ഇത് കുമ്പളത്ത് ശങ്കരപ്പിള്ള

ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ ആണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇദ്ദേഹത്തിന്റെ നേത്യത്വത്തിൽ ഉള്ള കമ്മിറ്റി പിരിച്ചു വിട്ടതായി ഒരു റിപ്പോർട്ട് വരുന്നു. എന്തിനാണ് പിരിച്ചു വിട്ടത് എന്ന് ചോദിച്ചാൽ KPCC പ്രസിഡന്റ്റിനു പോലും അറിയില്ല.

സത്യം പറഞ്ഞാൽ സാധാരണക്കാർക്ക് നേരിട്ട് ഇടപെടാൻ പറ്റിയ ഒരു ഗ്ലോബൽ കമ്മിറ്റി ചെയർമാൻ ആയിരുന്നു ഇദ്ദേഹം. ഇദ്ദേഹം ചെയർമാൻ ആയതിനു ശേഷം ആണ് ഒൻപത് വർഷങ്ങൾക്ക് ശേഷം  ഒ ഐ സി സി യിൽ മെമ്പർഷിപ്പ് ക്യാമ്പയിനും സംഘടന തെരഞ്ഞെടുപ്പും നടന്നത്. നിലവിൽ പുതിയ ജില്ലാ കമ്മിറ്റികളും റീജണൽ കമ്മിറ്റികളും നിലവിൽ വന്ന് കഴിഞ്ഞു. ഇനിയുള്ളത് നാഷണൽ കമ്മിറ്റി തെരഞ്ഞെടുപ്പും ഗ്ലോബൽ കമ്മിറ്റി തെരഞ്ഞെടുപ്പും ആണ്. അത്തരം സാഹചര്യത്തിൽ ആണ് ഗ്ലോബൽ കമ്മിറ്റി പിരിച്ചു വിട്ടതായി KPCC പ്രസിഡന്റിന്റെ ഓർഡർ ഇറങ്ങുന്നത്.

നിലവിൽ അമേരിക്കയിൽ ഉള്ള ഒരാളെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.ഗൾഫ് രാജ്യങ്ങളിൽ ആണ് ഒ ഐ സി സി നല്ല രീതിയിൽ പ്രവർത്തിക്കുന്നത്. അത്തരം സാഹചര്യത്തിൽ ഈ നിയമനം പുനഃപരിശോധിക്കേണ്ടതാണ്.സംഘടനയെ നല്ല രീതിയിൽ നയിച്ചു കൊണ്ടിരിക്കുമ്പോൾ യാതൊരു കാരണവുമില്ലാതെ ഉള്ള ഈ നടപടി തികച്ചും തെറ്റായിപ്പോയി. വ്യക്തി ബന്ധങ്ങൾക്ക് വേണ്ടി നേതാക്കൾ എടുക്കുന്ന ഇത്തരം നിലപാടുകൾ പാർട്ടിക്ക് ക്ഷീണം ആണ്. പ്രവാസികൾ ആണ് പലപ്പോഴും പാർട്ടിയ്ക്കും നേതാക്കൾക്കും തുണയക്കുന്നത് എന്ന് നേതാക്കൾ മനസിലാക്കണം. തെറ്റു തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.......

RELATED STORIES