രാഷ്ട്രീയക്കാരുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രിയുടെ മകൾ; മാസപ്പടിയിൽ വീണയ്ക്കും സർക്കാരിനും ഒരേ സ്വരം

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് ഹൈക്കോടതിയില്‍ ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയൻ. താൻ ഐടി പ്രൊഫഷണൽ മാത്രമാണെന്നും രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്നും വീണാ വിജയൻ കോടതിയെ അറിയിച്ചു. തന്റെ കമ്പനിയായ എക്സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും വീണാ വിജയൻ കോടതിൽ പറഞ്ഞു. ഇരുകമ്പനികൾക്കും പരാതിയില്ലാത്തതിനാൽ വിജിലൻസ് അന്വേഷണത്തിൻ്റെ ആവശ്യമില്ലെന്ന് വീണാ വിജയൻ്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) ഹാജരാക്കിയ തെളിവുകൾ നിലനിൽക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽസ് കമ്പനിക്ക് (സിഎംആർഎല്‍) അനുകൂലമായി സർക്കാരും മുഖ്യമന്ത്രിയും ഒന്നും ചെയ്‌തിട്ടില്ല. മുഖ്യമന്ത്രിക്ക് എപ്പോൾ വേണമെങ്കിലും യോഗം വിളിക്കാമെന്നുമാണ്‌ സർക്കാർ നിലപാട്. മാസപ്പടി കേസിൽ ഹാജരാക്കിയ തെളിവുകൾ നിലനിൽക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു.

കേസ് രാഷ്ടീയ പ്രേരിതമായ ആരോപണമാണെന്നും വിജിലൻസ് അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ മറുപടി നൽകിയത്. സിഎംആർഎല്ലും എക്സാലോജിക്കും തമ്മിലുളള കരാർ ഇടപാടിൽ ഇരുകമ്പനികൾക്കും പരാതിയില്ലെന്നും മുഖ്യമന്ത്രിയെ ഇതുമായി ബന്ധപ്പെടുത്താനുളള ആസൂത്രിത നീക്കമാണ് ഹ‍ർജിക്ക് പിന്നിലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. ഈ നിലപാട് ഇന്ന് വീണാ വിജയനും കോടതിയിൽ ആവർത്തിക്കുകയായിരുന്നു.

സിഎംആര്‍എല്ലിന് അനുകൂലമായ നിലപാട് ഒരു സാഹചര്യത്തിലും മുഖ്യമന്ത്രി സ്വീകരിച്ചിട്ടില്ല. രണ്ട് സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള കരാര്‍ ഇടപാടാണ് സിഎംആര്‍എല്ലും എക്‌സാലോജിക്കും തമ്മിലുള്ളത്. ഇല്ലാത്ത സേവനത്തിന് പണം നല്‍കി എന്ന ആരോപണം കെട്ടിച്ചമച്ചതാണ് എന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.

മുഖ്യമന്ത്രിയും മകളും ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണ ആവശ്യം തള്ളിയ വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. അന്വേഷണത്തിന് ഉത്തരവിടാൻ തെളിവില്ലെന്ന വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് റിവിഷൻ ഹർജിയിലെ ആവശ്യം.

ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള സിഎംആർഎൽ എന്ന സ്വകാര്യ കമ്പനി, വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യൻസ് എന്ന കമ്പനിക്ക് നൽകാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലാണ് മാസപ്പടിവിവാദത്തിന് തിരികൊളുത്തിയത്. സിഎംആർഎല്ലിൽനിന്ന് എക്സാലോജിക് സൊല്യൂഷൻസ് 1.72 കോടി രൂപ കൈപ്പറ്റി എന്നായിരുന്നു കണ്ടെത്തൽ.

