ഫോണില്‍ സംസാരിക്കുന്നതിനിടെ കിണറ്റിലേക്ക് തെന്നി വീണ് യുവാവിന് ദാരുണാന്ത്യം

തൃശ്ശൂർ : കാര്യാട്ടുകര മാടമ്പിക്കാട്ടില്‍ എംജെ നിതിന്‍(30) ആണ് മരിച്ചത്. ഒളരിക്കരയിലെ ബന്ധുവീട്ടില്‍ പുല്ലഴി വടക്കുംമുറിയില്‍ കാവടി കാണാനായി എത്തിയതായിരുന്നു നിതിന്‍. മെബൈല്‍ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ഫോണില്‍ സംസാരിക്കുന്നതിനിടെ കിണറിന്റെ സംരക്ഷണ ഭിത്തിയില്‍ കൈകുത്തിയതോടെ തെന്നി കിണറ്റില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ പ്രദേശത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് നിതിനെ കിണറ്റില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

RELATED STORIES