ശൈലജക്കെതിരായ സൈബർ ആക്രമണം; അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ടല്ല, ട്രോൾ പോസ്റ്റ് ഇട്ടതിനാണ് അറസ്റ്റ്; വിടി ബൽറാം

കോഴിക്കോട്: വടകരയിലെ ഇടതുസ്ഥാനാർത്ഥി കെകെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി വിടി ബൽറാം. അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ടല്ല, ട്രോൾ പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതെന്ന് വിടി ബൽറാം പ്രതികരിച്ചു. കെകെ ശൈലജക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒരു സാമൂഹിക മാധ്യമത്തിലൂടെയും അങ്ങനെയൊരു അശ്ലീല വിഡിയോ പ്രചരിച്ചിട്ടില്ല. മാധ്യമ പ്രവർത്തകർക്കും അത് സമ്മതിക്കേണ്ടി വരുന്നു. എന്നിട്ടും ഇതിന്റെ പേരിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തുകയാണ് കെ കെ ശൈലജയെന്നും ശൈലജ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെടുമെന്ന് ഗ്യാരണ്ടിയാണെന്നും ബൽറാം പറഞ്ഞു. അതേസമയം, സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ കേസെടുത്തു.

ബാലുശ്ശേരി പഞ്ചായത്ത് ഏഴാം വാർഡ് അംഗം ഹരീഷ് നന്ദനത്തിനെതിരെയാണ് കേസെടുത്തത്. അപകീർത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ചുവെന്നാണ് എഫ്ഐആറിലെ പരാമർശം. ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. വടകരയിൽ എൽജിഎഫ് നൽകിയ സൈബർ ആക്രമണ പരാതിയിൽ പ്രതി ചേർക്കപ്പെടുന്ന ആദ്യ കോൺഗ്രസ് പ്രവർത്തകനാണ് ഹരീഷ്. ഇതോടെ കെകെ ശൈലജക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആകെ കേസുകളുടെ എണ്ണം അഞ്ച് ആയി. ഇല്ലാത്ത വ്യക്തിഹത്യയുടെ പേര് പറഞ്ഞുള്ള സഹതാപമുണ്ടാക്കൽ നാടകം സിപിഎം തൃക്കാക്കരയിലും പയറ്റി നോക്കിയിരുന്നു. പക്ഷേ അന്നും അത് എട്ടു നിലയിൽ പൊട്ടിയിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചില യുഡിഎഫ് അനുഭാവികളെ അറസ്റ്റ് ചെയ്തിരുന്നു. സിപിഎമ്മിന്റെ ആജ്ഞാനുവർത്തികളായ കേരളാ പോലീസ്. പിന്നീടാ കേസിന് എന്തുപറ്റി എന്ന് ആർക്കും അറിഞ്ഞുകൂടാ. രണ്ടര വർഷം കഴിഞ്ഞു. ഇന്നിപ്പോൾ വടകരയിലും നാണക്കേട് മറക്കാൻ പോലീസും സിപിഎമ്മും ചെയ്യുന്നത് സമാനമായ അറസ്റ്റും നടപടികളുമാണ്. അശ്ലീല വിഡിയോയുമായി ബന്ധപ്പെട്ടല്ല, ട്രോൾ പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് ഇപ്പോഴത്തെ അറസ്റ്റ്.-ഫേസ്ബുക്ക് പോസ്റ്റിൽ ബൽറാം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: 