RELATED STORIES

  • കാറ്റിലും മഴയിലും പത്തനംതിട്ട തിരുവല്ല പെരിങ്ങരയിലും , കുറ്റൂരിലും വ്യാപക നാശം - പെരിങ്ങര ടൗൺ കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ ഷീറ്റുകൾ ശക്തമായ കാറ്റിൽ പറന്നു വീണു. പെരിങ്ങര നെന്മേലിൽ പ്രഭാകരൻ നായരുടെ വീടിന്റെ മുകളിലേക്ക് മാവ് കടപുഴകി വീണ് മേൽക്കൂരയ്ക്ക് കേടു വന്നു. പെരിങ്ങര 98-ാംഅംഗൻവാടി പ്രവർത്തിക്കുന്ന ദേവകി സദനത്തിൽ രാജശേഖരന്റെ വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് മേൽക്കൂരയ്ക്ക് കേടു ഉണ്ടായി. പെരിങ്ങര മഠത്തിലോട്ടു പടി പെരുമ്പ്രാൽ റോഡിൽമരം വീണ് വൈദ്യൂത തൂൺ ഒടിഞ്ഞു വീണു. കിഴക്കേ മഠത്തിൽ സന്തോഷിൻ്റെ വീടിൻറെ മുകളിലേക്ക് തേക്ക് മരം വീണു. മിക്കയിടങ്ങളിലും പ്രദേശവാസികളും കെ എസ് ഇ ബി അധികൃതരും എത്തിയാണ് മരം മുറിച്ച് നീക്കിയത്.

    പത്തനംതിട്ടയിൽ പുതിയ ജില്ലാ പോലീസ് മേധാവിയായി ആർ ആനന്ദ് ഐ പി എസ് ചുമതലയേറ്റു - വി ജി വിനോദ് കുമാർ ക്രമസമാധാന ചുമതലയുള്ള എ ഐ ജിയായി നിയമിക്കപ്പെട്ട ഒഴിവിലാണ് നിയമനം. വി ഐ പി സുരക്ഷാചുമതലയുള്ള ഡെപ്യൂട്ടി കമ്മിഷണർ ആയിരുന്ന ആർ ആനന്ദ് തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിയാണ്‌. കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇദ്ദേഹം 2016 ബാച്ച് കേരള കേഡർ ഐ പി എസ് ഉദ്യോഗസ്ഥനാണ്. നേരത്തെ വയനാട് ജില്ലാ പോലീസ് മേധാവിയായി സേവനം അനുഷ്ഠിച്ചിരുന്നു. പോലീസ് സർവിസിൽ എത്തും മുമ്പ് മൾട്ടി നാഷണൽ കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി നോക്കിയിട്ടുണ്ട്.

    സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ സ്ഥാപിച്ച സ്വകാര്യ വൃദ്ധസദനം സാമൂഹികനീതി വകുപ്പ് അടച്ചുപൂട്ടിയെന്ന് റിപ്പോർട്ട് - 16 വർഷത്തോളം സ്ഥാപനത്തിന്റെ ചെയർമാനായി പ്രവർത്തിച്ചത് ഇ.പി.ജയരാജനായിരുന്നു. അതേസമയം സ്ഥാപനം തുടങ്ങിയതു ഞാൻ മുൻ കയ്യെടുത്താണെങ്കിലും ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായപ്പോൾ നടത്തിപ്പു കൈമാറിയിരുന്നുവെന്ന് ഇ.പി.ജയരാജൻ വ്യക്തമാക്കി. അന്തേവാസികളെ മറ്റു സദനങ്ങളിലേക്കു മാറ്റി. സ്ഥാപനത്തിലുണ്ടായിരുന്ന 9 അന്തേവാസികളിൽ 4 പേരെ കണ്ണൂർ ഗവ.വൃദ്ധസദനത്തിലേക്കും 3 പേരെ ചെറുകുന്ന് മദർസാല പെയ്ൻ ആൻഡ് പാലിയേറ്റീവിലേക്കും 2 പേരെ തോട്ടട അഭയനികേതനിലേക്കും മാറ്റി.

    രാജ്യത്തെ ബാങ്കിങ് മേഖലയിൽ നിർണ്ണായകമായ മാറ്റം വരുത്തി യു എ ഇ - ഉപഭോക്​താക്കൾ ബാങ്കിന്റെ ഔദ്യോഗിക ആപ്പ് വഴി മാത്രമേ ഇനി ഇടപാടുകൾ നടത്താൻ സാധിക്കുകയുള്ളു എന്ന് അധികൃതർ വ്യക്തമാക്കി. സൈബർ തട്ടിപ്പുകൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ രീതി നടപ്പിലാക്കാൻ അധികൃതർ തീരുമാനിച്ചത്. കൂടുതൽ സുരക്ഷിതമായും വളരെ വേഗത്തിലും ആപ്പ് വഴി ഇടപാടുകൾ നടത്താനാകും. ഒ ടി പി അടിസ്ഥാനമാക്കിയാണ് മിക്ക സൈബർ തട്ടിപ്പുകളും നടക്കുന്നത്​. ഇടപാടുകൾ ആപ്പ്​ വഴി ആകുന്നതോടെ തട്ടിപ്പുകൾ കുറയ്ക്കാൻ സാധിക്കും. ആപ്പുകളുടെ സുരക്ഷ ഉറപ്പാക്കാൻ ബാങ്കുകൾ ബയോമെട്രിക്സ്​, പാസ്​കോഡ്,​ഫേസ് ഐഡി എന്നിവ ഉപയോഗപ്പെടുത്തുന്നുണ്ട്​. അത് കൊണ്ട് തന്നെ മറ്റൊരാൾക്ക്​ ആപ്പുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ സാധിക്കില്ല.

