കോശി യേശുദാസിൻ്റെ (ജോയ്- 55) സംസ്കാരം ഏപ്രിൽ 17 ന് ഉമ്മന്നൂരിൽ

കൊട്ടാരക്കര : മസ്കറ്റിൽ ഏപ്രിൽ 6 ന് ഉണ്ടായ വാഹനാപകടത്തെ തുടർന്ന്  കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട  ദി പെന്തെക്കൊസ്ത് മിഷൻ സൗദി അറേബ്യ ഖഫ്ജി സഭാംഗം ഉമ്മന്നൂർ പഴിഞ്ഞം  ആലുവിള ബഥേൽ മന്ദിരം കോശി യേശുദാസിൻ്റെ  ( 55 ജോയ് - സൗദി) ഭൗതീക ശരീരം ഏപ്രിൽ 16 ഉച്ചയ്ക്ക് 3 മുതൽ ഭവനത്തിൽ പൊതുദർശനത്തിന് വെക്കും.  സംസ്കാരം  ഏപ്രിൽ 17 ബുധനാഴ്ച രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വീട്ട് വളപ്പിലെ കല്ലറയിൽ . 
ഭാര്യ. പ്രെയ്സി കോശി കൊട്ടാരക്കര  വാളകം കാർമേൽ കുടുംബം.


മക്കൾ: കെസിയ കോശി, കെനസ് കോശി, സേറ കോശി.
കൊട്ടാരക്കര ഉമ്മന്നൂർ പഴിഞ്ഞം പരേതനായ എൻ.കെ. യേശുദാസിൻ്റെയും (ഫെയ്ത്ത് സൗണ്ട് ) കുഞ്ഞു മറിയാമ്മയുടെയും (കുഞ്ഞുമോൾ) മകനാണ്. ഏക സഹോദരി: ജെസ്സി. സഹോദരിഭർത്താവ്: ഷാജൻ പാപ്പച്ചൻ.

മസ്കത്തിൽ  നിന്നും സലാലയിലേക്കുള്ള യാത്രയിൽ കോശിയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം  മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടം നടന്ന വിവരം  ആരും അറിയാതെയിരുന്നതിനാൽ ഏറെ നേരത്തിന് ശേഷമാണ് പോലീസ് ഇവരെ അശുപത്രിയിൽ പ്രവേശിപ്പിച്ചത്. അശുപത്രിയിൽ  എത്തിച്ചെങ്കിലും കോശി ഹൃദയാഘാതം മൂലം തൽക്ഷണം മരണപ്പെട്ടിരുന്നു. ഭാര്യ  പ്രെയ്സി, മക്കളായ കെസിയ, കെൻസ്, സേറ എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

സുവിശേഷ പ്രവർത്തനത്തിൽ അതീവ തല്പരനായിരുന്ന അദ്ദേഹം സൗദിയിലെ സഭയുടെ പ്രവർത്തനത്തിൽ സഹായിയായിരുന്നു.

സാമൂഹിക പ്രവർത്തകൻ കൂടെയായിരുന്ന താൻ  കോവിഡ് ലോക്ഡൗൺ സമയത്ത് പ്രയാസമനുഭവിക്കുന്ന പ്രവാസി സമൂഹത്തിന് സൗദി ഖഫ്ജി നോർക്ക യൊടൊപ്പം ധാരാളം ആളുകളെ സഹായിച്ചിരുന്നു. 35 വർഷമായി സൗദി ഖഫ്ജിയിൽ വ്യവസായിയാണ്. 


RELATED STORIES