കെ കെ ശൈലജയുടെ വ്യാജ പ്രചരണം അറിഞ്ഞുകൊണ്ട് ഏറ്റെടുത്ത എല്ലാ ഫ്രോഡുകളോടും തുടക്കം തൊട്ടുതന്നെ പുച്ഛമാണ് തോന്നിയിരുന്നത്. അക്കൂട്ടത്തിലെ സാംസ്കാരിക/മാധ്യമ ഫ്രോഡുകളോട് ഇരട്ടി പുച്ഛവും തോന്നിയിരുന്നു.
ഇപ്പോഴിതാ മല പോലെ ഊതിപ്പെരുപ്പിച്ച് വരുത്തിയത് എലി പോലെ ആയിരിക്കുന്നു. പാനൂരിൽ നാടൻ ബോംബ് കമ്മികളുടെ കയ്യിലിരുന്നാണ് പൊട്ടിയതെങ്കിൽ അശ്ലീല വിഡിയോയുടെ പേര് പറഞ്ഞുള്ള ഈ നുണ ബോംബ് ഈ ഫ്രോഡുകളുടെയൊക്കെ തലയ്ക്കത്തെ മാലിന്യത്തിലിരുന്നാണ് പൊട്ടിയിരിക്കുന്നത്.
ഇല്ലാത്ത വ്യക്തിഹത്യയുടെ പേര് പറഞ്ഞുള്ള സഹതാപമുണ്ടാക്കൽ നാടകം സിപിഎം തൃക്കാക്കരയിലും പയറ്റി നോക്കിയിരുന്നു. പക്ഷേ അന്നും അത് എട്ടു നിലയിൽ പൊട്ടിയിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചില യുഡിഎഫ് അനുഭാവികളെ അറസ്റ്റ് ചെയ്തിരുന്നു സിപിഎമ്മിന്റെ ആജ്ഞാനുവർത്തികളായ കേരളാ പോലീസ്. പിന്നീടാ കേസിന് എന്തുപറ്റി എന്ന് ആർക്കും അറിഞ്ഞുകൂടാ. രണ്ടര വർഷം കഴിഞ്ഞു. ഇന്നിപ്പോൾ വടകരയിലും നാണക്കേട് മറക്കാൻ പോലീസും സിപിഎമ്മും ചെയ്യുന്നത് സമാനമായ അറസ്റ്റും നടപടികളുമാണ്. അശ്ലീല വിഡിയോയുമായി ബന്ധപ്പെട്ടല്ല, ട്രോൾ പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് ഇപ്പോഴത്തെ അറസ്റ്റ്.

ഏതായാലും ഇപ്പോഴും കെ കെ ശൈലജയും അവരുടെ പിആർ ടീമുമല്ലാതെ മറ്റാരും സ്ഥാനാർത്ഥിക്കെതിരായ മോശപ്പെട്ട ഒരു വിഡിയോയും കണ്ടിട്ടില്ല. ഒരു സാമൂഹിക മാധ്യമത്തിലൂടെയും അങ്ങനെയൊരു അശ്ലീല വിഡിയോ പ്രചരിച്ചിട്ടില്ല. മാധ്യമ പ്രവർത്തകർക്കും അത് സമ്മതിക്കേണ്ടി വരുന്നു. എന്നിട്ടും ഇതിന്റെ പേരിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തുകയാണ് കെ കെ ശൈലജ. ഷാഫിയെ ഉപദേശിച്ചു കൊണ്ടേയിരിക്കുകയാണ് സിപിഎമ്മിന്റെ കൂലിപ്പട്ടാളമായ സാഹിത്യ/മാധ്യമ ഫ്രോഡുകൾ.
ഇത്രയധികം കള്ളത്തരം പറയുന്ന, നിലവാരത്തകർച്ചയുടെ പരമമായ ഉദാഹരണമായ വടകരയിലെ സിപിഎം സ്ഥാനാർത്ഥി ഈ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെടും. ഗ്യാരണ്ടി.

RELATED STORIES

  • നേഴ്സിംഗിൽ പിഎച്ച്ഡി നേടി ഷൈൻ - സിലി ദമ്പതികൾ - ബാംഗ്ലൂർ സേക്രഡ് ഹാർട്ട് നഴ്സിംഗ് കോളേജിലെ ഡയറക്ടറും കേരളത്തില ഡിവൈൻ ലോ കോളേജ് ഡയറക്ടറും തേജസ് ഗൈഡൻസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമാണ് ഷൈൻ ഡാനിയേൽ. ഭാര്യ സിലി ഷൈൻ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി നഴ്സിംഗിലാണ് പിഎച്ച്ഡി കരസ്ഥമാക്കിയത്. കൊല്ലം പുത്തൂർ മുണ്ടക്കൽ ഇടയിൽ വീട്ടിൽ ജോൺ മാത്യുവിന്റെയും അന്നമ്മ ജോണിന്റെയും മകളാണ്. ആദം ഷൈൻ ഡാനിയേൽ ഏക മകനാണ്. ഇവർക്ക് യു.എ.ഇ യിലും ബിസിനസ് സംരംഭങ്ങളുണ്ട്. ആനന്ദപ്പള്ളി എ.ജി സഭയിലെയും ബാംഗ്ലൂർ ചോക്കസന്ദ്ര എ.ജി. സഭയിലെയും മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ പ്രെയർ ഫെലോഷിപ്പിലെയും സജീവ അംഗങ്ങളാണ് ഈ കുടുംബം. .