    ഡബ്ല്യൂ.ഡബ്ല്യു.ഇ ഗുസ്തിയിലൂടെ പ്രശസ്തനായ ഹൾക്ക് ഹോഗൻ എന്ന പേരിലറിയപ്പെടുന്ന ടെറി ജീൻ ബൊലിയ അന്തരിച്ചതായി റിപ്പോർട്ട് - വ്യാഴാഴ്ച പുലർച്ചയാണ് മരണം സംഭവിച്ചുതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഇതിഹാസ താരത്തിൻ്റെ മരണം ഗുസ്തി കമ്മ്യൂണിറ്റിക്കും ലോകമെമ്പാടുമുള്ള അദ്ദേഹത്തിൻ്റെ ആരാധകർക്കും വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.

    റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസ്സുകാരന് ദാരുണാന്ത്യം - പെരുമ്പാവൂർ മരുതുകവലയിൽ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി പേരുശേരിൽ ആതിരയുടെ മകൻ അവ്യുക്ത് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 5 നാണ് സംഭവം. മുത്തശിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി റംബുട്ടാൻ വിഴുങ്ങുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പെരുമ്പാവൂരിലെ സാൻജോ ആശുപത്രി മോർച്ചറിയിൽ.

    തിരുവല്ലയിൽ നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു - ആശുപത്രിയില്‍ എത്തുമ്പോഴേക്കും ജയകൃഷ്ണന്‍ മരണപ്പെട്ടിരുന്നു. വ്യാഴാഴ്ച രാത്രി 11.30-ഓടെയാണ് അപകടം നടന്നത്. റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വാഹനം കുളത്തിലേക്ക് വീഴുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അനന്തു ആശുപത്രി വിട്ടു. അതേ സമയം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഐബി സ്വകാര്യ

    ജിൻസി സൂസൻ ജോർജിനു നഴ്‌സിംഗിൽ ഡോക്ടറേറ്റ് - കുട്ടികളുടെ മാനസികമായ അവസ്ഥയെ കുറിച്ചുള്ള പഠനത്തിലാണ് ഡോക്ടറേറ്റ് ബിരുദം നേടിയത്. ഐപിസി ബെഥേൽ ജബൽപൂർ സഭാംഗമായ ജിൻസി നിലവിൽ കുടുംബമായി ഷാർജയിലാണ്. നിലവിൽ ഷാർജ സീയോൻ ചർച് ഓഫ് ഗോഡ് സഭാംഗമാണ്. ജബൽപൂർ പുഷ്പ വിഹാറിൽ പീസ് കോട്ടേജിൽ

    ഗൂഗിള്‍മാപ്പ് നോക്കി സഞ്ചരിക്കുന്നതിനിടെ ദിശ തെറ്റി ഇലക്ട്രിക് കാര്‍ കുറുപ്പന്തറ കടവിലെ തോട്ടിലേക്ക് - വണ്ടിയില്‍ കയറിക്കൊണ്ടിരുന്ന വെള്ളം കണ്ട് യാത്രികര്‍ വാതിലുകള്‍ തുറന്ന് ഉടന്‍ പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഒരിടിവരെ കൂടി മുന്നോട്ട് പോയിരുന്നെങ്കില്‍ കാറും യാത്രികരും ഒരുമിച്ച് ഒഴുകിയേക്കുമെന്നായിരുന്നു എന്ന് സമീപവാസികള്‍ പറഞ്ഞു. സംഭവം കണ്ട് ഓടിയെത്തിയ

    സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് - നാളെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടാണ്. കേരളാ തീരത്ത് 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

    സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ആണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് - ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കാലാവസ്ഥാ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ജൂലൈ 25-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ കാലാവസ്ഥാ ഗവേഷണ കേന്ദ്രം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 26-ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച്

