വയനാട് ദുരന്തം : കളക്ഷൻ സെന്‍ററില്‍ എത്തിയത് 7 ടണ്‍ പഴയ തുണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഇത് ഉപയോഗിക്കാനാകില്ലെന്നും ഇവ സഹായമല്ല മറിച്ച് ഉപദ്രവമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് അവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം പഠിക്കാൻ ഒമ്പതംഗ സമിതിയെ കേന്ദ്രം നിയോഗിച്ചതായും അനുകൂല പ്രതികരണമാണ് കേന്ദ്രത്തിൽ നിന്ന് ഉണ്ടാകുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ശനിയാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന് അറിയിച്ചു. കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നും ദുരന്ത മേഖലയിൽ തെരച്ചിൽ തുടരുകയാണ്. 225 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചു. 195 ശരീര ഭാഗങ്ങൾ കണ്ടെത്തി.


RELATED STORIES