    സ്വര്‍ണ വില ലക്ഷവും കടന്ന് കുതിക്കുന്നു - തിങ്കളാഴ്ച പവന് 1,440 രൂപ ഉയര്‍ന്ന് 99,840 രൂപയിലെത്തിയിരുന്നു. മൂന്നു ശതമാനം ജി എസ് ടിയും 10 ശതമാനം പണിക്കൂലിയും ഹോള്‍മാര്‍ക്കിങ് ചാര്‍ജുമെല്ലാം കൂട്ടിയാല്‍ ഒരു പവന്‍ വാങ്ങാന്‍ 1.13 ലക്ഷം രൂപയിലധികമാകും എന്നതാണ് നില. പണിക്കൂലിയിലെ മാറ്റമനുസരിച്ച് ചെറിയ

    ഡിവോഴ്സ് നോട്ടീസ് അയച്ചതിന് ഭർത്താവ് ഭാര്യയെ വെടിവച്ച് കൊന്നതായി റിപ്പോർട്ട് - അതേസമയം കൊലപാതകത്തിന് ശേഷം ഭർത്താവ് ബാലമുരുകൻ പൊലീസിൽ കീഴടങ്ങി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ബാലമുരുകൻ അഞ്ച് റൗണ്ട് വെടിവച്ചതായി ആണ് പൊലീസ് വ്യക്തമാക്കുന്നത്. തോക്ക് എവിടെ നിന്ന് കിട്ടി എന്നതില്‍ അന്വേഷണം നടക്കുകയാണ്.

    ചോക്ലേറ്റ് ബാറുകള്‍ മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ മുന്നറിയിപ്പ് - ഹേസല്‍നട്ട് അലര്‍ജിയുള്ളവര്‍ ഈ ചോക്ലേറ്റ് കഴിക്കുന്നത് ശ്വാസതടസ്സം, തൊണ്ട വീക്കം തുടങ്ങിയ മാരകമായ അവസ്ഥകളിലേക്കും മരണത്തിനും വരെ കാരണമായേക്കാം. 1.1oz വലിപ്പമുള്ള '46% മഡഗാസ്‌കര്‍ പ്ലാന്റ്-ബേസ്ഡ്' ചോക്ലേറ്റുകളുടെ 112 യൂണിറ്റുകളാണ് തിരിച്ചുവിളിച്ചത്. ഒക്ടോബര്‍ 9 മുതല്‍ ഡിസംബര്‍ 14 വരെ ഓണ്‍ലൈനായും നേരിട്ടും വാങ്ങിയവര്‍ ഇത് ഉപയോഗിക്കരുത്.ഒരാള്‍ക്ക് അലര്‍ജി ബാധിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉപഭോക്താക്കള്‍ ഈ ചോക്ലേറ്റ്

    കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനി (എച്ച്5 എന്‍1) റിപ്പോര്‍ട്ട് ചെയ്തു - പനി ബാധിച്ചാല്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കുകയും വിദഗ്ധ ചികിത്സ തേടുകയും ചെയ്യണം. ചത്തുപോയ പക്ഷികള്‍, അവയുടെ മുട്ട, കാഷ്ടം തുടങ്ങിയവ ആഴത്തില്‍ കുഴിച്ചുമൂടുകയോ കത്തിച്ചുകളയുകയോ ചെയ്യണം രോഗം ബാധിക്കാത്ത സ്ഥലങ്ങളിലെ പക്ഷികളുടെ ഇറച്ചി നന്നായി വേവിച്ച് കഴിക്കാവുന്നതാണ്, മുട്ട പുഴുങ്ങിയും കഴിക്കാം. എന്നാല്‍ പകുതി പുഴുങ്ങി കഴിക്കുന്നത് ഒഴിവാക്കണം.

    പൂർണ്ണമായും തകർന്ന വാഹനങ്ങളുടെ ഉടമകൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ കർശന മുന്നറിയിപ്പ് - സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുന്നവർ ആർ‌സി ഉടമസ്ഥാവകാശം മാറ്റിയതിന് ശേഷം 14 ദിവസത്തിനുള്ളിൽ ഇൻഷുറൻസ് കൈമാറുന്നതിനുള്ള അപേക്ഷ സമർപ്പിക്കണം. അല്ലെങ്കിൽ, ഇൻഷുറൻസ് ക്ലെയിം ലഭിക്കാനുള്ള സാധ്യത കുറയുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ

    സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കായംകുളം നഗരസഭ കൗൺസിലർ അറസ്റ്റിൽ - സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച ഇയാള്‍ കായംകുളം നഗരസഭയുടെ മുൻ ചെയർപേഴ്സനായിരുന്ന കോണ്‍ഗ്രസിന്റെ സൈറ നജ്മുദ്ദീന്റെ ഭർത്താവാണ്. വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരിൽ നജ്മുദ്ദീൻ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വിവിധ ആളുകളിൽ നിന്ന് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയതായി കണ്ടെത്തി. ഇതിന്

    മൂന്ന് യുവ ഡോക്ടർമാർ വൈദ്യശാസ്ത്രത്തിന് മാതൃകയാകുന്നു - ഞായറാഴ്ച്ച രാത്രി 8 മണിക്കാണ് ഉദയംപേരൂർ വലിയ കുളത്തിന് സമീപത്ത് വച്ച് ലിനുവിന്റെ സ്കൂട്ടറും മുളന്തുരുത്തി ചെങ്ങേലപ്പാടം സ്വദേശി വിപിൻ ,വേഴപ്പറമ്പ് സ്വദേശി മനു എന്നിവർ സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുന്നത്. അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ ലിനു ശ്വാസം കിട്ടാതെ റോഡരികിൽ പിടയുമ്പോഴാണ് ഡോക്ടർമാർ അത് വഴി വന്നത്. കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയാക് വിഭാ​ഗം അസിസ്റ്റന്റ് പ്രഫസർ ഡോ. ബി മനൂപും മറ്റൊരു വാഹനത്തിൽ

    കർണാടകയിലെ ഹുബ്ബള്ളിയിൽ ഗർഭിണിയായ മകളെ പിതാവും ബന്ധുക്കളും ചേർന്ന് വെട്ടിക്കൊന്നു - ദുരഭിമാന കൊലപാതകമാണിത്. പിതാവും സഹോദരനും ഉൾപ്പെടെയുള്ളവർ മാന്യതയുടെ ഭർത്താവ് വിവേകാനന്ദയെയും കുടുംബത്തെയും ആക്രമിച്ച് പരിക്കേൽപ്പിച്ചു. സംഭവത്തിൽ 19കാരിയുടെ പിതാവ് ഉൾപ്പെടെ നാലുപേർ പിടിയിലായി. ആറുമാസം ഗർഭിണിയായിരുന്നു

    കടം തീര്‍ക്കാനും ജപ്തി നടപടിയില്‍ നിന്നും രക്ഷപെടാനുമായി കൂപ്പണ്‍ നറുക്കെടുപ്പ് പ്രഖ്യാപിച്ച പ്രവാസിക്ക് പണി കിട്ടി - ഈ വഴിയില്‍ പണം സമ്പാദിക്കാനുള്ള ശ്രമം നടക്കവേയാണ് ലോട്ടറി നിയമങ്ങളുടെ ലംഘനമാണ് കൂപ്പണ്‍ പദ്ധതിയെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നറുക്കെടുപ്പ് തടഞ്ഞത്. കഴിഞ്ഞ മാര്‍ച്ചിലാണ് ബെന്നി കൂപ്പണ്‍ പദ്ധതി ആരംഭിച്ചത്. എന്നാല്‍ ഇത്രയും നാള്‍ യാതൊരു നടപടിയും എടുക്കാതിരുന്ന ലോട്ടറി വകുപ്പ് അവസാന നിമിഷം ഇത്തരം നീക്കവുമായി വന്നത് എന്തിനാണെന്ന് അറിയില്ലെന്നും വലിയ പ്രതിസന്ധിയിലായിരിക്കുകയാണെന്നും ബെന്നി പറഞ്ഞു. കൂപ്പണ്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലെല്ലാം വാര്‍ത്ത വന്നതാണ്. അതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം നടത്തിയതും പ്രശ്‌നമില്ലെന്ന് കണ്ട് മുന്നോട്ടു പോയതും. ഒമ്പതിനായിരത്തോളം കൂപ്പണുകള്‍ വില്‍ക്കാനായി. കടം തീര്‍ത്തശേഷം ബാക്കിയുള്ള പണത്തിന് ചെറിയൊരു

    തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര നാളെ രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും - തങ്ക അങ്കി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തിയുള്ള ദീപാരാധന അന്നു വൈകിട്ടു നടക്കും. 27 ന് പകല്‍ തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജയും നടക്കും. 27ന് രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡല മഹോത്സവത്തിന് സമാപനം കുറിച്ചു ശബരിമല നട അടയ്ക്കും. പിന്നീട്

