ഐ.പി.സി മുൻ ജനറൽ പ്രസിഡണ്ട് പാസ്റ്റർ കെ. എം. ജോസഫ് (89) നിര്യാതനായി, സംസ്കാരം ഒക്ടോബര്‍ 28 ന്
Reporter: സ്വന്തം ലേഖകൻ 24-Oct-20232,351
പെരുമ്പാവൂർ: ഐ.പി.സി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ. എം. ജോസഫ് ഇന്ന് (23.10.2023) വൈകീട്ട് 10:30 നു നിര്യാതനായി. സംസ്കാരം ഒക്ടോബര്‍ 28 ന് ശനിയാഴ്ച പെരുമ്പാവൂരില്‍ നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ പോഞ്ഞാശേരിയിലെ അഗപേ ചൈല്‍ഡ് സെന്റെറില്‍ പോതുദര്‍ശനത്തിന് വെയ്ക്കും.
പാസ്റ്റർ കെ. എം. ജോസഫ് 1934-ൽ കോട്ടയം അഞ്ചേരിൽ ഏബ്രഹാം മാത്യുവിന്റെ മകനായി ജനിച്ചു. 1954 മുതൽ 1967 വരെ മർചന്റ് നേവിയിൽ ജോലി ചെയ്തു. കുറച്ചു കാലം ന്യൂസീലാൻഡിൽ സഭാ ശുശ്രൂഷകാനായിരുന്നു. തുറന്നു ഐ.പി.സി വടവാതൂർ, വാകത്താനം, കുമരനെല്ലൂർ എന്നിവടങ്ങളിൽ സഭാ ശുശ്രൂഷകാനായും വാളകം സെന്റർ ശുശ്രൂഷകാനായും പ്രവർത്തിച്ചു. പിന്നീട് പെരുമ്പാവൂർ കേന്ദ്രമാക്കി അഗപ്പേ ബൈബിൾ കോളേജ്, ചിൽഡ്രൻസ് ഹോം എന്നിവ സ്ഥാപിക്കുകയും ദീർഘകാലം ഐ.പി.സി പെരുമ്പാവൂർ സെന്റർ ശുശ്രൂഷകാനായും പ്രവർത്തിച്ചു.
ഐ.പി.സി സ്റ്റേറ്റ് വൈസ് പ്രസിഡണ്ട്, ജനറൽ വൈസ് പ്രസിഡണ്ട്, ജനറൽ പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, എന്നീ പദവികൾ വഹിച്ച ശേഷം 2012 ൽ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് വിരമിച്ചു.
ഭാര്യ: മറിയാമ്മ ജോസഫ്, മക്കൾ: മാത്യു ഫിന്നി, ലിസി, സണ്ണി, ലോവീസ്, എൽസൻ