ലാൻഡ് വേ തിയോളോജിക്കൽ സെമിനാരിയുടെ പുതിയ ക്ലാസ്സിൻ്റെ ഉൽഘാടനവും, വെബ്സൈറ്റ് ലോഞ്ചിംഗും നടത്തപ്പെട്ടു

പന്തളം:  ലാൻഡ് വേ തിയോളോജിക്കൽ സെമിനാരി 2019 ആരംഭിച്ചു ചുരുങ്ങിയ കാലയളവിനുള്ളിൽ  അനേകം വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്നു. നിലവിൽ C.Th, D.Th, B.Th, M.Div, M.Th എന്നീ കോഴ്സുകൽ വളരെ വ്യവസ്ഥാപിതമായി നടത്തിവരുന്നു. 

സെമിനാരിയുടെ പുതിയ ക്ലാസ്സിൻ്റെ ഉൽഘാടനം ഇന്ന് (04.12.2023) ഓൺലൈനിൽ നടത്തപ്പെട്ടു. പ്രസ്തുത മീറ്റിംഗ് സെമിനാരി റെജിസ്ട്രർ പാസ്റ്റർ രാജു ജോൺ അധ്യക്ഷത വഹിച്ചു. ലാൻഡ് വേ തിയോളോജിക്കൽ സെമിനാരിയെക്കുറിച്ചുള്ള വിവരണവും പുതിയ ക്ലാസ്സിൻ്റെ ഉൽഘാടനവും സെമിനാരി ഡയറക്ടർ ഡോ. സന്തോഷ് പന്തളം നിർവഹിച്ചു. തുടർന്ന് പുതിയ വെബ്സൈറ്റിൻ്റെ ലോഞ്ചിംഗ് സെറിമണി പാസ്റ്റർ. സാം റ്റി. ജോർജ്ജ്, ദോഹ നടത്തി. 

'ദൈവീക അധികാരം' എന്ന വിഷയത്തെ ആസ്‌പദമാക്കി റവ. പി. സി. ചാണ്ടി, (യു.എസ്.എ) മുഖ്യ പ്രഭാഷണം നടത്തി. ഈ പ്രോഗ്രാമിൽ പല ദൈവദാസീദാസന്മാരും ആശംസകൾ അറിയിച്ചു. ഹിൽട്യൂൺ ഗോസ്പൽ ബാൻഡ് ൻ്റെ ആഭിമുഖ്യത്തിൽ ഡോ. സജയൻ ബാബു ആത്മനിറവുള്ള സ്രുതി മധുരമായ ഗാനങ്ങൾ ആലപിച്ചു. ഓൺലൈനിൽ പങ്കെടുത്ത എല്ലാവർക്കും സെമിനാരി പ്രിൻസിപ്പാൾ ഡോ. ഷിനു കെ. ജോയി നന്ദി അറിയിച്ചു. 


കോഴ്സുകൾക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ ബദ്ധപ്പെടുക:

M: 9446440441, 8137995125 

Email: ltspandalam@gmail.com 

Website: www.ltspandalam.com      

RELATED STORIES