്തിന്റെ പേരില്‍ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്ന് ഷിബു ബേബി ജോണ്‍ പ്രതികരിച്ചു. കേസ് കെട്ടിച്ചമച്ചതാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി

    കു​​ട്ട​​നാ​​ട​​ന്‍ താ​​റാ​​വ് ഇ​​ന​​ത്തി​​ന് രാ​​ജ്യ​​ത്തെ ഔ​​ദ്യോ​​ഗി​​ക നാ​​ട​​ന്‍ താ​​റാ​​വി​​ന​​ങ്ങ​​ളു​​ടെ നി​​ര​​യി​​ല്‍ അം​​ഗീ​​കാ​​രം - വ​​ര്‍​ഷ​​ത്തി​​ല്‍ ഇ​​രു​​നൂ​​റി​​ല്‍ പ​​രം മു​​ട്ട​​ക​​ളി​​ടും. മു​​ട്ട​​യ്ക്ക് 70 ഗ്രാം ​​വ​​രെ തൂ​​ക്കം. ഇ​​റ​​ച്ചി​​ക്കും മു​​ട്ട​​യ്ക്കും ഏ​​റെ മെ​​ച്ചം. കു​​ട്ട​​നാ​​ട്ടി​​ലെ ആ​​റാ​​യി​​രം ക​​ര്‍​ഷ​​ക​​രു​​ടെ പ്ര​​ധാ​​ന വ​​രു​​മാ​​ന​​വു​​മാ​​ണ് താ​​റാ​​വ് വ​​ള​​ര്‍​ത്ത​​ല്‍. വ​​ന്‍​തോ​​തി​​ല്‍ താ​​റാ​​വു കൂ​​ട്ട​​ങ്ങ​​ളെ പാ​​ട​​ങ്ങ​​ളി​​ലും തോ​​ടു​​ക​​ളി​​ലും മേ​​യി​​ച്ചു ന​​ട​​ന്ന് മു​​ട്ട വി​​റ്റ് വ​​രു​​മാ​​ന​​മു​​ണ്ടാ​​ക്കു​​ന്ന ക​​ര്‍​ഷ​​ക​​ര്‍ ഏ​​റെ​​യാ​​ണ്. നാ​​ലു താ​​റാ​​വി​​ല്ലാ​​ത്ത വീ

    ജിം​നേ​ഷ്യം കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രിക്കച്ച​വ​ടം ന​ട​ത്തി​യ കേ​സി​ൽ എം​ഡി​എം​എയു​മാ​യി പി​ടി​കൂ​ടി​യ ജിം​നേ​ഷ്യം ഉ​ട​മ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ അ​ര​ല​ക്ഷം രൂ​പ ക​ണ്ടുകെ​ട്ടി - ഇ​വ​രു​ടെ അ​റ​സ്റ്റി​നുശേ​ഷം ഇ​വ​ര്‍​ക്ക് രാ​സ​ല​ഹ​രി വി​ല്‍​പ്പ​ന ന​ട​ത്തി​യ കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി എ​ന്‍.​എം. മു​ഹ​മ്മ​ദ് ജാ​ബി​ദ് (31), കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​ഹ​ല്‍ (22) എ​ന്നി​വ​രെ ന​വം​ബ​ര്‍ 16ന് ​നൂ​റ​നാ​ട് പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്. ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ ​ല​ഹ​രി ഇ​ട​പാ​ടി​ലെ മു​ഖ്യക​ണ്ണി​യാ​യ നൈ​ജീ​രി​യ​ന്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജാ​മി​യു അ​ബ്ദു​ള്‍ റ​ഹീം (24) എ​ന്ന​യാ​ളെ ക​ഴി​ഞ്ഞ ആ​ഴ്ച​യും അ​റ​സ്റ്റ് ചെ​യ്യു​ക​യു​ണ്ടാ​യി.

    ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3400 കടന്നതായി റിപ്പോര്‍ട്ട് - പ്രക്ഷോഭക്കാരെ തൂക്കിലേറ്റാന്‍ യാതൊരു പദ്ധതിയും ഇല്ലെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കി. പ്രതിഷേധക്കാരെ തൂക്കിലേറ്റാന്‍ വിധിക്കില്ലെന്ന് ഇറാന്‍ തനിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. അത്തരത്തിലുണ്ടായാല്‍ യുഎസ് ഇടപെടുമെന്ന് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് അരാഗ്ചി ഇക്കാര്യം അറിയിച്ചത്. അതേസമയം ടെഹ്റാനിലെ കഹ്രിസാക് മോര്‍ച്ചറിക്ക് മുന്നില്‍ കറുത്ത ബാഗുകളില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ നിരത്തിയിട്ടിക്കുന്നതും, ഇവയുടെ സമീപത്തിരുന്ന് ബന്ധുക്കള്‍ കരയുന്നതിന്റേയും

    ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3400 കടന്നതായി റിപ്പോര്‍ട്ട് - പ്രക്ഷോഭക്കാരെ തൂക്കിലേറ്റാന്‍ യാതൊരു പദ്ധതിയും ഇല്ലെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കി. പ്രതിഷേധക്കാരെ തൂക്കിലേറ്റാന്‍ വിധിക്കില്ലെന്ന് ഇറാന്‍ തനിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. അത്തരത്തിലുണ്ടായാല്‍ യുഎസ് ഇടപെടുമെന്ന് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് അരാഗ്ചി ഇക്കാര്യം അറിയിച്ചത്. അതേസമയം ടെഹ്റാനിലെ കഹ്രിസാക് മോര്‍ച്ചറിക്ക് മുന്നില്‍ കറുത്ത ബാഗുകളില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ നിരത്തിയിട്ടിക്കുന്നതും, ഇവയുടെ സമീപത്തിരുന്ന് ബന്ധുക്കള്‍ കരയുന്നതിന്റേയും

    സഹജീവനത്തിൽ അതിജീവനം സാദ്ധ്യമാകണമെന്ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭാ അധ്യക്ഷൻ - വ്യത്യസ്ഥതകള്‍ വിഭാഗീയതയ്ക്ക് കാരണമാകരുത്. ദുരന്തമുഖത്ത് ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസങ്ങള്‍ പാടില്ല. വേദനിക്കുന്നവന്‍ ആരായിരുന്നാലും സഹായ ഹസ്തം നീട്ടുകയാണ് ആവശ്യം. അപരനില്‍ മനുഷ്യനെ കാണണം. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കത്തക്ക വിധം ജീവിതത്തെ ക്രമീകരിക്കുകയും പ്രകൃതി സൗഹൃദ ശൈലികള്‍ അനുവര്‍ത്തിക്കുകയും വേണമെന്നും മെത്രാപ്പൊലിത്ത ഉദ്ബോധിപ്പിച്ചു. വടുവഞ്ചാൽ മാർത്തോമ്മാ നഗറിൽ നടന്ന സമ്മേളനത്തിൽ കുന്നംകുളം – മലബാർ ഭദ്രാസന അധ്യക്ഷൻ ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ് കോപ്പാ അധ്യക്ഷത വഹിച്ചു.

    വിദ്വേഷ പരാമർശത്തിൽ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലക്കെതിരെ പരാതി - അത് സ്വന്തം ഭൂമിയാണെന്ന തോന്നലും ചിലർക്ക് വന്നിട്ടുണ്ടെന്നായിരുന്നു131ാമത് മാരമൺ മാരമൺ കൺവെൻഷൻ വേദിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടുള്ള ശശികലയുടെ വിവാദ പരാമർശം. പരാമർശത്തിനെതിരെ ഡിവൈഎഫ്‌ഐയും രംഗത്ത് വന്നിരുന്നു.

    ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം പുതിയ തലങ്ങളിലേക്ക് - ഉണ്ടായിരുന്ന സ്വര്‍ണ്ണത്തിലോ പഞ്ചലോഹത്തിലോ നിര്‍മ്മിച്ച 'അഷ്ടദിക്പാലക' രൂപങ്ങളെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. ഇവ എവിടെയാണെന്ന ചോദ്യത്തിന് ദേവസ്വം വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ മറുപടി ലഭിച്ചിട്ടില്ല. ഇവ കടത്തിയതാണോ അതോ ദേവസ്വം രേഖകളില്‍ ഇല്ലാത്തതാണോ എന്ന കാര്യം എസ്‌ഐടി പരിശോധിച്ചു വരികയാണ്. 2017-ല്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന കാലത്താണ് ശബരിമലയിലെ പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിച്ചത്. പഴയത് ജീര്‍ണ്ണിച്ചതിനാലാണ് മാറ്റിസ്ഥാപിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അന്ന് നീക്കം ചെയ്ത പഴയ ഭാഗങ്ങളും അതിലുണ്ടായിരുന്ന വിഗ്രഹ രൂപങ്ങളും കൃത്യമായി ദേവസ്വത്തിന് കൈമാറിയിരുന്നോ എന്നതിലാണ് ഇപ്പോള്‍ ദുരൂഹത നിഴലിക്കുന്നത്. തന്ത്രിയുമായി അടുത്ത ബന്ധമുള്ള പലരില്‍

    യുവതിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് (41) അന്തരിച്ചു - വയനാട് പഴയ വൈത്തിരി സ്വദേശിയാണ്. പുതിയ രണ്ട് പ്രൊജക്ടുകളുടെ തിരക്കഥ പൂർത്തിയാക്കിയിരുന്നു. ഇതിനിടെയാണ് വിയോഗം. ഭാര്യ: അനുരൂപ (അധ്യാപിക, കക്കാട് ജിഎല്‍പിഎസ്, കോഴിക്കോട്). സഹോദരങ്ങള്‍: പ്രവീണ്‍ സുരേഷ്, പ്രിയങ്ക (ജിഎച്ച്‌എസ്, വൈത്തിരി) പ്രതിഭ (വയനാട് കളക്ടറേറ്റ്

    സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോര്‍ഡില്‍ കോടികളുടെ വെട്ടിപ്പ് - സാമ്പത്തിക തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ 2013 മുതല്‍ 2020 വരെ കാലയളവിലെ സ്‌പെഷ്യല്‍ ഓഡിറ്റിലാണ് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങളും തട്ടിയെടുത്ത തുകയുടെ വ്യാപ്തിയും പുറത്തുവന്നത്. ക്ഷേമനിധി ബോര്‍ഡിന്റെ ഭരണപരമായ അനാസ്ഥയാണ് ജീവനക്കാരന്‍ കോടികള്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റാനിടയാക്കിയതെന്നാണ് ഓഡിറ്ററുടെ കണ്ടെത്തല്‍. ലോട്ടറി ഡയറക്ടറാണ് ബോര്‍ഡിന്റെ സിഇഒയായി പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരാരും അംശദായം ബാങ്കിലേക്ക് അടയ്‌ക്കുന്ന കാര്യങ്ങളോ സര്‍ക്കാര്‍ ഗ്രാന്റ് കൈകാര്യം ചെയ്യുന്ന

    ആര്‍ക്കും മനുഷ്യജീവികളെ വേണ്ടെന്ന് സുപ്രീം കോടതി - തെരുവുനായകളുമായി ബന്ധപ്പെട്ട കേസുകളുമായി നടക്കുന്നവര്‍ക്കു വേണ്ടി വാദിക്കാന്‍ പല അഭിഭാഷകരും തയാറാണെങ്കിലും ആര്‍ക്കും മനുഷ്യജീവികളെ വേണ്ടെന്ന് സുപ്രീം കോടതി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തിരുവല്ലയിലെ ആദ്യഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി - ഹോട്ടലിലെ രണ്ടാമത്തെ നിലയിലെ മുറിയിലായിരുന്നു തെളിവെടുപ്പ്. തെളിവെടുപ്പിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ രാഹുല്‍ തയാറായില്ല. എന്തെങ്കിലും പറയാനുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും രാഹുല്‍ പ്രതികരിച്ചില്ല. തെളിവെടുപ്പിന് ശേഷം രാഹുലുമായി എസ്‌ഐടി സംഘം എആര്‍ ക്യാമ്പിലേക്ക് മടങ്ങി. പ്രതിഷേധം കണക്കിലെടുത്ത്

    Academic Achiever Dr. Jipson Lawrance J Honoured with Prestigious National Award* - Speaking on the occasion, representatives of WELRED Foundation stated that the award is meant to honour academicians who embody the values and vision of late Dr. A. P. J. Abdul Kalam, particularly in nurturing knowledge, innovation, and national development through education. The achievement has brought pride to Travani Paramedical Institute and the Katra region, with colleagues and students lauding Dr. Lawrance for his visionary leadership and lifelong commitment to academic excellence. The academic fraternity has extended

    അക്കാദമിക് രംഗത്തെ അഭിമാനം: ദേശീയ പുരസ്കാരം നേടി ഡോ. ജിപ്സൺ ലോറൻസ് - മാറിയിരിക്കുകയാണ്. ദൂരദർശിയായ നേതൃത്വത്തിനും വിദ്യാഭ്യാസ രംഗത്തോടുള്ള ആയുഷ്കാല പ്രതിബദ്ധതയ്ക്കുമായി സഹപ്രവർത്തകരും വിദ്യാർത്ഥികളും ഡോ. ജിപ്സൺ ലോറൺസിനെ അഭിനന്ദിച്ചു.

    മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവത്തില്‍ പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍ - ചേര്‍ത്തലയില്‍ ട്രെയിനിടിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയ ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവത്തില്‍ പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍

    വീടുപണിയാന്‍ കുഴിയെടുക്കുന്നതിനിടെ മണ്ണിനടിയില്‍ നിന്നും കിട്ടിയത് 70 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം - അതേസമയം, കണ്ടെത്തിയ സ്വര്‍ണ്ണം സാങ്കേതികമായി നിധി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോ എന്നത് സംശയമാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വ്യക്തമാക്കി. വീടിന്റെ അടുക്കള ഭാഗത്ത്, കൃത്യമായി പറഞ്ഞാല്‍ പഴയ കാലത്തെ അടുപ്പിന് സമീപത്തായാണ് ഈ പാത്രം കണ്ടെത്തിയത്. പണ്ട് കാലത്ത് ബാങ്ക് സൗകര്യങ്ങളോ ലോക്കറുകളോ ഇല്ലാത്തതിനാല്‍, പൂര്‍വ്വികര്‍ തങ്ങളുടെ സമ്പാദ്യം സുരക്ഷിതമായി വെക്കാന്‍ അടുക്കള ഭാഗത്തെ തറയ്ക്കടിയില്‍ കുഴിച്ചിടാറുള്ള പതിവുണ്ട്. അത്തരത്തില്‍ ആ കുടുംബം ശേഖരിച്ചുവെച്ച ആഭരണങ്ങളാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. കണ്ടെത്തിയ ആഭരണങ്ങളില്‍ പലതും പൊട്ടിയ