ഭാര്യയുമായി പിരിഞ്ഞിട്ടും ജീവിതപങ്കാളിയാക്കാത്തതിന്റെ വിരോധത്തിൽ കാമുകന്റെ വീടിനും ബൈക്കിനും യുവതി തീയിട്ടു

പത്തനംതിട്ട പേഴുംപാറയിൽ യുവാവിന്റെ വീടിന് തീവെച്ച സംഭവത്തിൽ കാമുകി അറസ്റ്റിലായി. രാജ്കുമാറിന്റെ വീടും ബൈക്കുമാണ് നശിപ്പിച്ചത്.

വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പൂട്ട് തകർത്ത് അകത്തുകയറിയാണ് മണ്ണെണ്ണയൊഴിച്ച് തീയിട്ടത്.

സംഭവത്തിന് പിന്നിൽ രാജ്കുമാറിന്റെ പെൺസുഹൃത്താണെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തെ തുടർന്ന് സുനിത, സുഹൃത്ത് സതീഷ് കുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.


തീപടരുന്നത് കണ്ട അയൽക്കാർ ഓടിയെത്തി തീയണയ്ക്കുകയായിരുന്നു. വ്യക്തിവൈരാഗ്യത്തെ തുടർന്നാണ് തീയിട്ടതെന്ന് പ്രതികൾ മൊഴിനൽകി. മന്ത്രവാദം അടക്കം പലവിദ്യകളും പരീക്ഷിച്ച ശേഷമാണ് ഒടുവിൽ വീടിന് തീയിട്ടത്.

രാജ്കുമാറും സുനിതയും അടുപ്പത്തിലായിരുന്നു. ഇതേത്തുടർന്ന് സുനിതയുടെ ഭർത്താവും രാജ്കുമാറിന്റെ ഭാര്യയും വിവാഹബന്ധം ഉപേക്ഷിച്ചുപോയി. ഒറ്റക്കായതിനുശേഷവും രാജ്കുമാർ തന്നെ വിവാഹം കഴിക്കാത്തതിന്റെ വിരോധത്തിലാണ് വീടിനും വാഹനത്തിനും തീയിട്ടത്.

RELATED STORIES