    പ്രതിശ്രുത വധുവിനെ കാണാനായി വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ രണ്ടു ദിവസത്തിന് ശേഷം ചതുപ്പ് നിലത്തില്‍ കണ്ടെത്തി - ദുബായില്‍ ജോലിചെയ്യുന്ന വിഷ്ണു ഞായറാഴ്ച വൈകിട്ടാണ് നാട്ടിലെത്തിയത്. വീട്ടിലെത്തി ഉടന്‍ ചെട്ടികുളങ്ങരയിലുള്ള പ്രതിശ്രുതവധുവിനെ കാണാനെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിഷ്ണുവിനെ കുറിച്ച് പിന്നെ ഒരു വിവരവും ഇല്ലായിരുന്നു. വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഓഫ് ചെയ്ത നിലയിലായിരുന്നു. അന്വേഷണത്തില്‍ ചെട്ടികുളങ്ങരയില്‍ എത്തിയില്ലെന്ന് വ്യക്തമായി. ഇതോടെ വീട്ടുകാര്‍ മാന്നാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

    ഡൽഹി - ആഗ്ര എക്‌സ്‌പ്രസ് വേയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് അപകടത്തിൽ നാല് പേർ മരിച്ചു 25 പേർക്ക് പരിക്ക് - യാത്രക്കാർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിലവിളികൾ ഉയർന്നതായും റിപ്പോർട്ടുണ്ട്. അപകടവിവരം അറിഞ്ഞ ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ, പോലീസ് സംഘങ്ങൾ, ആംബുലൻസുകൾ എന്നിവ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. അഗ്നിശമന സേന തീ അണയ്‌ക്കുന്നതിനിടെ രക്ഷാപ്രവർത്തന സംഘം പരിക്കേറ്റവരെ പുറത്തെടുത്ത് അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഏകദേശം 25 പേരെ മഥുരയിലെയും സമീപ ജില്ലകളിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.

    സ്ത്രീധനം എന്ന തിന്മ സമൂഹത്തിൽ ആഴത്തിൽ വേരിറങ്ങിയെന്ന് സുപ്രീംകോടതി - സ്ത്രീധനപീഡനവും മരണവുമായി ബന്ധപ്പെട്ട കേസുകൾ വേഗം തീർപ്പാക്കാൻ ഹൈക്കോടതികളോട് നിർദേശിച്ചുകൊണ്ട് സുപ്രീംകോടതി മാർഗരേഖയുമിറക്കി. ഉത്തർപ്രദേശിലെ സ്ത്രീധനമരണക്കേസിൽ ശിക്ഷിക്കപ്പെട്ട ഭർത്താവിനെയും അമ്മയെയും കുറ്റവിമുക്തരാക്കിക്കൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കരോൾ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. സ്ത്രീധനനിയമക്കേസുകളുമായി ബന്ധപ്പെട്ട്‌ സംസ്ഥാനതലത്തിൽ നോഡൽ ഓഫീസർമാരെ നിയമിക്കൽ, ജുഡീഷ്യൽ ഓഫീസർമാർക്കും പോലീസിനും പരിശീലനം നൽകൽ തുടങ്ങിയ കാര്യങ്ങളും സുപ്രീംകോടതി നിർദേശിച്ചു

    ചർച്ച് ഓഫ് ഗോഡ് ബഹറിൻ നാഷണൽ കൺവൻഷൻ നടത്തപ്പെട്ടു - നാഷണൽ ഓവർസിയർ പാസ്റ്റർ ജോർജ് വർഗ്ഗീസിൻ്റെ നേതൃത്വത്തിൽ നടത്തപ്പെട്ട യോഗത്തിൽ റീജിണൽ സൂപ്രഡൻ്റ് ഡോ. സുശീൽ മത്യൂ മുഖ്യ അഥിതിയായിരുന്നു. പാസ്റ്റർ ബോസ് ബി. വർഗ്ഗീസ്, പാസ്റ്റർ ലിജോ മാത്യൂ എന്നിവർ യോഗത്തിന് നേതൃത്വം നൽകി. വിവിധ സ്ഥലങ്ങളിൽ നിന്നും അനേകം ദൈവമക്കളും ദൈവദാസന്മാരും

