പാസ്റ്റര് ഐ. വെസ്ലി (80) നിത്യതയില് ചേര്ക്കപ്പെട്ടു
Author: സ്വന്തം ലേഖകന്Reporter: സ്വന്തം ലേഖകൻ 11-Dec-2023
10,222
തിരുവല്ല: ശരോന് ഫെലോഷിപ്പ് ചര്ച്ച് ശുശ്രൂഷകനും തിരുവല്ല ശരോന് സഭാ അംഗവും ട്രാന്ഫോര്മേഴ്സ് ഇന്റര്നാഷണല് സ്ഥാപകന് പാസ്റ്റര് റെനി വെസ്ലിയുടെ പിതാവുമായ പാസ്റ്റര് ഐ. വെസ്ലി (80) ഡിസംബര് 10-ന് നിത്യതയില് ചേര്ക്കപ്പെട്ടു.
ചില വര്ഷങ്ങള് തിരുവല്ല ഇവാഞ്ചല് പ്രസ്സിലും, എവെരി ഹോം ക്രുസേ ഡിലും പ്രവര്ത്തിച്ചിട്ടുണ്ട്. സംസ്കാര ശുശ്രൂഷ ഡിസംബര് 12-ന് (ചൊവ്വാഴ്ച) രാവിലെ 8 മണിക്ക് കല്ലിശേരിയിലെ 'ശാലേം' ഭാവനാങ്കനത്തില് ആരംഭിച്ചു രാവിലെ 9 മണിക്ക് തിരുവല്ല ശരോന് ഓഡിറ്റോറിയത്തില് വെച്ച് തുടര്ന്നുള്ള ശുശ്രൂഷകള് നടക്കും. ഉച്ചക്ക് 12:30 ന് കിഴക്കന് മുത്തൂര് ശരോന് സെമിത്തേരിയില് സംസ്കാര ശുശ്രൂഷ നടക്കും.
ഭാര്യ: കുഞ്ഞമ്മ വെസ്ലി, മകന്: റെനി വെസ്ലി, മരുമകള്: റീബ റെനി; കൊച്ചുമക്കള്: റിബേക്കാ & റിയാനാ