മലയാള സിനിമയില്‍ മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധേയയായ സുബ്ബലക്ഷ്മി അന്തരിച്ചു

നടി താരകല്യാണിന്റെ അമ്മയാണ് സുബ്ബലക്ഷ്മി. കല്യാണരാമനിലെ മുത്തശിയായി എത്തി ആരാധക പ്രീതി നേടിയ സുബ്ബലക്ഷ്മി ഒട്ടേറെ പരസ്യ ചിത്രങ്ങളിലും സജീവമായിരുന്നു. കല്യാണരാമൻ (2002), പാണ്ടിപ്പട (2005), നന്ദനം (2002) എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ അവര്‍ ശ്രദ്ധിക്കപ്പെട്ടു .

സിനിമയില്‍ പ്രവേശിക്കുന്നതിന് മുമ്പ്, ജവഹര്‍ ബാലഭവനില്‍ സംഗീത നൃത്ത അധ്യാപികയായിരുന്നു. 1951 മുതല്‍ ആകാശവാണിയില്‍ പ്രവര്‍ത്തിച്ചു. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആകാശവാണിയുടെ ആദ്യ വനിതാ കംപോസര്‍ എന്ന നിലയില്‍ അവര്‍ ശ്രദ്ധേയയാണ്. നിരവധി സംഗീതകച്ചേരികള്‍ ചെയ്തിട്ടുണ്ട്. കൂടാതെ ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ്.

RELATED STORIES