തുമ്പമൺ സർവ്വീസ് സഹകരണ ബാങ്കിൻ്റെ തെരെഞ്ഞെടുപ്പിൽ സംഘർഷം

പന്തളം: തുമ്പമൺ സർവീസ് സഹകരണ ബാങ്കിൻ്റെ തെരെഞ്ഞെടുപ്പിനോടുള്ള ബന്ധത്തിൽ പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. അതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകരെ അതിക്രൂരമായി  പോലീസ് ആക്രമിച്ചു. 

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇരു പാർട്ടികളിൽ നിന്നും കൂടുതലായി രാഷ്ട്രീയ നേതാക്കളും പോലീസുക്കാരും വരികയും സ്ഥിതിഗതികൾ ശാന്തമാക്കുകയും ചെയ്തിട്ടുണ്ട്.


കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിക്കുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തകരായ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് സക്കറിയാ, റെഞ്ചു എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

തെരെഞ്ഞെടുപ്പിനോടുള്ള ബന്ധത്തിൽ കള്ള വേട്ട് നടന്നതായി ഇപ്പോഴെത്തെ പഞ്ചായത്ത് പ്രസിഡൻ്റ് റോണി സക്കറിയാ ചൂണ്ടിക്കാണിച്ചതിൽ  രോഷ പൂണ്ടാണ് വിഷയം സംഘത്തിലേക്ക് നീങ്ങിയത്. 


പോലീസ് പള്ളിക്കകത്ത് കയറി ജനങ്ങളെ ആക്രമിച്ചതു കാരണം  പോലീസിന് എതിരെ ജനങ്ങൾ തിരിഞ്ഞിട്ടുണ്ട്. സംഘർഷ മേഖലയായി ഈ ഭാഗങ്ങൾ ഇപ്പോൾ നിലനിൽക്കുന്നു. കൂടുതൽ പോലീസ് സംഘവും ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരും തുമ്പമണ്ണിലേക്ക് എത്തി കൊണ്ടിരിക്കുന്നു.

RELATED STORIES