    രാജാക്കാട് ശാന്തന്‍പാറ പേത്തൊട്ടിയില്‍ വന്‍ മരം കൊള്ള - പ്രവര്‍ത്തനങ്ങളും നടക്കുന്നു. വെള്ളം സംഭരിക്കാന്‍ വന്‍കുഴികളാണ് മലമുകളില്‍ മണ്ണുനീക്കി നിര്‍മിച്ചിട്ടുള്ളത്. കനത്തമഴയില്‍ ഇതില്‍ വെള്ളം കെട്ടിനിന്ന് ഉരുള്‍പൊട്ടലും, മണ്ണിടിച്ചിലും ഉണ്ടാകുമോ എന്ന ആശങ്കയുണ്ട്. സംഭവത്തില്‍ വനംവകുപ്പ് നടപടി ആരംഭിച്ചു. മരം പിഴുതുമാറ്റാന്‍ ഉപയോഗിച്ച മണ്ണുമാന്തി യന്ത്രം പിടിച്ചെടുത്തു

    നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണത്തിൽ പ്രതികരിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ - നേരത്തെ ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകൻ ഡോ. പോൾ എക്‌സിൽ പങ്കുവെച്ച വീഡിയോയിലൂടെ നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്ന് പറഞ്ഞിരുന്നു. സനയിൽ നിന്ന് പുറത്തിറക്കിയ വീഡിയോയിലാണ് ഡോ. പോൾ ഇക്കാര്യം പറയുന്നത്. എന്നാൽ ഇത് വ്യാജമാണെന്ന് നിമിഷപ്രിയയുടെ അമ്മയ്‌ക്കൊപ്പം സനയിലുള്ള സാമുവൽ ജെറോം

    ഐടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി - സംഭവസമയം അനുഷയും രോഗിയായ മുത്തച്ഛൻ നേശമണിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അയൽവീട്ടുകാരുമായി നേരത്തെ തന്നെ കുടുംബപ്രശ്നം ഉണ്ടായിരുന്നെന്നും അവിടുത്തെ മരുമകൾ അനുഷ താമസിക്കുന്ന വീടിന്റെ പുരയിടം വഴി വന്നു എന്നതിനെ ചൊല്ലിയായിരുന്നു പ്രശ്നമെന്നും പൊലീസ് അറിയിച്ചു. പുറത്തു പോയിരുന്ന തന്നെ മകൾ ഫോണിൽ വിളിച്ച്

    മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻറെ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി - കൂടാതെ വസതിയിൽ നിന്നും വിലാപയാത്ര പുറപ്പെട്ടതിനുശേഷം എ സി റോഡ് വഴി വരുന്ന വാഹനങ്ങൾ മങ്കൊമ്പ് പൂപ്പള്ളി യിൽ നിന്നും ഇടത്തോട്ട് കയറി അമ്പലപ്പുഴ വഴി ഹൈവേയിൽ പ്രവേശിച്ചു പോകേണ്ടതാണ് . കൂടാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി എസ് ഡി കോളജ് ഗ്രൗണ്ട് , ചിന്മയ വിദ്യാലയം എന്നിവ പ്രയോജനപ്പെടുത്തേണ്ടതാണ്. കായംകുളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ജി എച്ച് ജംഗ്ഷൻ വഴി പടിഞ്ഞാറോട്ട് വന്നു ഡബ്ലിയു ആൻഡ് സി വഴി ബീച്ച് റോഡിൽ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു

    യു എ ഇയിലടക്കം വിവിധ രാജ്യങ്ങളിൽ ക്രിപ്‌റ്റോ കറൻസി മോഷണം വ്യാപകമെന്ന് ചെയിൻ അനാലിസിസ് കണ്ടെത്തൽ - ലോകത്ത് ഏറ്റവും ക്രിപ്റ്റോ സ്വീകരിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് യു എ ഇ. ഏകദേശം 30 ശതമാനം പേർക്കും ക്രിപ്റ്റോകറൻസി ഉണ്ട്. തുടർന്ന് വിയറ്റ്‌നാം, യു എസ്, ഇറാൻ, ഫിലിപ്പീൻസ്, ബ്രസീൽ, സഊദി അറേബ്യ, സിംഗപ്പൂർ, ഉക്രെയ്ൻ എന്നിവയുണ്ട്. താത്പര്യം കാട്ടുന്നവർ 45.7 ശതമാനം വരും. സിംഗപ്പൂർ (50.2), സ്വിറ്റ്സർലൻഡ് (46.9) എന്നിവക്ക് ശേഷം ആഗോളതലത്തിൽ യു എ ഇ മൂന്നാം സ്ഥാനത്താണ്. ഈ ആഴ്ചയുടെ തുടക്കത്തിൽ ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയിൻ എക്കാലത്തെയും ഉയർന്ന നിരക്കായ 120,000 ഡോളറിലെത്തി. അതേസമയം മൊത്തം വിപണി മൂലധനം 3.87 ട്രില്യൺ ഡോളറായിരുന്നു.ആഗോളതലത്തിൽ, 2025ൽ ഇതുവരെ ക്രിപ്റ്റോകറൻസി സേവനങ്ങളിൽ നിന്ന് 217 കോടി ഡോളറിലധികം മോഷ്ടിക്കപ്പെട്ടു

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്പുകൾ ഉപയോഗിക്കുന്നതിനെതിരെ അബൂദബി ഗവൺമെന്റ് എനേബിൾമെൻറ് വകുപ്പ് മുന്നറിയിപ്പ് നൽകി - അനാവശ്യ ആപ്ലിക്കേഷനുകൾ നീക്കം ചെയ്യുകയും എ ഐ പ്ലാറ്റ്ഫോമുകളിൽ അപ്ലോഡ് ചെയ്ത ഫോട്ടോകൾ ഡിലീറ്റ് ചെയ്യുകയും ആപ്ലിക്കേഷനുകൾക്കുള്ള അനുമതികൾ പരിമിതപ്പെടുത്തുകയും ചെയ്യുന്നതിലൂടെ സ്വകാര്യത സംരക്ഷിക്കാൻ സാധിക്കും. ബയോമെട്രിക് ചൂഷണത്തിന്റെ അപകടങ്ങളെക്കുറിച്ച് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബോധവാന്മാരാക്കണമെന്നും വകുപ്പ് അഭ്യർഥിച്ചു. സ്വകാര്യ ഫോട്ടോകളെ സ്റ്റുഡിയോ ജിബ്്ലി

    കണ്ണൂർ ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി - കഴിഞ്ഞ ശനിയാഴ്ച്ച അർധരാത്രിയോടെയാണ് വേങ്ങര സ്വദേശി റീമ കുഞ്ഞുമായി പുഴയിൽ ചാടിയത്. നീണ്ട തിരച്ചിലിനൊടുവിൽ ഞായറാഴ്ച രാവിലെയോടെയാണ് റീമയുടെ മൃതദേഹം കണ്ടെടുത്തത്

    അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ - വിഷം അകത്തു ചെന്ന നിലയിലാരുന്നു മൃതദേഹം. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി. മുസഫ ലൈഫ് കെയർ ഹോസ്പിറ്റലിൽ ദന്ത ഡോക്ടർ ആയിരുന്നു. രണ്ടുദിവസമായി ഫോണിൽ വിളിച്ചുകിട്ടാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് വിവരമറിഞ്ഞത്.

    വേലിക്കകത്ത് ശങ്കരൻ അച്ചുതാനന്ദൻ എന്ന വി.എസിന് വിട - 1946 ലെ പുന്നപ്ര – വയലാർ സമരത്തിൽ പ്രധാന പങ്കു വഹിച്ച വി എസിനു ഒളിവിൽ പോകേണ്ടി വന്നു. പൊലീസ് പിടിയിലായ വി എസ് ന് നേരിടേണ്ടി വന്നത് അതിഭീകരമായ മർദന മുറകളായിരുന്നു. ഒടുവിൽ ഉള്ളം കാലിൽ തോക്കിൻ്റെ ബയണറ്റ് കുത്തിയിറക്കി മറുപുറം വരെ തുളഞ്ഞിറങ്ങിയ ഇരുകാലുകളുമായി ബോധരഹിതനായ വി എസിനെ പൊലിസുകാർ പാലാ ആശുപത്രിയിൽ ഉപേക്ഷിച്ചിട്ടു പോയി. വി എസിൻ്റെ പാർട്ടി പ്രവർത്തനം പൂവും മെത്തയും നിറഞ്ഞ പാതയിൽ ആയിരുന്നില്ല. പാർട്ടിയിൽ പല ഘട്ടങ്ങളിലും