ഹേമ കമ്മിറ്റി റിപ്പോർട്ട് ഗൗരവതരം
Reporter: News Desk 27-Aug-2024487
പത്തനംതിട്ട :
സാംസ്കാരിക - കലാ പ്രവർത്തനങ്ങൾക്ക് അപ്പുറം റിയൽ എസ്റ്റേറ്റ്, പുരാവസ്തു തുടങ്ങിയ മേഖലയിൽ ഉൾപ്പെടെ പിടിമുറുക്കിയ തരത്തിലാണ് സിനിമ മേഖലയിലെ പ്രവർത്തനങ്ങൾ. ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
തൊഴിലിടങ്ങളിലും,യാത്രയിലും,
താമസസ്ഥലത്തും ഒരുപോലെ കടന്നു ചെല്ലാൻ കഴിയത്തക്കവിധം മാംസവ്യാപാരലോബി സംഘടിത ശക്തിയായി മാറിയെങ്കിൽ അതിന്റെ പിന്നിൽ കള്ളപ്പണ-കച്ചവട താല്പര്യങ്ങൾ ഉണ്ടോ എന്ന വിവരം അന്വേഷിക്കണം.
ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്ത് വന്ന വിവരങ്ങൾ പൊതു സമൂഹത്തിന് മുഴുവൻ അപമാനകരമാണെന്നും റിപ്പോർട്ട് കേരളം ചർച്ച ചെയ്യണമെന്നും കെ. പി.ജി.ഡി. ജില്ലാ കമ്മിറ്റി വിലയിരുത്തി.
ഇല്ലെങ്കിൽ ഈ കാര്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്ന് കമ്മിറ്റി അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർണായക വിവരങ്ങൾ മുക്കിയ സർക്കാർ വിവരാവകാശ നിയമവും പൗരാവകാശവും ലംഘിച്ചിരിക്കുന്നു.
ലൈഗിക അതിക്രമവും ചൂഷണവും പരാതിപ്പെടാൻ കഴിയാത്ത നിസഹായത ഭരണഘടനാ ലംഘനമാണ്.ശരിക്കുള്ള വില്ലൻ വെള്ളിത്തിരയിലല്ല സിനിമക്ക് പിന്നിലാണ്.
ഒരിക്കലും സമൂഹത്തിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ നിരന്തരം സിനിമകളാക്കിയും കലാകാരികളേയും,കുട്ടികളേയും,യുവാക്കളേയും വഴിതെറ്റിക്കുകയും,നശിപ്പിക്കുകയും ചെയ്യുന്ന സിനിമ സംസ്കാരം മാറണം. മുല്യബോധങ്ങൾ വളർത്തുന്ന നല്ല ചലചിത്രങ്ങൾ ഉണ്ടാകണം.
സ്ത്രീയുടെ ഏറ്റവും മഹത്തായ മൂല്യങ്ങൾ നിലനിൽപിനും,പഠനത്തിനും,തൊഴിലിനും വേണ്ടി പണയപ്പെടുത്തേണ്ടിവരുന്ന പാരമ്പ്യര്യ ഫ്യൂഡൻ സംസ്കാരത്തിന്റെ പുനരാവിഷ്കരണം നടക്കുന്ന സിനിമ പോലുള്ള വിവിധ മേഖലകളിലെ തൊഴിൽ-വിദ്യാഭ്യാസ സംസ്കാരത്തിന് അന്ത്യം കുറിക്കണം.
എല്ലാവർക്കും സുരക്ഷിതമായി നിർഭയമായി വിദ്യാഭ്യാസം നേടുവാനും,തൊഴിൽ ചെയ്യുവാനും ,ജീവിക്കുവാനും കഴിയുന്ന സംവിധാനം ഉറപ്പാക്കാൻ സർക്കാരിന് കഴിയണം.
ഹേമ കമ്മീഷൻ റിപ്പോർട്ട് ആർക്ക് വേണ്ടി ,ആര് ,എന്തിന് നാലര വർഷം പൂഴ്ത്തിവച്ച് നീട്ടികൊണ്ടുപോയി എന്നതിന് സർക്കാർ മറുപടി പറയണം.
പുതിയ അന്വേഷണ സംഘത്തിന്റെ നടപടി നീട്ടിക്കൊണ്ടുപോയി തുടർന്നും വേട്ടക്കാരെ സംരക്ഷിക്കുകയും,ഇരകളുടെ നീതി നിഷേധിക്കുകയും,അവരുടെ അവസരങ്ങൾ ഇനിയും ഇല്ലാതാക്കുകയും ചെയ്യുന്നത് അതിക്രൂരതയാണ്.
കുറ്റകൃത്യങ്ങളും ലൈഗിക വൈകൃതങ്ങളും കാണിക്കുന്നവർ കുറ്റകൃത്യങ്ങൾ ചെയ്യുന്ന സിനിമകളുണ്ടാക്കി കുട്ടികളേയും യുവാക്കളേയും വഴി തെറ്റിച്ച് സമൂഹത്തിൽ കുറ്റകൃത്യങ്ങളും ലൈഗിക അരാജകത്വവും വർദ്ധിപ്പിക്കുന്ന പ്രവണതക്ക് മാറ്റമുണ്ടാകണം.
സിനിമ മേഖലയിലെ ലൈഗിക ചുഷണങ്ങളുടെ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടും മാതൃക പരമായ നിയമ നടപടികൾ സ്വീകരിക്കാത്ത സർക്കാർ ആർക്കുവേണ്ടിയാണ് നിലകൊള്ളുന്നത് എന്നും അവർ ആരോപിച്ചു. പ്രതിഷേധ സദസ്സ് കെ.പി.ജി.ഡി.സംസ്ഥാന കൗൺസിലർ ഏബൽ മാത്യു ഉദ്ഘാടനം ചെയ്തു. കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.സി.പത്തനംതിട്ട ബ്ലോക്ക് പ്രസിഡൻറ് ജറി മാത്യു സാം മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറി ബിനു എസ്.ചക്കാലയിൽ,ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ,ജില്ലാ ട്രഷറർ സോമൻ ജോർജ്ജ്,വനിതാ വേദി ജില്ലാ ചെയർമാൻ ലീല രാജൻ,ജില്ലാ സെക്രട്ടറി അനൂപ് മോഹൻ, റാന്നി നിയോജക മണ്ഡലം ചെയർമാൻ പി. റ്റി.രാജു, പത്തനംതിട്ട നിയോജക മണ്ഡലം പ്രസിഡൻറ് ശാമുവേൽ എം.റ്റി.,നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സോണി ഗംഗാധരൻ,ട്രഷറർ അഡ്വ.ഷെറിൻ എം .തോമസ്,കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ വൈസ് പ്രസിഡൻറ് മേഴ്സി ശാമുവേൽ, കെ.പി.ജി.ഡി.റാന്നി നിയോജക മണ്ഡലം ട്രഷറർ വിൽസൺ പി.വർഗീസ്,കെ.പി.ജി.ഡി.അടുർ നിയോജക മണ്ഡലം ട്രഷറർ ഉണ്ണികൃഷ്ണ പിള്ള, കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ സെക്രട്ടറി മറിയാമ്മ വർക്കി,കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി കോന്നി ബ്ലോക്ക് പ്രസിഡൻറ് സുധാകുമാരി, ജില്ലാ പഠന സമിതി കൺവീനർ പ്രദീപ് കുളങ്ങര ,കെ.പി.ജി.ഡി.ആറൻമുള നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് ചെറുപുഷ്പം എം.എന്നിവർ പ്രസംഗിച്ചു.