വയനാട് ദുരന്തം ; പ്രധാനമന്ത്രിയുടെ സന്ദർശനം പ്രത്യാശ നൽകുന്നു ; തോമസ് ഉണ്ണിയാടൻ

സമാനതകളില്ലാത്ത ദുരന്തം മൂലം കഷ്ടതയിലായിട്ടുള്ള വയനാട്ടെ ദുരന്തഭൂമിയിലും ദുരിതബാധിതർ താമസിക്കുന്ന ക്യാമ്പുകളിലും ആശുപത്രികളിലും മണിക്കൂറുകൾ എടുത്തു നടത്തിയ പ്രധാനമന്ത്രിയുടെ സന്ദർശനവും അദ്ദേഹത്തിന്റെ വാക്കുകളും ഏറെ പ്രത്യാശ നൽകുന്നതും ആശ്വാസവുമാണെന്നു കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു.

ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം പൂർണമായും തിട്ടപ്പെടുത്താൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഉറ്റവർ നഷ്ടപ്പെട്ടവരും വസ്തുവകകൾ നഷ്ടപ്പെട്ടവരും ഇപ്പോഴും കണ്ണീർക്കയത്തിലാണ്. സംസ്ഥാന സർക്കാർ, വിവിധ രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ, സാമൂഹ്യ പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവരുടെ പ്രവർത്തനം ശ്ലാഘനീയമാണെന്നു അവിടം സന്ദർശിച്ചപ്പോൾ നേരിട്ട് മനസിലായി.

ഈ പ്രവർത്തികൾ പ്രശ്നബാധിതർക്ക് പരിഹാരം ഉണ്ടാകുന്നതു വരെ തുടരണം. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയും സമഗ്രമായ പുനരധിവാസ പാക്കേജ് തയ്യാറാക്കുകയും വേണം.

മുണ്ടകൈയിലും ചൂരൽമലയിലും ഉണ്ടയാത്ര ആളപായം കോഴിക്കോട് വിലങ്ങാട് ഉണ്ടായില്ലെങ്കിലും പ്രകൃതി ദുരന്തം മൂലം അവിടെ വീടുകളും വസ്തുവകകളും നഷ്ട്ടപെട്ടവർക്കും പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ഉണ്ണിയാടൻ ആവശ്യപ്പെട്ടു.


RELATED STORIES