    വന്ദേഭാരത് സ്ലീപ്പറിന്റെ ഉദ്ഘാടനം ഈ മാസം നടക്കും - ആദ്യത്തെ വര്‍ഷം 8 ട്രെയിനുകളും രണ്ടാംവര്‍ഷം 12 എണ്ണവും പിന്നീടുള്ള വര്‍ഷങ്ങളില്‍ 20 ട്രെയിനുകള്‍ വീതവും നല്‍കണമെന്നാണ് വ്യവസ്ഥ. ഈ വര്‍ഷം ജൂലൈയില്‍ ആദ്യ ട്രെയിന്‍ ഓടിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ഇത് നീണ്ടുപോയി. സ്ലീപ്പര്‍ വന്ദേഭാരത് ട്രെയിനിന്റെ നിരക്കുകള്‍ സംബന്ധിച്ച് ഇന്ത്യന്‍ റെയില്‍വെ കൃത്യമായ സ്ഥിരീകരണം നടത്തിയിട്ടില്ല. എങ്കിലും രാജധാനി എക്‌സ്പ്രസിന് പോലെയുള്ള പ്രീമിയര്‍ സര്‍വീസുകള്‍ക്ക് ഈടാക്കുന്ന

    എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഹാജരാകില്ല - രണ്ട് ലൈംഗിക പീഡന കേസുകളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവിലുള്ളത്. ഇതിൽ രണ്ടാമത്തെ കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ തന്നെ ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഈ കേസിൽ എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുന്നിൽ ഹാജരായി ഒപ്പിടണമെന്നതാണ് പ്രധാന വ്യവസ്ഥ. എന്നാൽ ആദ്യത്തെ കേസിൽ ഹൈക്കോടതിയുടെ വിധി വരുന്നതുവരെ കാത്തിരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.

    കേരള കോൺഗ്രസ് (എം) ന് കനത്ത തിരിച്ചടി നേരിട്ടതായി റിപ്പോർട്ട് - മുൻ തിരഞ്ഞെടുപ്പുകളിൽ 500-ൽ അധികം സീറ്റുകളിൽ വിജയം നേടിയ കേരള കോൺഗ്രസ് (എം)ന് ഇത്തവണ 1026 വാർഡുകളിൽ മത്സരിച്ചപ്പോൾ 243 ഇടങ്ങളിൽ മാത്രമാണ് വിജയിക്കാനായത്. ഇത് പാർട്ടിയുടെ മൊത്തത്തിലുള്ള പ്രകടനത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. അതേസമയം, എതിർ വിഭാഗമായ പി.ജെ. ജോസഫ് നയിക്കുന്ന കേരള കോൺഗ്രസ് (ജോസഫ്) യുഡിഎഫ് മുന്നണിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. 650 വാർഡുകളിൽ

    വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സി.പി.എം. നേതാവ് എം.എം. മണി - വോട്ടർമാരെ അവഹേളിക്കുന്ന എം.എം. മണിയുടെ പ്രസ്താവന സി.പി.എമ്മിന്റെ യഥാർത്ഥ മനോഭാവമാണ് വെളിപ്പെടുത്തുന്നതെന്ന് കെ.പി.സി.സി. പ്രസിഡൻ്റ് ഉൾപ്പെടെയുള്ള നേതാക്കൾ വിമർശിച്ചിരുന്നു. ക്ഷേമപെൻഷനുകൾ സർക്കാരിൻ്റെ ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന വാദം. ഈ വിമർശനങ്ങൾക്കിടെയാണ് പാർട്ടി നേതാവ് കൂടിയായ എം.എം. മണിക്ക് പരസ്യമായി തിരുത്തൽ വരുത്തേണ്ടി വന്നത്. എങ്കിലും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയുള്ള വിമർശനങ്ങളിൽ അദ്ദേഹം

    കോൺഗ്രസ് ഇന്ന് ഡൽഹിയിലെ രാംലീല മൈതാനത്ത് വമ്പൻ റാലി സംഘടിപ്പിക്കും - തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷത പാലിക്കുന്നില്ലെന്നും ഭരണകക്ഷിയെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ പ്രധാന ആരോപണം. തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ സംബന്ധിച്ച് രാഹുൽ ഗാന്ധി നടത്തിയ പത്രസമ്മേളനങ്ങളും പാർലമെന്റിലെ ചൂടേറിയ ചർച്ചകളും ഈ വിഷയത്തിൽ കോൺഗ്രസ് എത്രത്തോളം ഗൗരവത്തോടെയാണ് മുന്നോട്ട്